Actor
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ഐസ്‌ക്രീം വിതരണം ചെയ്ത് വിജയ് ദേവരക്കൊണ്ട
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് ഐസ്‌ക്രീം വിതരണം ചെയ്ത് വിജയ് ദേവരക്കൊണ്ട
ചുരുങ്ങിയ ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യയില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവരക്കൊണ്ട. സോഷയ്ല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും.
ഇക്കഴിഞ്ഞ മെയ് ഒമ്പതിനായിരുന്നു താരത്തിന്റെ ജന്മദിനം. സാധാരണ താരങ്ങള്‍ ജന്മദിനത്തില്‍ ആരാധകര്‍ക്കായി എന്തെങ്കിലും സര്‍െ്രെപസുകള്‍ ഒരുക്കാറുണ്ട്. കൂടുതലും താരങ്ങലുടെ പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റുകളോ എന്തെങ്കിലും അയിരിക്കും കരുതി വെക്കുക.
എന്നാല്‍ വിജയ് തന്റെ ആരാധകര്‍ക്കായി ഒരുക്കിയ സമ്മാനം ഏറെ കൗതുകമുണര്‍ത്തിയിരിക്കുകയാണ്. വിവിധ നഗരങ്ങളിലുള്ള തന്റെ ആരാധകര്‍ക്ക് ഐസ്‌ക്രീം വിതരണം ചെയ്തായിരുന്നു താരം ജന്മദിനം ആഘോഷിച്ചത്.
ഹൈദരാബാദ്, വിശാഖപട്ടണം, ചെന്നൈ, ബെംഗലൂരു, മുംബൈ, പുനെ, ഡല്‍ഹി എന്നിവിടങ്ങളിലാണ് വിജയ് ആരാധകര്‍ക്ക് മധുരം നല്‍കിയത്. ‘ദ ദേവരകൊണ്ട ബെര്‍ത്‌ഡേ ട്രക്ക്’ എന്ന പേരില്‍ ഒരു ട്രക്ക് ഇറക്കിയാണ് താരം പിറന്നാള്‍ ഐസ്‌ക്രീം വിതരണം ചെയ്തത്.
ഇതിനോടൊപ്പം തന്റെ ക്ലോത്തിംഗ് ബ്രാന്‍ഡായ ‘റൗഡി വെയറി’നിന്ന് തന്റെ പിറന്നാള്‍ പ്രമാണിച്ച് 60 ശതമാനം ഡിസ്‌കൗണ്ട് ഏര്‍പ്പെടുത്തിയതായും ദേവരകൊണ്ട അറിയിച്ചു.സാമന്തയ്‌ക്കൊപ്പമെത്തുന്ന പുതിയ ചിത്രമായ ‘ഖുഷി’യിലെ ഗാനം പുറത്തിറങ്ങിയ സന്തോഷവും താരം ആരാധകരുമായി പങ്കുവച്ചിരുന്നു.