News
നയന്‍താരയ്ക്കും തൃഷയ്ക്കും പിന്നാലെ കെ എച്ച് 234 ല്‍ വിദ്യ ബാലനും
നയന്‍താരയ്ക്കും തൃഷയ്ക്കും പിന്നാലെ കെ എച്ച് 234 ല്‍ വിദ്യ ബാലനും
കമല്‍ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന ‘കെ എച്ച് 234’ ഒരുങ്ങുകയാണ്. ‘പൊന്നിയിന്‍ സെല്‍വന്’ ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാകും കെ എച്ച് 234. ചിത്രത്തില്‍ നായികമാരാകുന്നത് നയന്‍താരയും തൃഷയുമാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ വിദ്യാ ബാലനും സിനിമയില്‍ പങ്കുചേരുമെന്ന വാര്‍ത്ത കൂടി എത്തുകയാണ്.
ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത് എ ആര്‍ റഹ്മാനാണ്. 36 വര്‍ഷത്തിനു ശേഷമാണ് കമല്‍ഹാസനും മണിരത്‌നവും വീണ്ടും ഒന്നിക്കുന്നത് എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.
കൂടാതെ നയന്‍താരയുമൊത്തുള്ള നടന്റെ ആദ്യ ചിത്രം കൂടിയാണ് ഇത്. ‘ഇന്ത്യന്‍ 2’ന് ശേഷമാകും കമല്‍ഹാസന്‍ മണിരത്‌നം ചിത്രത്തിലെത്തുക എന്നാണ് സൂചന.
നീണ്ട നാളുകള്‍ക്ക് ശേഷമാണ് വിദ്യ ബാലന്‍ ഒരു തെന്നിന്ത്യന്‍ സിനിമയുടെ ഭാഗമാകുന്നത്. ഷെഫാലി ഷായോടൊപ്പം അഭിനയിച്ച ‘ജല്‍സ’ എന്ന ചിത്രത്തിലാണ് വിദ്യ അവസാനം പ്രത്യക്ഷപ്പെട്ടത്. ‘നീയത്ത്’, ‘ലൗവേഴ്‌സ്’ എന്നിവയാണ് നടി ഏറ്റവുമൊടുവില്‍ അഭിനയിച്ച ചിത്രങ്ങള്‍.
