Connect with us

നയൻതാരയ്ക്ക് നന്ദി അറിയിച്ച് വിഘ്‌നേശ്; കാരണം ഇതാണ്!

Tamil

നയൻതാരയ്ക്ക് നന്ദി അറിയിച്ച് വിഘ്‌നേശ്; കാരണം ഇതാണ്!

നയൻതാരയ്ക്ക് നന്ദി അറിയിച്ച് വിഘ്‌നേശ്; കാരണം ഇതാണ്!

കോളിവുഡിൽ തരംഗം സൃഷ്ട്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് നയൻ‌താര.നയൻതാരയും വിഗ്നേശ് ശിവനുമായുള്ള പ്രണയം സോഷ്യൽ മീഡിയ വളരെ ആഘോഷമായിട്ടാണ് കൊണ്ടാടുന്നത്.ഇരുവരും തമ്മിലുള്ള ചിത്രങ്ങൾക്ക് വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത്.ഇപ്പോളിതാ വിഘ്‌നേശ് തന്റെ പ്രിയതമയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് കുറിച്ച ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. നയന്‍സിനെ ‘തങ്കമേ’ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് വിഗ്നേശിന്റെ പോസ്റ്റ്.

നയന്‍താരയും വിജയ് സേതുപതിയും ഒന്നിച്ച നാനും റൗഡി താന്‍ എന്ന ചിത്രം റിലീസായിട്ട് നാലു വര്‍ഷം പൂര്‍ത്തിയായി. വിഗ്നേശ് ശിവന്‍ സംവിധാനം ചെയ്ത ചിത്രം ഹിറ്റായത് സംവിധായകന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായിരുന്നു. ആ ചിത്രത്തില്‍ അഭിനയിക്കാമെന്ന് നയന്‍സ് നല്‍കിയ വാക്ക് തന്റെ സിനിമാജീവിതത്തിനു തന്നെ വഴിത്തിരിവായി ഭവിച്ചു എന്നാണ് വിഗ്നേശ് പറയുന്നത്.

വിഗ്നേശിന്റെ കുറിപ്പ്

‘താങ്ക്യൂ തങ്കമേ.. നിന്നെ കണ്ടു മുട്ടിയതിനു ശേഷം ജീവിതം മധുരമായേ തോന്നിയിട്ടുള്ളൂ. ഈ ദിവസത്തിനു നന്ദി.. ഈ സിനിമ ചെയ്യാമെന്നു സമ്മതിച്ചതിനും നന്ദി.. എനിക്ക് നല്ലൊരു ജീവിതം സമ്മാനിച്ചതിനും.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. അകവും പുറവും എന്നും ഇതുപോലെ സുന്ദരിയായി നിലകൊള്ളണം.. ഒരുപാടു സ്‌നേഹം..

vignesh shivan’s instagram post about nayanthara

More in Tamil

Trending

Recent

To Top