Connect with us

നയൻതാരയെ വിമർശിച്ചു ;വലിയ പാരമ്പര്യമുള്ളിടത്തുനിന്ന് വരുന്ന വൃത്തികെട്ടവനാണ് രാധാരവിയെന്ന് വിഘ്‌നേഷ് !

Malayalam Breaking News

നയൻതാരയെ വിമർശിച്ചു ;വലിയ പാരമ്പര്യമുള്ളിടത്തുനിന്ന് വരുന്ന വൃത്തികെട്ടവനാണ് രാധാരവിയെന്ന് വിഘ്‌നേഷ് !

നയൻതാരയെ വിമർശിച്ചു ;വലിയ പാരമ്പര്യമുള്ളിടത്തുനിന്ന് വരുന്ന വൃത്തികെട്ടവനാണ് രാധാരവിയെന്ന് വിഘ്‌നേഷ് !


നടൻ രാധാരവിക്കെതിരെ വിഘ്‌നേഷ്, ചിന്മയി എന്നിവർ രംഗത്ത്. നടികള്‍ക്കെതിരെ ലൈംഗികത കലര്‍ന്ന പരാമര്‍ശവും അധിക്ഷേപവും നടത്തി എന്നും വിവാദങ്ങളില്‍ സ്ഥാനം പിടിക്കുന്ന വ്യക്തിയാണ് നടൻ രാധാ രവി. നടികള്‍ക്കെതിരെ ലൈംഗികത കലര്‍ന്ന പരാമര്‍ശവും അധിക്ഷേപവും നടത്തി എന്നും വിവാദങ്ങളില്‍ സ്ഥാനം പിടിക്കുന്ന വ്യക്തിയാണ് നടനും രാധാ രവി. കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ താരസുന്ദരിയും തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റ‌ാറുമായ നയന്‍താരയ്ക്കെതിരെയാണ് രാധാരവിയുടെ പുതിയ വിവാദ പരാമര്‍ശം.

നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമായ കൊലയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിംഗിനിടെയായിരുന്നു രാധാരവി താരത്തെ അധിക്ഷേപിച്ചു കൊണ്ട് പ്രസംഗിച്ചത്. നയന്‍താരയെ ലേഡിസൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു. അത്തരത്തിലുള്ള വിശേഷണങ്ങള്‍ എം.ജി.ആറിനും,​ ശിവാജി ഗണേശനും പോലെയുള്ളവര്‍ക്ക് മാത്രമേ ചേരുള്ളു. പുരട്ചി തലൈവരും നടികര്‍ തിലകവുമെല്ലാം ഇതിഹാസങ്ങളും അനശ്വരവുമാണ്. രജനികാന്ത്,​ ശിവാജി ഗണേശന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പമൊന്നും നയന്‍താരയെ താരതമ്യം ചെയ്യരുത് – രാധാരവി പറഞ്ഞു.

തമിഴ് നാട്ടിലെ ജനങ്ങള്‍ എല്ലാം പെട്ടെന്ന് മറക്കുന്നവരാണ്. അതുകൊണ്ടാണ് നയന്‍താരയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ക്കുമപ്പുറം അവരെ ഇപ്പോഴും താരമായിരിക്കാന്‍ കാരണം. തമിഴില്‍ പ്രേതമായും തെലുങ്കില്‍ സീതയായും നയന്‍താര അഭിനയിക്കുന്നു. എന്റെ കാലത്ത് കെ.ആര്‍ വിജയയെ പോലുള്ള നടിമാരാണ് സീതയുടെ വേഷം ചെയ്തിരുന്നത്. നയന്‍താരെയുടെ വ്യക്തി ജീവിതത്തെ കൂടി കടന്നാക്രമിച്ചു കൊണ്ടായിരുന്നു രാധാരവിയുടെ പ്രസംഗം. ചിത്രം പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിച്ചതിനെയും അദ്ദേഹം പരിഹസിച്ചിരുന്നു.

എന്നാല്‍ നയന്‍താരയെ ഇത്രയേറെ കടന്നാക്രമിച്ചിട്ടും രാധാരവിക്കെതിരെ നടികര്‍ സംഘം നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനെതിരെ സംവിധായകനും നയന്‍താരയുടെ കാമുകനുമായ വിഘ്നേഷ് ശിവന്‍ രംഗത്തെത്തി. ട്വിറ്റ‌റിലൂടെയായിരുന്നു വിഘ്നേഷ് രാധാരവിക്ക് മറുപടി കൊടുത്തത്. ഇത്തരം ആളുകള്‍ക്ക് വേദിയില്‍ കയറി എന്തും പറയാനുള്ള അവസരം ഒരുക്കി കൊടുക്കരുതെന്നും വിഘ്നേഷ് പറഞ്ഞു.

‘വലിയ പാരമ്ബര്യമുള്ള കുടുംബത്തില്‍ നിന്നു വരുന്ന ഒരു വൃത്തികെട്ടവനെതിരെ നടപടി കൈക്കൊള്ളാന്‍ ആരും തയ്യാറാകുന്നില്ല എന്നത് വല്ലാത്ത നിസഹായതയാണ്. മറ്റുള്ളവരുടെ ശ്രദ്ധ കിട്ടാന്‍ അയാള്‍ ഇനിയും ഇത് ചെയ്തുകൊണ്ടേ ഇരിക്കും. ബുദ്ധിശൂന്യന്‍. ഇതെല്ലാം കണ്ട് പ്രേക്ഷകര്‍ കൈയ്യടിക്കുകയും ചിരിക്കുകയും കാണുമ്ബോള്‍ വേദനയുണ്ട്,’ വിഘ്നേഷ് ശിവന്‍ ട്വിറ്റ‌റില്‍ കുറിച്ചു.

രാധാരവിയെ വിമര്‍ശിച്ചു കൊണ്ട് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്‌ ചിന്മയിയും രംഗത്തെത്തിരിക്കുകയാണ്. ഇത്തരം ആളുകളുടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ യൂട്യൂബ് ചാനലുകളിലെ വാര്‍ത്തകള്‍ക്ക് ആവശ്യമാണ്. അതുകൊണ്ടാണ് എല്ലാവരും അയാളെ പിന്തുണയ്ക്കുന്നതെന്നും ചിന്മയി പറഞ്ഞു.

മറ്റൊരു സംഘടനയിലെ അംഗമായതിനാലാണ് തന്റെ പ്രശ്നത്തില്‍ നടപടി എടുക്കാന്‍ സാധിക്കാത്തതെന്നായിരുന്നു നടികര്‍ സംഘം പറഞ്ഞത്. എന്നാല്‍ അഭിനയമേഖലയില്‍ വിജയിച്ച ഒരു താരത്തിനെയാണ് ഇപ്പോള്‍ പരസ്യമായി അധിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍ നടികര്‍ സംഘത്തിന്റെയും നിര്‍മ്മാതാക്കളുടെ സംഘടനയുടെയും തീരുമാനം എന്താണെന്നും ചിന്മയി ചോദിച്ചു.

രാധാ രവിക്കെതിരെ ഇത്തരം പരാമർശങ്ങൾ നിരവധി ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ ആക്ഷൻ എടുത്തിട്ടില്ല.

vignesh twitter about radha ravi

More in Malayalam Breaking News

Trending

Recent

To Top