ഇതെന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമ – ഗോലി സോഡയെ കുറിച്ച് സംവിധായകൻ വിജയ് മിൽട്ടൺ
By
ഇതെന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമ – ഗോലി സോഡയെ കുറിച്ച് സംവിധായകൻ വിജയ് മിൽട്ടൺ
2014 ൽ തമിഴ് നാട്ടിൽ വമ്പൻ ഹിറ്റ് സൃഷ്‌ടിച്ച ചിത്രമാണ് ഗോലി സോഡ . ചെറിയൊരു താര നിരയെ അണിനിരത്തി വലിയ വിജയം നേടിയ ഗോലി സോഡ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുമായിരുന്നു. അതെ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ഗോലി സോഡാ 2 വിജയങ്ങൾകൊയ്ത് കേരളത്തിലും എത്തിയിരിക്കുന്നു.
തമിഴ്‌നാട്ടിലെ വിജയം കേരളത്തിലും ആവർത്തിക്കുമെന്ന് ഉറപ്പാണ്. നാല് അനാഥരായ കുട്ടികളുടെ ജീവിത കഥ പറഞ്ഞ ഗോലി സോഡാ തന്റെ ഹൃദയത്തിനോട് വളരെ ചേർന്ന് നിൽക്കുന്ന സിനിമയാണെന്നാണ് വിജയ് മിൽട്ടൺ അഭിമുഖത്തിൽ പറഞ്ഞത്.
ആദ്യ ഭാഗത്തിൽ അഭിനയിച്ച കുട്ടികൾ തന്നെ രണ്ടാം ഭാഗത്തിലും ഉണ്ട്. അവരുടെ തന്നെ ജീവിതത്തിലെ വേറൊരു അധ്യായമാണ് ചിത്രത്തിലൂടെ പറയുന്നത്. ഭരത് സീനി , വിനോദ് , ഇസാക്കി ഭരത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്.
മലയാള നടൻ ചെമ്പൻ വിനോദിന്റെ അതിഗംഭീരമായ വില്ലൻ വേഷം ഗോലി സോഡയിൽ ഉടനീളമുണ്ട്. സമുദ്രക്കനിയും ഒരു പോലീസ് കോൺസ്റ്റബിൾ വേഷത്തിൽ എത്തുന്നു. ഗൗതം മേനോന്റെ അതിഥി വേഷം അദ്ദേഹത്തെ മനസിൽ കണ്ടു തന്നേ എഴുതിയതാണെന്ന് വിജയ് മിൽട്ടൺ പറയുന്നു. രോഹിണി , രേഖ , സുഭിക്ഷ , സ്റ്റണ്ട് ശിവ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ .
Vijay Milton about Goli Soda 2
