Connect with us

ആരാധകർ കഴിഞ്ഞിട്ട് മതി ബാക്കി എല്ലാം… അക്കൗണ്ടുകളിലേക്ക് 5000 രൂപ നൽകി ദളപതി വിജയ്.

News

ആരാധകർ കഴിഞ്ഞിട്ട് മതി ബാക്കി എല്ലാം… അക്കൗണ്ടുകളിലേക്ക് 5000 രൂപ നൽകി ദളപതി വിജയ്.

ആരാധകർ കഴിഞ്ഞിട്ട് മതി ബാക്കി എല്ലാം… അക്കൗണ്ടുകളിലേക്ക് 5000 രൂപ നൽകി ദളപതി വിജയ്.

കോവിഡ് 19നെ പ്രതിരോധിക്കാനായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. രാജ്യമൊട്ടാകെയുളള സമ്പൂര്‍ണ ലോക് ഡൗണ്‍ തുടരുകയാണ് . ഈ പശ്ചാത്തലത്തിൽ കൊറോണ ബോധവല്‍ക്കരണ പോസ്റ്റുകളും സഹായങ്ങളുമായി സിനിമ താരങ്ങളും മുൻ നിരയിലുണ്ട്. കൊറോണ വൈറസ് പോരാട്ടത്തിനായുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തമിഴ് സൂപ്പര്‍താരം ദളപതി വിജയ്1 കോടി 30 ലക്ഷം സംഭാവന ചെയ്തതിരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ തന്റെ ആരാധകരെ വിജയ് കൈവിട്ടില്ല. കൊവിഡ് കാലത്ത് ആരാധകർക്ക് ധനസഹായം നല്‍കിയിരിക്കുകയാണ്. 5000 രൂപ വീതവുമാണ് ആരാധകർക്ക് വീജയ് നൽകുന്നത്. 50 ലക്ഷം രൂപയാണ് ഇതിന് വേണ്ടി മാത്രം ചിലവഴിക്കുന്നത് . ഇതിനോടകം തന്നെ വിജയ് പണമയച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു

ആരാധകര്‍ക്കായി എന്തു ചെയ്യും വിജയ്.. അവരുടെ ന്യായമായ എന്ത് ആവിശ്യങ്ങൾക്കും വിജയ് കൂടെയുണ്ടാകും. ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യലും മറ്റുമായി വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന സമയത്ത് വിജയിയെ ആരാധകര്‍ വരവേല്‍ക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ധാരാളം മാസ് രംഗങ്ങളില്‍ അഭിനയിച്ചിട്ടുള്ള വിജയ് ആ സീനുകളിലൂടെയെല്ലാം ഒരുപാട് കൈയ്യടികള്‍ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്. എന്നാല്‍ അതിനെ വെല്ലുന്ന ഹീറോയിസമാണ് വിജയ് ജീവിതത്തില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. ‘മാസ്റ്റര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തിയ താരം കാരവാനിന് മുകളില്‍ കയറി ആരാധകരോടൊപ്പം സെല്‍ഫി എടുത്തിരുന്നു.ആ ഫോട്ടോ വെറും മാസല്ല.. അന്ന് അത് കൊലമാസാണ് ! ഇന്നത്തെ ഇന്ത്യയില്‍ അത്തരമൊരു ചിത്രത്തിന് അളക്കാനാവാത്തവിധമുള്ള പ്രസക്തിയുണ്ടെന്ന് പറയാതെ വയ്യ…. ആ സെല്‍ഫി വളരെയേറെ പ്രതീകാത്മകമായിരുന്നു . വെറുപ്പിന്റെ രാഷ്ട്രീയത്തെ പുഞ്ചിരികൊണ്ട് നേരിടുന്ന വിജയെയായിരുന്നു നമ്മളടക്കമുള്ളവർ കണ്ടത്. അയാള്‍ക്കുപിന്നില്‍ തടിച്ചുകൂടിയിരിക്കുന്ന ആരാധകര്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയിലെ മനുഷ്യത്വമുള്ള ജനതയുടെ വികാരങ്ങളെയാണ്. ഫാസിസ്റ്റുകള്‍ക്ക് മുമ്പില്‍ മുട്ടുവിറയ്ക്കാത്ത വിജയുടെ കരുത്ത് എന്നും എപ്പോഴും കൂടെയുണ്ടാകുന്ന ആരാധകർ തന്നെയാണ്. ആ ആരാധകരെ വിജയ് ഒരിയ്ക്കലും കൈവിട്ടില്ല. അത് വീണ്ടും വിജയ് തെളിയിച്ചു

കേരളത്തിന് 10 ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷമാണ് വിജയ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും വിജയ് ധനസഹായം നല്‍കിയത് വാര്‍ത്താ സമ്മേളനത്തില്‍ എടുത്ത് പറഞ്ഞിരുന്നു . തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷവുമാണ് വിജയുടെ സംഭാവന. കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷവും, ആന്ധ്ര, തെലങ്കാന, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതം എന്നിങ്ങനെയാണ് സൂപ്പര്‍താരം നല്‍കിയിരിക്കുന്നത്. ഇതിന് പുറമെ തന്റെ പേരിലുളള ഫാന്‍സ് ക്ലബുകള്‍ വഴി ആവശ്യമുളളവര്‍ക്ക് പണം നേരിട്ടെത്തിക്കാനുളള പണവും വിജയ് നല്‍കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിജയ്. സൂപ്പര്‍താരത്തിന്റെ മിക്ക സിനിമകളും കേരളത്തിലും വലിയ വിജയം നേടാറുണ്ട്. ബിഗില്‍ എന്ന ചിത്രമാണ് വിജയുടെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്.

ബിഗിലിന് പിന്നാലെ മാസ്റ്റര്‍ എന്ന ചിത്രമാണ് വിജയുടെതായി റിലിസിങ്ങിനൊരുങ്ങുന്നത്. കൊറോണ കാരണം മാസ്റ്റര്‍ റിലീസ് നേരത്തെ മാറ്റിവെച്ചിരുന്നു.

vijay

More in News

Trending

Recent

To Top