Connect with us

ഇളയ ദളപതിയുടെ സ്നേഹ സമ്മാനം ! ബിഗിൽ സെറ്റിൽ 400 പേർക്ക് സ്വർണ മോതിരം !

Tamil

ഇളയ ദളപതിയുടെ സ്നേഹ സമ്മാനം ! ബിഗിൽ സെറ്റിൽ 400 പേർക്ക് സ്വർണ മോതിരം !

ഇളയ ദളപതിയുടെ സ്നേഹ സമ്മാനം ! ബിഗിൽ സെറ്റിൽ 400 പേർക്ക് സ്വർണ മോതിരം !

ഇളയദളപതിയുടെ ബിഗിൽ റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഒരു ഫുട്ബോൾ കോച്ചായാണ് വിജയ് ചിത്രത്തിൽ എത്തുന്നത്.

തന്റെ ഓരോ സിനിമയുടെയും ഷൂട്ടിങ് കഴിയുന്ന അവസാന ദിവസം വിജയ് ക്രൂ അംഗങ്ങൾക്ക് സർപ്രൈസായി സമ്മാനങ്ങൾ നൽകാറുണ്ട്. ഇത്തവണയും വിജയ് അത് ആവർത്തിച്ചു. സിനിമയിലെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂർത്തിയായ അവസാന ദിവസം ‘ബിഗിൽ’ സിനിമയ്ക്കൊപ്പം പ്രവർത്തിച്ച 400 പേർക്ക് സ്വർണ മോതിരമാണ് വിജയ് നൽകിയത്. ‘ബിഗിൽ’ എന്നെഴുതിയ സ്വർണ മോതിരം ഓരോരുത്തരുടെയും വിരലിൽ വിജയ്‌ നേരിട്ട് അണിയിക്കുകയായിരുന്നു.

ഫുട്ബോളിനെ ആസ്പദമാക്കിയുളള ‘ബിഗിൽ’ സിനിമയിൽ ഫുട്ബോൾ താരങ്ങളായി വേഷമിട്ടവർക്ക് തന്റെ കയ്യൊപ്പോടുകൂടിയ ഫുട്ബോളും വിജയ് സമ്മാനിച്ചിടുണ്ട്. ഇതിന്റെ ചിത്രങ്ങൾ ‘ബിഗിൽ’ സിനിമയ്ക്കൊപ്പം പ്രവർത്തിച്ചവർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

vijay gifts gold rings for 400 crew members of bigil movie

More in Tamil

Trending

Recent

To Top