‘നീയെന്‍ ഉലക അഴകിയേ… ‘നയന്‍സിനോട് വിഘ്‌നേഷ്…
തമിഴിലെ സൂപ്പര് നായിക നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷുമായുള്ള പ്രണയം ഓണ്‍ലൈന്‍ ലോകം കൊണ്ടാടാന്‍ തുടങ്ങിയിട്ട് നാളുകളായി.
പലപ്പോഴും പ്രത്യേക ദിനങ്ങളില്‍ നയന്‍താരയ്ക്ക് സര്‍െ്രെപസുകള്‍ നല്‍കി അത്ഭുതപ്പെടുത്താറുമുണ്ട് വിഘ്‌നേശ് ശിവന്‍. മുമ്പ് നയന്‍സിന്റെ പിറന്നാള്‍ ദിനത്തിലും വാലന്റൈന്‍ ദിനത്തിലും വിഘ്‌നേഷ് നയന്‍സിന് നല്‍കിയ സര്‌െ്രെപസുകള് ഓണ്‍ലൈന്‍ ലോകം ആഘോഷമാക്കിയതാണ്.
ഇപ്പോഴിതാ വനിതാദിനത്തിലും പൂക്കള്‍ നിറച്ച ബൊക്കെകള്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് വിഘ്‌നേഷ്. കൈകളില്‍ ബൊക്കെകളുമായി നില്‍ക്കുന്ന നയന്‍താരയുടെ സര്‌െ്രെപസ് മുഖത്തോടെയുള്ള ചിത്രം പങ്കുവെച്ചിട്ടുമുണ്ട് വിഘ്‌നേഷ്. ‘നീയാണെന്‍ ലോകസുന്ദരീ… നിന്നെ പോലെ മറ്റാരുമില്ലെന്നും വിഘ്‌നേഷ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
വനിതാദിന ആശംസകള്‍ നേര്ന്നുകൊണ്ട് എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍ അര്പ്പിച്ചിട്ടുമുണ്ട് വിഘ്‌നേഷ്. നയന്‍താരയോടൊപ്പം ലാസ് വേഗാസില്‍ ന്യൂ ഇയര്‍ ആഘോഷിച്ച ചിത്രങ്ങളും വിഘ്‌നേഷ് മുമ്പ് പങ്കുവെച്ചിട്ടുണ്ട്.
നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. ഇരുവരുടെ വിവാഹം ഈ വര്ഷം ഉണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്.
Vignesh Shivan and Nayanthara celebrations….
