Connect with us

ഡിയർ കോമ്രേഡും ദുൽഖറിന്റെ സിഐഎയും തമ്മിലുള്ള ബന്ധം; വിജയ് ദേവരകൊണ്ട പറയുന്നു !

Malayalam

ഡിയർ കോമ്രേഡും ദുൽഖറിന്റെ സിഐഎയും തമ്മിലുള്ള ബന്ധം; വിജയ് ദേവരകൊണ്ട പറയുന്നു !

ഡിയർ കോമ്രേഡും ദുൽഖറിന്റെ സിഐഎയും തമ്മിലുള്ള ബന്ധം; വിജയ് ദേവരകൊണ്ട പറയുന്നു !

ഏവർക്കും വളരെഏറെ ഇഷ്ട്ടമുള്ള സിനിമ ജോഡിയാണ്‌ വിജയ് ദേവരകൊണ്ടയും രശ്മികയും. വളരെ ചെറിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാൻണ് നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മികയും. ഗീതാഗോവിന്ദം എന്ന ചിത്രമാണ് ഈ താരജോഡികളെ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാക്കിയത്.അന്യഭാഷ താരങ്ങൾക്കും ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മലയളി പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.

ഗീതാഗോവിന്ദത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മികയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഡിയർ കോമ്രേഡ്. ചിത്രത്തിന്റെ പേരിൽ തന്നെ ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ട് . രാഷ്ട്രീയ പശ്ചാത്തലം പറയുന്ന നിരവധി ചിത്രങ്ങൾ മലയാളത്തിൽ പിറവി എടുക്കുന്നുണ്ട്. അതിനാൽ തന്നെ ഡിയർ കോമ്രേഡിന് മലയാള ബന്ധമുണ്ടോ എന്നാണ് ആരാധകർക്ക് അറിയാനുളളത്. ഇപ്പോഴിചിത്രത്തിന്റെ പേരിനു പിന്നിലെ കഥ വെളിപ്പെടുത്തുകയാണ്.

അർജുൻ റെഡ്ഡി സിനിമയുടെ ഷൂട്ടിങ് നടക്കുന്ന സമയത്താണ് ഡിയർ കോമ്രേഡിന്റെ സംവിധായകൻ ഭരത് തന്റെ അടുത്ത കഥ പറയാൻ എത്തുന്നത്. ചിത്രത്തിന്റെ ഓരോ ഷോട്ട് കഴിയുമ്പോഴും ഭരത്തിന്റെ അടുത്തു പോയി കഥ കേൾക്കുമായിരുന്നു. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കാൻ ഒരുപാട് സമയമെടുത്തു. അത്രയ്ക്ക് മാറ്റം വരുത്തിയിട്ടുണ്ട്. അതു കൊണ്ടാണ് സിനിമ പുറത്തു വരാൻ ഇത്രയും സമയമെടുത്തതെന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു. എന്നാൽ ഇപ്പോൾ ആ ചിത്രം കാണുമ്പോൾ കാത്തിരിപ്പ് വെറുതെയായിട്ടില്ലെന്ന് നിസംശയം പറയാൻ സാധിക്കുമെന്ന് താരം കൂട്ടിച്ചേർത്തു.

ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം കഴിഞ്ഞപ്പോൾ തന്നെ ദുൽഖർ ചിത്രം സിഐഎയുടെ റീമേക്കാണ് ഇതെന്നുള്ള റൂമറുകൾ പ്രചരിച്ചിരുന്നു. പേരും സിനിമയുടെ രാഷ്ട്രീയ പശ്ചാത്തലമായിരുന്നു ഇതിനു പിന്നിൽ. എന്നാൽ സിഐഎയുമായി ഡിയർ കോമ്രേഡിനു ഒരു ബന്ധമില്ലെന്ന് വിജയ് പറഞ്ഞു. സിഐഎയുടെ റീമേക്ക് അല്ലെന്നും കൂടാതെ ചിത്രത്തിന്റെ പേര് പോലെ അമിതമായ രാഷ്ട്രീയ സാഹചര്യമെന്നും ചിത്രത്തിൽ ചർച്ച ചെയ്യുന്നില്ലെന്നും താരം വ്യക്തമാക്കി.

ഡിയർ കോമ്രേഡ് എന്ന പേര് വരാനുളള കാരണവും താരം ഈ സാഹചര്യത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തിൽ നിന്നുള്ള ഒരു കുടുംബത്തിൽ നിന്ന് വരുന്ന ആളാണ് നായകൻ. അതുകൊണ്ടാണ് ചിത്രത്തിന് അങ്ങനെ ഒരു പേര് ലഭിച്ചതെന്നും താരം കൂട്ടിച്ചേർത്തു. ജൂലൈ 26 നാണ് ചിത്രം റിലീസിനെത്തുന്നത്. തെലുങ്കിനു പുറമേ മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തുന്നുണ്ട്.

തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ഡിയർ കോമ്രേഡിലെ ലില്ലി ക്യാരക്ടർ എന്ന് രശ്മിക അഭിമുഖത്തിൽ പറഞ്ഞു. കൂടാതെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി ആദ്യ ദിവസം തന്നെ ഈ കഥാപാത്രം എങ്ങനെ ചെയ്യുമെന്ന് താൻ ശ്രുതിയോട് അഭിപ്രായം ചോദിച്ചിരുന്നുവെന്ന് രശ്മിക അഭിമുഖത്തിൽ ഓർത്തെടുത്തു. എന്നാൽ ചിത്രീകരണം തുടരുമ്പോൾ താൻ അറിയാതെ തന്നെ ആ കഥാപാത്രമായി മാറുകയായിരുന്നു. ഇത് ഡിയർ കോമ്രേഡിന്റെ ടീമിന്റെ ഗുണമാണെന്ന് രശ്മിക പറഞ്ഞു.

Vijay Devarakonda’s Dear Comrade not a remake of Dulquer’s Comrade

V

More in Malayalam

Trending

Recent

To Top