Malayalam
പോയ് വേറെ പണി നോക്ക്..വിജയ്ക്ക് പിന്തുണയുമായി വിജയ് സേതുപതി!
പോയ് വേറെ പണി നോക്ക്..വിജയ്ക്ക് പിന്തുണയുമായി വിജയ് സേതുപതി!
വിജയ്ക്ക് സപ്പോർട്ടുമായി വിജയ് സേതുപതി.വിജയ് യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തതിന്റെ പിന്നിലെ കഥ എന്ന പേരില്‍ പ്രചരിക്കുന്ന വസ്തുതാവിരുദ്ധമായ പ്രചരണങ്ങള്‍ക്കെതിരെയാണ് വിജയ് സേതുപതി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആഞ്ഞടിച്ചുകൊണ്ട് രംഗത്തെത്തിയത്. വിജയ് യുടെ വീട് ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തതിനു പിന്നിലെ സത്യങ്ങള്‍ എന്ന പേരിലുള്ള ലേഖനത്തിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത് നിങ്ങള്‍ക്ക് വേറെ വല്ല പണിയുമെടുത്തൂടേ എന്നും താരം ചോദിക്കുന്നുണ്ട്. ഇതിനൊപ്പം തമിഴ് സിനിമാരംഗത്തെ ക്രിസ്ത്യന്‍ മതപരിവര്‍ത്തനം നടത്താനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഈ ഗൂഢാലോചനയില്‍ വിജയ് സേതുപതി, ആര്യ, രമേശ് ഖന്ന, ആര്‍തി തുടങ്ങിയ താരങ്ങള്‍ ഈ ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും ആരോപിക്കുന്നുണ്ട്.
വിജയ് സേതുപതി ഇപ്പോള്‍ മാസ്റ്റര്‍ സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നെയ്വേലിയില്‍ ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയിലാണ് വിജയ് യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുക്കുന്നത്. ചിത്രത്തില്‍ വില്ലനായാണ്‌ഇ വിജയ് സേതുപതി അഭിനയിക്കുന്നത്. മുഖത്തോട് മുഖം നോക്കി നില്‍ക്കുന്ന സേതുപതിയുടെയും വിജയ് യുടെയും പോസ്റ്റര്‍ ഇതിനിടെയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
vijay sethupathi supports vijay
