Connect with us

എന്റെ ഫോട്ടോ നശിപ്പിച്ചോളൂ, പക്ഷേ ആരാധകരുടെ ദേഹത്ത് കൈവയ്ക്കരുത്!

Tamil

എന്റെ ഫോട്ടോ നശിപ്പിച്ചോളൂ, പക്ഷേ ആരാധകരുടെ ദേഹത്ത് കൈവയ്ക്കരുത്!

എന്റെ ഫോട്ടോ നശിപ്പിച്ചോളൂ, പക്ഷേ ആരാധകരുടെ ദേഹത്ത് കൈവയ്ക്കരുത്!

തമിഴകത്തിന്റെ മുൻനിര താര രാജാക്കന്മാരിൽ ഒരാളാണ് ഇളയ ദളപതിയെന്ന് വിശേഷിപ്പിക്കുന്ന വിജയ്.അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബിഗിൽ.സിനിമയിലെന്നപോലെ തന്നെ തന്റെ യഥാർത്ഥ ജീവിതത്തിലും താരം ഹീറോ തന്നെയാണ്.തന്റെ ആരാധകർക്ക് പ്രത്യേക പരിഗണന നൽകുന്ന ഒരു വെക്തികൂടിയാണ് വിജയ്. ഇപ്പോഴിതാ ബിഗിലിന്റെ ഓഡിയോ ലോഞ്ചിൽ വിജയ് പറഞ്ഞ ഒരു ഡയലോഗാണ് സമൂഹമാധ്യമങ്ങളിൽ വയറലായിക്കൊണ്ടിരിക്കുന്നത്.വലിയ സപ്പോർട്ടാണ് താരത്തിന് ലഭിക്കുന്നത്.വിഡിയോ അപ്‍ലോഡ് ചെയ്ത് എൺപത് മിനിറ്റുകൾക്കുള്ളിൽ അഞ്ച് ലക്ഷം പേരാണ് പ്രസംഗം കണ്ടത്.
‘നെഞ്ചുക്കുള്ളിൽ കുടിയിറിക്കും നമ്മ സനം വെറിത്തനം’….ബിഗിലിലെ ഈ മാസ് ഗാനം പാടിയാണ് വിജയ് തന്റെ പ്രസംഗം ആരംഭിച്ചത്.എന്നാൽ ഇതിനെ നിർത്താതെ കയ്യടിച്ചു ആരാധകർ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

പ്രസംഗത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്

നെഞ്ചിൽ കുടിയിറിക്കും നൻപാന പുള്ളികൾക്കും നൻപാ നൻപികൾക്കും വണക്കം. നിങ്ങളിൽ നിന്നും വരുന്ന ഈ ശബ്ദാഘോഷത്തിനാണ് ഈ ഓഡിയോ ചടങ്ങ് തന്നെ. വേറെ ലെവൽ ആണ് നിങ്ങൾ’.പിന്നെ ഈ മാസ്സ് ഡയലോഗും.

‘ചെയ്യുന്ന എല്ലാ സിനിമകളും സത്യസന്ധമായി ചെയ്യുന്ന നടിയാണ് നയൻതാര. അവരുടെ കൂടെ ഇതെന്റെ മൂന്നാമത്തെ സിനിമയാണ്. ശിവകാശിയിൽ പാട്ട് രംഗത്ത് നയൻതാര പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് ശിവകാശി സിനിമയിൽ കോടാമ്പാക്കം ഏരിയ എന്നൊരു ഗാനം നിങ്ങൾ കേട്ടിട്ടുണ്ടാകും. അതുപോലെ എല്ലാ ഏരിയയിലും തിളങ്ങി നിൽക്കുന്ന താരമാണ് നയൻതാര. ജയത്തിനു വേണ്ടി പോരാടുന്ന പെൺകുട്ടികൾക്കുവേണ്ടിയുള്ള ഈ സിനിമയിൽ ജീവിതത്തിൽ പോരാടി ജയിച്ച നയൻതാര അഭിനയിക്കുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്.’

‘ഇടവേളയ്ക്കു ശേഷം വിവേക് സാറിനൊപ്പം ഈ സിനിമയിൽ അഭിനയിക്കുന്നു. മറ്റൊരു നടൻ യോഗി ബാബു. അദ്ദേഹത്തിന്റെ പുതിയ വസതിയുടെ ഗ്രഹപ്രവേശനത്തിന് പോകാൻ കഴിയാത്തത്ര തിരക്ക് ആണ്. ഉടനെ പെണ്ണുകാണാനുള്ള തയ്യാറെടുപ്പും നടത്തി വരുന്നു. കല്യാണത്തെങ്കിലും കൃത്യസമയത്ത് അവിടെ എത്തണേ യോഗി. വീട് ആർക്കുവേണമെങ്കിലും കെട്ടിപ്പൊക്കാം എന്നാൽ താലി…’

ഇതിനോടാപ്പം ചിത്രത്തിൽ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ പെൺകുട്ടികളുടെയും പേര് വിജയ് വേദിയിൽ പറയുകയുണ്ടായി.മാത്രല്ല ആരാധകർക്ക് ഒരു ഉപദേശവും.

‘ജീവിതവും ഒരു ഫുട്ബോൾ ഗെയിം പോലെയാണ്. നമ്മൾ ഗോളടിക്കാൻ നോക്കും, അത് തടുക്കാൻ ഒരു കൂട്ടം വരും. ഇതിനിടെ നമ്മുടെ കൂടെയുള്ളവൻ തന്നെ സ്വന്തം പോസ്റ്റിൽ ഗോളടിക്കും. അദ്ദേഹത്തെപ്പോലെയാകണം, ഇവനെപ്പോലെയാകണം എന്ന് ഒരിക്കലും ആഗ്രഹിക്കരുത്. നിങ്ങൾ നിങ്ങളായി തന്നെ മുന്നോട്ടുവരൂ. മറ്റൊരാളുടെ അടയാളത്തെ കടമെടുക്കാതെ സ്വന്തം വൈഭവം അടയാളപ്പെടുത്തി തിരിച്ചുപോകൂ. ഇഷ്ടപ്പെട്ടെങ്കിൽ സ്വീകരിക്കൂ, ഇല്ലെങ്കിൽ വിട്ടുകളഞ്ഞേരേ.’

‘റഹ്മാൻ സാറിന്റെ എല്ലാ ഗാനങ്ങളും അതിമനോഹരമാണ്. ഇതില്‍ വെറിത്തനം എന്നൊരു ഗാനം എനിക്കായി മാറ്റിവച്ചിരുന്നു. ഭാഗ്യത്തിന് റഹ്മാൻ സാർ ഇല്ലാത്ത ദിവസം പാട്ട് റെക്കോർഡ് ചെയ്തു. ആലാപനം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ േവറെയാരെങ്കിലും ഉപയോഗിക്കൂ എന്ന് റഹ്മാ‍ൻ സാറിന്റെ ടീമിനോട് പറയുകയും ചെയ്തു. എന്നാൽ അടുത്ത ദിവസം അറ്റ്ലി മെസേജ് അയച്ചു. എന്നെ റഹ്മാൻ സാർ വിളിക്കുന്നുവെന്ന്. എന്റെ നെഞ്ചിടിച്ചു. ദൈവമേ ഇനി എന്താണോ പ്രശ്നം. അങ്ങനെ അവിടെ എത്തി സാറിനെ കണ്ടു. പാട്ട് നന്നായിട്ടുണ്ടെന്നും മറ്റൊരു ശൈലിയിൽ ഗാനം ആലപിക്കാമോ എന്നും ആവശ്യപ്പെട്ടു. അതുപോലെ തന്നെ അനുസരിച്ചു. ജീവിതത്തിൽ മറക്കാൻ പറ്റാത്ത നിമിഷങ്ങളായിരുന്നു ആ റെക്കോർഡിങ്.’വിജയ് പറഞ്ഞു.

‘ഫൺ എലമന്റ് ഉള്ള ട്രോളുകൾ നല്ലതാണ്. എന്നാൽ അതിനപ്പുറത്തേയ്ക്ക് പോകുമ്പോഴാണ് പ്രശ്നം. എംജിആര്‍ സാർ ഇലക്‌ഷൻ പരിപാടിക്കുവേണ്ടി പോകുന്ന സമയം. അദ്ദേഹത്തിന്റെ കൂടെ കാറിൽ മറ്റൊരു രാഷ്ട്രീയ നേതാവും ഉണ്ടായിരുന്നു. പോകുന്ന വഴി എംജിആർ സാറിനെ സന്തോഷപ്പെടുത്താൻ കലൈഞ്ജർ സാറിനെക്കുറിച്ച് മോശം സംസാരിക്കാൻ തുടങ്ങി. ഇതുകേട്ടതും വണ്ടി നിർത്താൻ എംജിആർ സാർ ആവശ്യപ്പെട്ടു. എന്നിട്ട് ഇങ്ങനെ പറഞ്ഞു, ‘എനിക്കും കലൈഞ്ജറിനും ഇടയിൽ ആയിരം പ്രശ്നങ്ങള്‍ ഉണ്ടാകും. എന്നാൽ അവർ എത്രയോ വലിയ നേതാവാണ്.’ ഇത്രയും പറഞ്ഞ് ആ നേതാവിനെ റോഡിൽ ഇറക്കി വിടുകയായിരുന്നു.ശത്രുവാണെങ്കിലും അവരോട് നമ്മള്‍ ആദരവ് കാട്ടണം.’

‘ആരെ സന്തോഷിപ്പിക്കാനാണോ ഇത്തരം ട്രോളുകൾ ചെയ്യുന്നത് ഒരിക്കൽ അവരും നിങ്ങളെ വെറുക്കും. ക്രിയേറ്റിവ് ആയി ചെയ്യുന്ന ആളുകളും ഉണ്ട്. അവർക്ക് അഭിനന്ദനം. എന്നാൽ ഇതിനൊക്കെ സമയം കണ്ടെത്താതെ സമൂഹത്തിൽ നടക്കുന്ന മറ്റ് പ്രശ്നങ്ങളിലേയ്ക്ക് നിങ്ങൾ ശ്രദ്ധതിരിക്കൂ. ശുഭശ്രീ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടായ ദുരന്തം. അവരുടെ കുടുംബത്തിന് എന്തു പകരമാകും. നിങ്ങൾ ചെയ്യുന്ന ഹാഷ്ടാഗും ട്രെൻഡിങ് വാർത്തകളും ഇതുപോലെ നല്ല കാര്യങ്ങൾക്ക് ചെയ്താൽ ആർക്കെങ്കിലും ഫലമുണ്ടാകും.’

തന്റെ ആരാധകരുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെക്കുറിച്ചും വിജയ് തുറന്നുസംസാരിച്ചു. ‘അവർ എത്രത്തോളം വിഷമിച്ചോ അത്രയും വിഷമം എനിക്കും ഉണ്ടായി. ചെറിയ ചെറിയ സെലിബ്രേഷൻസ് അവർ നടത്താറുണ്ട്. ഇതൊക്കെ എന്തിനാണെന്ന് പലതവണ ചോദിച്ചിട്ടുണ്ട്. എന്റെ ഫോട്ടോയോ ബാനറോ കീറിക്കളയുകയോ മാറ്റുകയോ ചെയ്തോളൂ, പക്ഷേ എന്റെ ആരാധകരുടെ ദേഹത്ത് കൈ വയ്ക്കരുത്.

തിയറ്ററിനകത്ത് അവരുടെ സന്തോഷത്തിനായി ചെറിയ ചെറിയ സെലിബ്രേഷൻസ് നടത്താറുണ്ട്. അവരുടെ കോപവും ചോദ്യവുമൊക്കെ ന്യായം തന്നെയാണ്. പിന്നെ എന്തിനാണ് അവരുടെ ദേഹത്ത് കൈ വയ്ക്കുന്നത്.’–വിജയ് പറഞ്ഞു.

വേദിയിൽ വിജയ്ക്കായി പ്രത്യേക ട്രോളും അണിയറപ്രവർത്തകർ തയ്യാറാക്കിയിരുന്നു. ഫ്രണ്ട്സ് സിനിമയിൽ വടിവേലുവിന്റെ തലയിൽ ചുറ്റിക വീഴുന്നതും ഇത് കണ്ട് ചിരിക്കുന്ന സൂര്യയുടെയും വിജയുടെയും ചിത്രമാണ് ട്രോളിൽ ഉണ്ടായിരുന്നത്. ഈ രംഗത്തെക്കുറിച്ച് വിജയ് പറഞ്ഞത് ഇങ്ങനെ:

ഈ സീൻ എടുക്കുമ്പോൾ ഈ ചിത്രത്തിൽ കാണുന്നതുപോലെ തന്നെ ചിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. സൂര്യയ്ക്കു കുറച്ചൊക്കെ ചിരി കണ്‍ട്രോൾ ചെയ്യാൻ കഴിയും. പക്ഷേ എനിക്ക് അതിന് കഴിയില്ല. ഇപ്പോൾ ഈ സീൻ കാണുമ്പോൾ കാണാം ഞാൻ ഒരു ചുമരിന്റെ പുറകിൽ മറഞ്ഞിരുന്ന് ചിരിക്കുന്നത്. എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രമാണ് നേസിൽ മണി. സിനിമയും പ്രിയപ്പെട്ടത് തന്നെ.
എന്തായാലും താരത്തിന്റെ പ്രസംഗം ആരാധകാരുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുകയാണ്.വലിയ പിന്തുണയാണ് താരത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്.

vijay mass dialogue in bigil audio launch

More in Tamil

Trending