Tamil
നടനിൽ നിന്ന് മികച്ച സംവിധായകനിലേക്കുളള ധനുഷിന്റെ വളർച്ചയിൽ എനിക്ക് വലിയ അത്ഭുതമില്ല, കാരണം; ധനുഷിനെ കുറിച്ച് വെട്രിമാരൻ
നടനിൽ നിന്ന് മികച്ച സംവിധായകനിലേക്കുളള ധനുഷിന്റെ വളർച്ചയിൽ എനിക്ക് വലിയ അത്ഭുതമില്ല, കാരണം; ധനുഷിനെ കുറിച്ച് വെട്രിമാരൻ
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് ധനുഷ്. തമിഴിൽ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട് ധനുഷിന്. മാത്രമല്ല. ഹോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ധനുഷിന്റെ സംവിധാനത്തിൽ പുറത്തെത്തിയ രായൻ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ധനുഷിന്റെ കരിയറിലെ അൻപതാം ചിത്രം കൂടിയാണിത്.
ഇപ്പോഴിതാ ധനുഷിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വെട്രിമാരൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;
ഒരു നല്ല സംവിധായകന് മാത്രം സാധ്യമാവുന്ന സിനിമയാണ് രായൻ. നടനിൽ നിന്ന് മികച്ച സംവിധായകനിലേക്കുളള ധനുഷിന്റെ വളർച്ചയിൽ എനിക്ക് വലിയ അത്ഭുതമില്ല. കാരണം, ധനുഷിന്റെ അച്ഛനും സഹോദരനും സംവിധായകരാണ്. സംവിധായകർക്ക് ചുറ്റും വളർന്ന ധനുഷിന് ഇത് വളരെ സ്വാഭാവികമായ കാര്യമാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, അക്കാദമി ഓഫ് മോഷൻ പിക്ചേഴ്സ് ആർട്സ് ആന്റ് സയൻസസിന്റെ ലൈബ്രറിയിലേക്ക് ചിത്രത്തിന്റെ തിരക്കഥ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സൺ പിച്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ധനുഷിന്റെ മൂന്നാം സംവിധാന സംരംഭമാണ് രായൻ. 2017-ൽ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് സംവിധാനംചെയ്ത ആദ്യചിത്രം. മലയാളിതാരങ്ങളായ മാത്യു തോമസ്, അനിഖാ സുരേന്ദ്രൻ, പ്രിയാ വാര്യർ എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ‘നിലവുക്ക് എൻമേൽ എന്നടീ കോപം’ എന്ന ചിത്രവും ധനുഷ് സംവിധാനം ചെയ്യുന്നുണ്ട്. ഇതിന്റെ തിരക്കഥയും ധനുഷിന്റേത് തന്നെയാണ്.