Tamil
രജനികാന്തിന്റെ വേട്ടയ്യൻ ഒടിടിയിലേയ്ക്ക്?, പുറത്ത് വരുന്ന വിവരം ഇങ്ങനെ!
രജനികാന്തിന്റെ വേട്ടയ്യൻ ഒടിടിയിലേയ്ക്ക്?, പുറത്ത് വരുന്ന വിവരം ഇങ്ങനെ!
രജനികാന്ത്, അമിതാഭ് ബച്ചൻ, മഅഞജു വാര്യർ, ഫഹദ് ഫാസിൽ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വേട്ടയ്യൻ. ചിത്രം 200 കോടി ക്ലബ്ബിലെത്തിയിരുന്നുവെങ്കിലും പ്രതീക്ഷിച്ചത്ര വിയം കൈവരിക്കാൻ ചിത്രത്തിന് ആയിരുന്നില്ല. ഇപ്പോഴിതാ ചിത്രം ഒടിടിയിലേയ്ക്ക് എത്തുന്നുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്.
നവംബർ ഏഴ് മുതൽ ആമസോൺ പ്രൈമിലൂടെ ചിത്രം കാണാനാകുമെന്നാണ് വിവരം. എന്നാൽ ഔദ്യോഗികമായുള്ള പ്രതകിരണങ്ങൾ വന്നിട്ടില്ല. ഒക്ടോബർ പത്തിന് ആയിരുന്നു ചിത്രം തിയേറ്ററിലെത്തിയത്. ഇതുവരെ ആഗോളതലത്തിൽ നേടിയത് 235.25 കോടി രൂപയാണ്. ഇന്ത്യയിൽ നിന്ന് നേടിയ ഗ്രോസ് കളക്ഷൻ 157.25 കോടിയാണ്.
‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന വമ്പൻ താരനിരയുള്ള ഒരു ആക്‌ഷൻ എന്റർടെയ്‌നർ ചിത്രമായിരുന്നു വേട്ടയ്യൻ. റിട്ട. പോലീസ് ഓഫിസറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. 32 വർഷങ്ങൾക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയെന്ന പ്രത്യേകത കൂടിയുണ്ട്.
1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് വേട്ടയ്യൻ റിലീസ് ചെയ്തത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.
അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിലെ ‘മനസിലായോ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ട്രെൻഡായി മാറിയിരുന്നു. എസ്ആർ കതിർ ആണ് വേട്ടയ്യന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. അൻപറിവ് സംഘട്ടനം ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് നിർവ്വഹിച്ചത്.