News
ലൈഗറിന്റെ പരാജയത്തിന് പിന്നാലെ പുത്തന്‍ ചിത്രം; പ്രതിഫലം കുത്തനെ ഉയര്‍ത്തി വിജയ് ദേവരക്കൊണ്ട
ലൈഗറിന്റെ പരാജയത്തിന് പിന്നാലെ പുത്തന്‍ ചിത്രം; പ്രതിഫലം കുത്തനെ ഉയര്‍ത്തി വിജയ് ദേവരക്കൊണ്ട
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യയാകെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവരക്കൊണ്ട. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നു തന്നെ ഇവയെല്ലാം വൈറലായി മാറാറുമുണ്ട്.
എന്നാല്‍ വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യ ചിത്രം ലൈഗര്‍ ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു. എന്നാല്‍ ആദ്യ ദിനം തന്നെ ആരാധകരെപ്പോലും തൃപ്തിപ്പെടുത്താന്‍ ചിത്രത്തിന് കഴിഞ്ഞില്ല. 100 കോടിയിലധികം ബജറ്റില്‍ ഒരുക്കിയ ചിത്രം പരാജയപ്പെട്ടു.
ലൈഗറിന്റെ പരാജയം തന്നെ മാനസികമായി തകര്‍ത്തിരുന്നുവെന്ന് വിജയ് തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇതിനു ശേഷം പുതിയ ഒരു ചിത്രം പോലും താരം പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ ലൈഗറിന്റെ പരാജയം വിജയിയുടെ താരമൂല്യത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ദിവസമാണ് വിജയ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. തെലുങ്ക് സിനിമയിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഗൗതം തിന്നനുരിക്കൊപ്പമാണ് വിജയിയുടെ പുതിയ സിനിമ. #VD12 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് താരത്തിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോള്‍ ടോളിവുഡിലെ ചര്‍ച്ച.
ഈ ചിത്രത്തിനു വേണ്ടി ലൈഗറിന് ലഭിച്ചതിനേക്കാള്‍ വളരെ ഉയര്‍ന്ന പ്രതിഫലമാണ് താരം വാങ്ങുന്നത്. 45 കോടിയാണത്രേ താരത്തിന്റെ പ്രതിഫലം. പിരീഡ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാകും വിജയ് ദേവരക്കൊണ്ട എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
