Connect with us

ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നു, ബാഡ് ​ഗേൾസിന്റെ റിലീസ് തടയണം; വെട്രിമാരന് വക്കീൽ നോട്ടീസ് അയച്ച് ബ്രാഹ്മണ അസോസിയേഷൻ

News

ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നു, ബാഡ് ​ഗേൾസിന്റെ റിലീസ് തടയണം; വെട്രിമാരന് വക്കീൽ നോട്ടീസ് അയച്ച് ബ്രാഹ്മണ അസോസിയേഷൻ

ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നു, ബാഡ് ​ഗേൾസിന്റെ റിലീസ് തടയണം; വെട്രിമാരന് വക്കീൽ നോട്ടീസ് അയച്ച് ബ്രാഹ്മണ അസോസിയേഷൻ

നിരവധി ആരാധകരുള്ള സംവിധായകനാണ് വെട്രിമാരൻ. ഇപ്പോഴിതാ ഇദ്ദേഹത്തിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് തമിഴ്നാട് ബ്രാഹ്മണ അസോസിയേഷൻ. വെട്രിമാരൻ നിർമിക്കുന്ന പുതിയ ചിത്രമായ ബാഡ് ​ഗേൾസിൽ ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ഇവർ രം​ഗത്തെത്തിയിരിക്കുന്നത്.

ബാഡ് ​ഗേൾസിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഇവർ വെട്രിമാരന് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രി എംകെ സ്റ്റാലിന് തമിഴ്നാട് ബ്രാഹ്‌മണ അസോസിയേഷനും നാടാർ സംഘവും ആണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ചിത്രത്തിന്റെ ടീസർ പുറത്തെത്തിയത്.

ഇതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ വിമർശനം ഉയർന്ന് വന്നത്. സ്കൂൾ കുട്ടികളെ ചിത്രത്തിൽ വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് നാടാർ സംഘം നിവേദനത്തിൽ പറയുന്നു. ബ്രാഹ്മണ സമുദായത്തിൽ നിന്നും വരുന്ന നായിക കഥാപാത്രം അസാന്മാർഗിക മാർഗത്തിൽ ജീവിക്കുന്നതാണ് ടീസറിൽ കാണിക്കുന്നതെന്നും സിനിമയിലെ രംഗങ്ങൾ ഭരണഘടന ലംഘനമാണെന്നും പരാതിയിൽ പറയുന്നു.

സ്ത്രീകളെ അമ്മയായും ദൈവമായും കാണുന്ന തമിഴ്‌നാട്ടിൽ ഇത്തരം സാംസ്‌കാരിക അവഹേളനമുണ്ടാക്കുന്ന സിനിമകൾ റിലീസ് ചെയ്യാൻ അനുവദിക്കരുത്. ഇത് വിദ്യാർഥികൾക്കിടയിൽ ബ്രാഹ്മണ വിഭാഗം പരിഹസിക്കപ്പെടാൻ ഇടയാക്കുമെന്നും ജാതി അടിസ്ഥാനത്തിലുള്ള വിഭജനത്തിനും കാരണമാകുമെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു.

അതേസമയം, വെട്രിമാരനൊപ്പം അനുരാ​ഗ് കശ്യപും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പുതുമുഖമായ വർഷ ഭരതാണ് നായിക. അഞ്ജലി ശിവരാമൻ, ഹൃദു ഹാറൂൺ, ശരണ്യ രവിചന്ദ്രൻ, ശാന്തിപ്രിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

More in News

Trending

Recent

To Top