Connect with us

വിജയ് ദേവരക്കൊണ്ട ആരാധകര്‍ക്ക് സൗജന്യ വിനോദ യാത്ര; വിമാനത്തില്‍ മണാലിയ്ക്ക് തിരിച്ചത് 100 ആരാധകര്‍

News

വിജയ് ദേവരക്കൊണ്ട ആരാധകര്‍ക്ക് സൗജന്യ വിനോദ യാത്ര; വിമാനത്തില്‍ മണാലിയ്ക്ക് തിരിച്ചത് 100 ആരാധകര്‍

വിജയ് ദേവരക്കൊണ്ട ആരാധകര്‍ക്ക് സൗജന്യ വിനോദ യാത്ര; വിമാനത്തില്‍ മണാലിയ്ക്ക് തിരിച്ചത് 100 ആരാധകര്‍

നിരവധി ആരാധകരുള്ള നടനാണ് വിജയ് ദേവരക്കൊണ്ട. അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് സൗജന്യ വിനോദയാത്രാ പാക്കേജുകള്‍ സമ്മാനിച്ചിരിക്കുകയാണ് നടന്‍. ഈ വര്‍ഷത്തെ ആദ്യ ബാച്ച് മണാലിക്ക് തിരിച്ചു കഴിഞ്ഞു.

നൂറ് ആരാധകരെ വഹിച്ചുകൊണ്ട് വിമാനം പുറപ്പെട്ട വീഡിയോ നടന്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ആവേശഭരിതരായ ആരാധകരെയും വീഡിയോയില്‍ കാണാം. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളയാളുകള്‍ ആണ് ഒരുമിച്ച് യാത്ര ചെയ്യുന്നത്.

ദേവരസാന്റ എന്ന ഹാഷ് ടാഗില്‍ ആണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. 2017 മുതല്‍ ക്രിസ്മസ് – ന്യൂയര്‍ സമയങ്ങളില്‍ ആരാധകര്‍ക്ക് സര്‍െ്രെപസ് സമ്മാനങ്ങള്‍ നല്‍കുന്ന പതിവാണ് നടനുള്ളത്. സോഷ്യല്‍ മീഡിയ പോളിലൂടെയായിരുന്നു വിജയ് ആരാധകര്‍ക്ക് മലനിരകളോടുള്ള താല്പര്യം മനസിലാക്കിയത്. കഴിഞ്ഞ ക്രിസ്തുമസിന് 100 ആരാധകര്‍ക്ക് 10000 രൂപ വീതം സമ്മാനിക്കുകയും ചെയ്തിരുന്നു.

അതേസമയം, ‘ഖുശി’യാണ് നിലവില്‍ ചിത്രീകരണത്തിലുള്ള വിജയ് ദേവരകൊണ്ട ചിത്രം. സമാന്തയ്‌ക്കൊപ്പം ഉടന്‍ ഷൂട്ടില്‍ ചേരാനിരിക്കുകയാണ് നടന്‍. ഇരുവരും ഒന്നിക്കുന്ന രണ്ടാം ചിത്രമാണ് ഇത്. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ‘മഹാനടി’യില്‍ ഇരുവരും മുന്‍പ് ഒന്നിച്ചിരുന്നു.

More in News

Trending

Recent

To Top