വിജയ് സേതുപതിയും ഫഹദ് ഫാസിലും സൂപ്പര്‍ ഡീലക്‌സുമായി എത്തുന്നു.. സൂപ്പര്‍ ട്രെയിലര്‍….
മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മലയാളത്തിന്‍രെ യുവ നായകന്‍ ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ചിത്രം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് ചിത്രത്തിന്‍രെ ട്രെയിലര്‍ പുറത്ത് വരുന്നത്.
വിജയ് സേതുപതി ട്രാന്‍സ് ജെന്റര്‍ വേഷതിതലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതിനാല്‍ തനെന ചിത്രത്തെക്കുറിച്ച് ഇതിനോടകെ തന്നെ ചലച്ചിത്രമേഖലയില്‍ ചര്‍ച്ചകള്‍ സജീവമാണ്. ഫഹദിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലെത്തുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തിന്‍രെ വിവരണത്തോടെയാണ് ടെയിലര്‍ ആരംഭിക്കുന്നത്. പേടിപ്പെടുത്തുന്ന ആ വിവരണത്തിന്റെ പശ്ചാത്തലത്തിലാണ് സസ്‌പെന്‍സുമായി സീനുകളെത്തുന്നതും.
ശില്‍പ എന്ന ട്രാന്‍ജെന്‍ഡറായാണ് വിജയ് സേതുപതി എത്തുന്നത്. അദ്ദേഹത്തിന്റെ ചിത്രത്തിലെ ഗെറ്റപ്പ് കണ്ട് ആരാധകര്‍ അമ്പരനമ്‌നിരിക്കുകയാണ്. സാമന്ത അക്കിനേനി, രമ്യാ കൃഷ്ണന്‍,മിഷ്‌കിന്‍, ഗായത്രി, ഭഗവതി പെരുമാള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.ത്യാഗരാജന്‍ കുമാരരാജദയാണ് ചിത്രത്തിന്‍രെ സംവിധായകന്‍. യുവാന്‍ ശങ്കര്‍ രാജയുടെ മനോഹരമായ സംഗീതമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്.
പി.സി.ശ്രീറാമും, പി.എസ്.വിനോദും, നീരവ് ഷായും ചേര്‍ന്നാണ് ചിത്രത്തിന് മിഴിവാര്‍ന്ന ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ത്യാഗരാജന്‍ കുമാരരാജന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണിത്. ആരണ്യകാണ്ഡം എന്ന അദ്ദേഹത്തിന്‍രെ ആദ്യ ചിത്രത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. വേലൈക്കാരന് ശേഷം ഫഹദ് അഭിനയിക്കുന്ന രണ്ടാമത്തെ തവിഴ് ചിത്രമെന്നതും ചിത്രത്തെ ശ്രദ്ധേയമാക്കുന്നു.
സംവിധായകനൊപ്പം മിഷ്‌കിനും നളന്‍കുമാരസ്വാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.അനീതി കഥൈകള്‍ എന്ന് ചിത്രത്തിന് ആദ്യം പേര് നല്‍കിയെങ്കിലും പിന്നീട് സംവിധായകന്‍ തന്നെ അത് മാറ്റുകയായിരുന്നു.
എന്നാല്‍ തൊണ്ടിമുതലും ദൃസ്സാക്ഷിയും കണ്ടത് മുതല്‍ താന്‍ ഫഹദിന്‍രെ ഫാനാണെന്ന് വിജയ് സേതുപതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന പുതിയ തവിഴ് ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്. ചിത്രത്തില്‍ ഇരുവരും ഒന്നിച്ചുള്ള കോമ്പിനേഷന്‍ സീനുകള്‍ ഇല്ലെങ്കിലും ഫഹദിന്‍രെ അഭിനയം കാണാന്‍ താന്‍ ലൊക്കേഷനില്‍ പോയിരുന്നതായും വിജയ് സേതുപതി പറഞ്ഞിരുന്നു.
Vijay sethupathi Fahad Fasil Movie Super Deluxe super