Connect with us

ചുംബന രഹസ്യം’ വെളിപ്പെടുത്തി വിജയ് സേതുപതി

Actor

ചുംബന രഹസ്യം’ വെളിപ്പെടുത്തി വിജയ് സേതുപതി

ചുംബന രഹസ്യം’ വെളിപ്പെടുത്തി വിജയ് സേതുപതി

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമാരംഗത്തേക്ക് കടന്നുവന്ന് ഭാഷയുടെ അതിർ വരമ്പുകൾ ഭേദിച്ച്  പ്രേക്ഷകഹൃദയം കീഴടക്കിയ താരമാണ് വിജയ് സേതുപതി. തെന്നിന്ത്യയുടെ മക്കള്‍ സെല്‍വനായി വാഴുകയാണ് താരം. തമിഴ്‌നാട്ടിൽ എന്ന പോലെ തന്നെ കേരളത്തിലും വിജയ് സേതുപതിയുടെ ആരാധകർ ഏറെയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ പ്രിയങ്കരനാണ് വിജയ് സേതുപതി.

ആരാധകരെ ചേർത്ത് പിടിച്ച് ചുംബനം നൽകുന്ന വിജയ് സേതുപതി സോഷ്യൽ മീഡിയയിൽ തരംഗമാണ്. അതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. കുറെ കാലം മുമ്പ് രണ്ട് ആരാധകരാണ് ഇങ്ങോട്ട് ചുംബനം ആവശ്യപ്പെട്ടത്. അന്ന് അവര്‍ അതിന്റെ ചിത്രം എടുത്ത് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഇട്ടു. അത് അങ്ങനെ വൈറലായി. പിന്നീട് എല്ലാവരും കാണുമ്പോള്‍ ചുംബനം ചോദിച്ചു തുടങ്ങി. സ്‌നേഹം പങ്കു വയ്ക്കും തോറും കൂടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇവിടെയും അതു തന്നെയാണ് സംഭവിച്ചത്.’ വിജയ് സേതുപതി പറഞ്ഞു.

 മാര്‍ക്കോണി മത്തായി എന്ന ജയറാം ചിത്രിത്തിലൂടെ മലയാളത്തിലേക്കും അരങ്ങേറുകയാണ് വിജയ് സേതുപതി. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കമല്‍ഹാസന്റെയും സിനിമകള്‍ കണ്ടാണ് താന്‍ അഭിനയം പഠിച്ചെന്നു പറയുന്ന വിജയ് സേതുപതി വെളിപ്പെടുത്തി.

‘തമിഴ്‌നാടു പോലെ തന്നെയാണ് എനിക്ക് കേരളവും. ഇവിടുത്തെ ആളുകളെയും എനിക്ക് വളരെ ഇഷ്ടമാണ്. മലയാള സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. പണ്ട് ചെന്നൈയിലെ ഒരു വിഡിയോ ഷോപ്പില്‍ നിന്ന് മോഹന്‍ലാല്‍ സാറിന്റെയും മമ്മൂട്ടി സാറിന്റെയും സിനിമകളുടെ കാസറ്റ് ചോദിച്ചു വാങ്ങി വീട്ടില്‍ പോയി കാണുമായിരുന്നു. അതു പോലെ കമല്‍ഹാസന്‍ സാറിനെയും വലിയ ഇഷ്ടമായിരുന്നു. ഇവരുടെ സിനിമകള്‍ കണ്ടാണ് ഞാന്‍ അഭിനയം പഠിച്ചത്.’ എന്നും വിജയ് സേതുപതി വ്യക്തമാക്കി. 

‘സനല്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന മാര്‍ക്കോണി മത്തായി റിലീസിന് തയാറെടുക്കുകയാണ്. റേഡിയോയിലൂടെ പാട്ടിനെ പ്രണയിച്ച സെക്യൂരിറ്റിക്കാരന്‍ മാര്‍ക്കോണി മത്തായിയുടെ കഥയാണ് ചിത്രം പറയുന്നത്. സജന്‍ കളത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവുമെഴുതുന്നത് സനില്‍ കളത്തില്‍, റെജീഷ് മിഥില എന്നിവര്‍ ചേര്‍ന്നാണ്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ. ജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആത്മീയയാണ് ചിത്രത്തിലെ നായിക. ചിത്രം ഈ മാസം 11 ന് തിയേറ്ററുകളിലെത്തും.

അജു വർഗ്ഗീസ്, സിദ്ധാർത്ഥ് ശിവ, സുധീർ കരമന, കലാഭവൻ പ്രജോദ്, ജോയി മാത്യു, ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആൽഫി, നരേൻ, ഇടവേള ബാബു, മുകുന്ദൻ, ദേവി അജിത്ത്, റീന ബഷീർ, മല്ലിക സുകുമാരൻ, ലക്ഷ്മിപ്രിയ, ശോഭ സിംഗ്, അനാർക്കലി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

vijay sethupathi- kiss secret- reveals

More in Actor

Trending

Recent

To Top