വിജയ് ആരാധകരോട് കാണിക്കുന്നത് കപടസ്നേഹമാണെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ സ്വാമി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.ആരാധകര്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയ ശേഷം ദളപതി വിജയ് കൈകള്‍ ഡെറ്റോള്‍ ഉപയോഗിച്ച് കഴുകുമെന്ന സംവിധായകന്റെ പ്രസ്താവന വലിയ വിവാദമായി മാറിയിരിക്കുകയാണ്. ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു വിഡിയോയിലാണ് സംവിധായകൻ വിജയ്‌യെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയത്.എന്നാൽ ഇപ്പോളിതാ സംവിധായകന് ചുട്ട മറുപടി നൽകുകയാണ് വിജയ് ഫാൻസ്.
ആരാധകര്‍ക്ക് കൈകൊടുത്തതിന് ശേഷം കൈകള്‍ ഡെറ്റോള്‍ ഒഴിച്ചു കഴുകുന്നത് നല്ല ശീലമല്ലേ എന്നാണ് വിജയ് ആരാധകര്‍ തന്നെ ചോദിക്കുന്നത്. അതൊരു വലിയ തെറ്റാണോ ഡൊക്ടര്‍മാരും നഴ്‌സുമാരും രോഗികളെ പരിചരിച്ച ശേഷം കൈകള്‍ കഴുകാറുണ്ട്. അത് അവരുടെ മാത്രം ശുചിത്വത്തിനോ സുരക്ഷയ്‌ക്കോ വേണ്ടിയല്ല, അടുത്തതായി വരുന്ന രോഗിക്ക് കൂടി രോഗം പകരാതെയിരിക്കാന്‍ ആണ്. അതേ രീതി തന്നെയാണ് വിജയും ചെയ്യുന്നതെന്ന് ഫാന്‍സ് പറയുന്നു.
പൊതുചടങ്ങിലൊക്കെ പങ്കെടുക്കുമ്പോള്‍ നിരവധി ആളുകള്‍ക്ക് കൈ നല്‍കേണ്ടി വരും. വരുന്ന പലരും പല സാഹചര്യത്തില്‍ ജീവിക്കുന്നവരാണ്. ആരോഗ്യവും ശുചിത്വവും പാലിക്കാന്‍ വിജയ് ചെയ്യുന്ന രീതിയെ വിമര്‍ശിക്കാതെ അതിനെ സപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടതെന്ന് ദളപതി ഫാന്‍സ് പറയുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം അടച്ചിട്ട തിയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യ റിലീസ് ആയെത്തിയ വിജയ് ചിത്രം ‘മാസ്റ്ററി’നു ലഭിക്കുന്ന പ്രേക്ഷകപ്രതികരണം സാകൂതം നിരീക്ഷിക്കുകയായിരുന്നു...
തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്സാണ്ടർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംവിധായകൻ ലോകേഷ് കനകരാജാണ് ട്വിറ്ററിലൂടെ അദ്ദേഹത്തിന്റെ മരണവാർത്തയറിയിച്ചത്....