Malayalam
മാര്‍ക്കോണി മത്തായിക്ക് ശേഷം ആര്‍ജെ ഷാന്റെ ചിത്രത്തിൽ നടനായി വിജയ് സേതുപതി..
മാര്‍ക്കോണി മത്തായിക്ക് ശേഷം ആര്‍ജെ ഷാന്റെ ചിത്രത്തിൽ നടനായി വിജയ് സേതുപതി..
തമിഴകത്തിന്റെ സൂപ്പർ താരമായ വിജയ് സേതുപതിയ്ക്ക് മലയാളത്തിലും ആരാധകർ ഏറെയാണ്.
ഒട്ടേറെ പ്രതിസന്ധികളിലൂടെ സിനിമ ലോകത്തേക്ക് കടന്നെത്തിയ വിജയ് സേതുപതി ഇപ്പോൾ തമിഴ് സിനിമ ലോകത്തിന്റെ മുൻ നിരയിലേക്ക് കടന്നെത്തിയിരിക്കുകയാണ്. മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ ഇതാ നടനായി മലയാള സിനിമയിലേക്ക് വീണ്ടും എത്തുന്നു.
ആര്‍ജെ ഷാന്റെ സിനിമയിലാണ് വീണ്ടും എത്തുന്നത് . കെയര്‍ ഓഫ് സൈറ ബാനു എന്ന സിനിമയില്‍ തിരക്കഥാകൃത്തായി തുടക്കം കുറിക്കുകയായിരുന്നു ആര്‍ജെ ഷാൻ
മലയാളം,തമിഴ് തുടങ്ങി രണ്ട് ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. ബിജു മേനോനും മഞ്ജു വാര്യരും ചിത്രത്തിൽ എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. എപ്രിലില്‍ ആരംഭിക്കുമെന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല
കഴിഞ്ഞ ദിവസം വിജയ് സേതുപതിക്കൊപ്പമുളള ഒരു ചിത്രം ഫേസ്ബുക്ക് പേജില്‍ ഷാന്‍ പങ്കുവെച്ചിരുന്നു.
vijay sethupathi
