Connect with us

മോഹൻലാലിനോപ്പമുള്ള ആദ്യ ചിത്രം മുങ്ങി,എനിക്ക് ഉണ്ടായത് വലിയ നഷ്ടം!

Bollywood

മോഹൻലാലിനോപ്പമുള്ള ആദ്യ ചിത്രം മുങ്ങി,എനിക്ക് ഉണ്ടായത് വലിയ നഷ്ടം!

മോഹൻലാലിനോപ്പമുള്ള ആദ്യ ചിത്രം മുങ്ങി,എനിക്ക് ഉണ്ടായത് വലിയ നഷ്ടം!

ബോളിവുഡ് സിനിമ ലോകത്തെ താര സുന്ദരിമാരിൽ ഒരാളാണ് വിദ്യ ബാലൻ. ഇപ്പോളിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടി. ‘ആദ്യ സിനിമ മോഹന്ലാലിനൊപ്പം മലയാളത്തിലായിരുന്നു. ആദ്യ ഷെഡ്യൂൾ കഴിഞ്ഞതും ഒരുപാട് ഓഫറുകൾ വന്നു. ഏഴ്-എട്ട് സിനിമകളാണ് ലഭിച്ചത്. പക്ഷെ ആ സിനിമ മുടങ്ങി. ഇതോടെ വന്ന അവസരങ്ങളെല്ലാം നഷ്ടമായി. അതിൽ വലിയൊരു തമിഴ് ചിത്രവുമുണ്ടായിരുന്നു. എല്ലാത്തിൽ നിന്നും എന്നെ ഒഴിവാക്കി.

എനിക്ക് രാശിയില്ലെന്നായിരുന്നു പറഞ്ഞത് എന്നാൽ അത് വിഡ്ഢിത്തമാണ്. എനിക്ക് അതിലൊന്നും വിശ്വാസമില്ല. ഞാനൊരു അന്ധ വിശ്വാസിയല്ല. വിജയത്തിനോ പരാജയത്തിനോ ഒരാൾ കാരണമാകുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ചിലത് ശരിയാകും ചിലത് ശരിയാകില്ല’ വിദ്യ പറയുന്നു. സിനിമകളിൽ നിന്നും മാറ്റിയത് തന്നെ തകർത്തുവെന്നു വിദ്യ പറഞ്ഞു. തന്റെ അമർഷം തീർത്തത് അമ്മയോടായിരുന്നുവെന്നും വിദ്യ.

പാരമ്പര്യം കൊണ്ട് താരരാജാക്കാന്മാർ വാഴുന്ന ബോളിവുഡ് സിനിമ ലോകത്തിൽ യാതൊരു പാരമ്പര്യവും ഇല്ലാതെ നടിയായി എത്തി സൂപ്പർ താരമായി വളർന്ന ആൾ ആണ് വിദ്യ ബാലൻ. ദേശിയ അവാർഡ് വരെ നേടിയ താരത്തിനോളം അഭിനയ മികവും താരമികവും ഉള്ള മറ്റൊരു താരം ഇല്ല എന്ന് വേണം പറയാൻ. എന്നാൽ വിദ്യ എന്ന താരം എത്തിയ വഴികൾ കഠിനമുള്ളത് തന്നെ ആയിരുന്നു.

vidhya balan

Continue Reading
You may also like...

More in Bollywood

Trending

Uncategorized