Connect with us

വേഗം തെലുങ്കിലേക്ക് മടങ്ങി വരൂ കുഞ്ഞിക്കാ….!! ദുല്‍ഖറിനോട് വിജയ് ദേവരക്കൊണ്ട പറയുന്നു

Malayalam Breaking News

വേഗം തെലുങ്കിലേക്ക് മടങ്ങി വരൂ കുഞ്ഞിക്കാ….!! ദുല്‍ഖറിനോട് വിജയ് ദേവരക്കൊണ്ട പറയുന്നു

വേഗം തെലുങ്കിലേക്ക് മടങ്ങി വരൂ കുഞ്ഞിക്കാ….!! ദുല്‍ഖറിനോട് വിജയ് ദേവരക്കൊണ്ട പറയുന്നു

വേഗം തെലുങ്കിലേക്ക് മടങ്ങി വരൂ കുഞ്ഞിക്കാ….!! ദുല്‍ഖറിനോട് വിജയ് ദേവരക്കൊണ്ട പറയുന്നു

മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ എങ്ങനെയോ അങ്ങനെയാണ് തെലുങ്കില്‍ വിജയ് ദേവരക്കൊണ്ട. അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ മനസില്‍ ഇടംനേടിയ യുവതാരമാണ് വിജയ്. താരത്തിന്റെ പുതിയ ചിത്രം ടാക്‌സിവാല ഇന്ന് തിയേറ്ററുകളില്‍ എത്തി. ടാക്‌സിവാലയ്ക്ക് ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്ത ദുല്‍ഖറിനോട് തെലുങ്ക് ചിത്രങ്ങള്‍ ചെയ്യുവെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് വിജയ്.

ടാക്‌സിവാലയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ദുല്‍ഖറിന്റെ ട്വീറ്റില്‍ എല്ലാവരോടും തിയേറ്ററില്‍ തന്നെ പോയി ചിത്രം കാണാനും പൈറേറ്റഡ് പ്രിന്റ് കാണരുത് എന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഗീത ഗോവിന്ദത്തിന്റെ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന വിജയ് ദേവരക്കോണ്ടയുടെ ടാക്‌സിവാലയുടെ വ്യാജ പതിപ്പ് ഓണ്‍ലൈന്‍ വഴി പുറത്തു വരികയും അത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ആശംസയ്ക്ക് നന്ദിയറിയിച്ച്‌ വിജയ് റീട്വീറ്റ് ചെയ്ത വിജയ് ‘കുഞ്ഞിക്ക തെലുങ്കു ചിത്രങ്ങളും ചെയ്യു’ എന്നും ആവശ്യപ്പെടുകയായിരുന്നു.

ദുല്‍ഖറിന്റെ ആദ്യ തെലുങ്കു ചിത്രമായ മഹാനടിയില്‍ വിജയ് ദേവരക്കൊണ്ട ഒരു നിര്‍ണ്ണായക വേഷം ചെയ്തിരുന്നു. അധികം വൈകാതെ തന്നെ ഒരു തെലുങ്കു സിനിമയില്‍ ദുല്‍ഖര്‍ അഭിനയിക്കും എന്ന് സൂചനയുണ്ട്. ഇപ്പോള്‍ തന്റെ ഹിന്ദി ചിത്രമായ സോയ ഫാക്ടറില്‍ അഭിനയിക്കുകയാണ് ദുല്‍കര്‍ സല്‍മാന്‍. മലയാളത്തില്‍ ‘ഒരു യമണ്ടന്‍ പ്രണയ കഥ’യാണ് ദുല്‍ഖറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Vijay Deverakonda’s new tweet

More in Malayalam Breaking News

Trending

Recent

To Top