Connect with us

വയലിനെടുത്ത് ഇറങ്ങുന്ന ബാലുവിനെ നമ്മുക്ക് ചിന്തിക്കാം…. ബാലഭാസ്‌കറിന്റെ ഗുരുതരാവസ്ഥയെ കുറിച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ വിധു പ്രതാപ്

Malayalam Breaking News

കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌റിന് വേണ്ടി ഫെയ്‌സ്ബുക്ക് ലൈവിലെത്തി ഗായകന്‍ വിധു പ്രതാപ്. കഴിഞ്ഞ ദിവസം രാവിലെ തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം മരത്തില്‍ ഇടിച്ച് അപകടം സംഭവിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബാലഭാസ്‌കറിന്റെ രണ്ടു വയസ്സുള്ള മകള്‍ കഴിഞ്ഞ ദിവസം തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. ബാലഭാസ്‌കറും ഭാര്യയും ഡ്രൈവറും ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.

ബാലഭാസ്‌കറിനെ കുറിച്ചുള്ള വോയിസ് ക്ലിപിനെ തിരുത്തി രംഗത്തെത്തിയിരിക്കുകയാണ് വിധു പ്രതാപ്. അപകടം നടന്ന ദിവസം ബാലഭാസ്‌കര്‍ ഗുരുതരാവസ്ഥിയലാണെന്ന് താന്‍ പറഞ്ഞ വോയിസ് ക്ലിപ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്നും അതിപ്പോള്‍ പ്രസക്തമല്ലെന്നുമാണ് വിധു പ്രതാപ് പറയുന്നത്. അപകടം നടന്ന കഴിഞ്ഞ ദിവസം രാവിലെയാണ് താന്‍ ബാലുവുമായി അടുത്ത് പരിചയമുള്ള ഗായകരുടെ ഗ്രൂപ്പിലേയ്ക്ക് ഒരു വോയ്‌സ് മെസേഡ് അയച്ചത്. ഏഴ് മണിക്ക് ആശുപത്രിയിലേയ്ക്ക് എത്തിയതിന് ശേഷമാണ് ആ മെസേജ് താന്‍ അയച്ചത്.

എന്നാല്‍ ആ വോയ്‌സ് ക്ലിപ് ഇപ്പോഴും പ്രചരിക്കുന്നുണ്ട്. നിരവധി ഗ്രൂപ്പുകളില്‍ അതിപ്പോഴും ലഭിക്കുന്നുണ്ട്. ഇതുകാരണം തന്നെ നിരപധി പേര്‍ വിളിച്ച് സ്ഥിതി ഇപ്പോഴും ഗുരുതരമായി തുടരുകയാണോ എന്ന് നിരവധി പേര്‍ ചോദിക്കുന്നുണ്ടെന്നും വിധു പ്രതാപ് പറയുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് താന്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്ക് ലൈവിലെത്തിയതെന്നും വിധു പ്രതാപ് പറയുന്നു.

നമ്മുടെ ബാലുവിന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കുക. ഇനിയും നമ്മെ സന്തോഷിപ്പിക്കാന്‍ വയലിനെടുത്ത് ഇറങ്ങുന്ന ബാലുവിനെ നമ്മുക്ക് ചിന്തിക്കാം. ബാലുവിനെ തിരിച്ചു കൊണ്ടുവരാം. നിങ്ങളുടെ പ്രാര്‍ത്ഥനയാണ് വേണ്ടത്.

Vidhu Prathap facebook post about Balabhaskar

More in Malayalam Breaking News

Trending