Connect with us

മമ്മൂട്ടിയുടെ മകനായെത്തുന്നത് സൂര്യയും കാർത്തിയുമല്ല !! പകരം വിജയ് ദേവരകൊണ്ട !! തെലുങ്കിൽ താരമാകാൻ യാത്രയുമായി മമ്മൂട്ടി…

Malayalam Breaking News

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കന്മാരുടെ നായകനുമായ വൈ.എസ്.ആറായി മമ്മൂട്ടി വേഷമിടുന്ന സിനിമയാണ് യാത്ര. മാഹി രാഘവ് സംവിധാനം ചെയ്യുന്ന യാത്രയിൽ മമ്മൂട്ടിയുടെ മകനായി വിജയ് ദേവരകൊണ്ട എത്തുമെന്നാണ് റിപ്പോർട്ടുകൾ. തമിഴ് താരം സൂര്യ എത്തുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. പിന്നീട് സൂര്യയുടെ തിരക്ക് കാരണം കാർത്തി അഭിനയിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

വൈ.എസ് രാജശേഖരറെഡ്ഡിയുടെ മകന്‍ വൈ.എസ് ജഗൻ മോഹന്റെ കഥാപാത്രമാണ് വിജയ് ദേവരകൊണ്ട കൈകാര്യം ചെയ്യുക. എന്നാല്‍ ഇതിനെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

വൈ.എസ്.ആര്‍ ആന്ധ്രയിലെ കർഷകർക്കും സാധാരണക്കാർക്കുമായി നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി വേഷമിടുന്നത്. വിജയ് ചില്ലയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓരോ ശ്വാസത്തിലും മമ്മൂട്ടി വൈ.എസ്.ആർ ആയി മാറിയിരിക്കുകയാണെന്ന് ചിത്രത്തിന്റെ ടീസറിലൂടെ വ്യക്തമാണ്.

Vijay Deverakonda to act as Mammootty’s son in Yatra

More in Malayalam Breaking News

Trending

Recent

To Top