Connect with us

സിനിമയില്‍ സ്ത്രീ സുരക്ഷിതയാണോ? വീണ നായർ പറയുന്നു

Movies

സിനിമയില്‍ സ്ത്രീ സുരക്ഷിതയാണോ? വീണ നായർ പറയുന്നു

സിനിമയില്‍ സ്ത്രീ സുരക്ഷിതയാണോ? വീണ നായർ പറയുന്നു

മലയാളികൾക്ക് ഏറെ പരിചിതയായ താരമാണ് വീണ നായർ. തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലെ കോകിലയായെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വീണ . ഇപ്പോഴിതാ സിനിമയില്‍ സ്ത്രീ സുരക്ഷിതയാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് വീണ നായര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ

മനുഷ്യര്‍ സുരക്ഷിതരാണോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. സിനിമ ഒരു ഇന്‍ഡസ്ട്രി മാത്രമാണ്. നമ്മള്‍ ജീവിക്കുന്നിടത്ത മനുഷ്യര്‍ സുരക്ഷിതര്‍ ആണോ എന്നാണ്. ആണും പെണ്ണും തുല്യര്‍ ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ആണ് സാധിക്കുന്നതും പെണ്ണിന് സാധിക്കാത്തതും പെണ്ണിന് സാധിക്കുന്നതും ആണിന് സാധിക്കാത്തതുമായ കാര്യങ്ങളുണ്ട്. സമത്വം എന്നത് രണ്ടു പേര്‍ക്കും വേണ്ട കാര്യമാണ്.


പണ്ടത്തെ ആളുകളുടെ ചിന്തയും ചുറ്റുപാടുമൊക്കെ വച്ചു നോക്കുമ്പോള്‍ ഇന്ന് ഒരുപാട് മാറിയിട്ടുണ്ട്. ഇന്ന് പെണ്‍കുട്ടികളൊക്കെ രാത്രി പുറത്തിറങ്ങി നടക്കുന്നുണ്ട്. തനിച്ച് യാത്ര ചെയ്യുന്നുണ്ട്. പത്ത് ലക്ഷത്തില്‍ പത്തോ പതിനഞ്ചോ പേരായിരിക്കും സ്ത്രീകളോട് മോശമായി പെരുമാറുന്ന പുരുഷന്മാര്‍. എന്റെ അഭിപ്രായമാണിത്. എനിക്ക് വ്യക്തിപരമായി ഫീല്‍ ചെയ്തിട്ടുള്ള കാര്യമാണിതെന്നും വീണ പറയുന്നുണ്ട്.ആണും പെണ്ണും എന്നല്ല, മനുഷ്യര്‍ സുരക്ഷിതരാണോ എന്നതാണ് പ്രധാനം. രാത്രി സ്ത്രീകള്‍ നടന്നുപോകുമ്പോള്‍ നോക്കുന്ന നൂറ് പേരില്‍ പത്ത് പേരുടെ കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കും. അത് കാലാകാലങ്ങളായിട്ടുള്ളതാണ്.

പക്ഷെ കഴിഞ്ഞ വര്‍ഷത്തിലേതില്‍ നിന്നും ഈ വര്‍ഷം മാറ്റമുണ്ട്. എന്റെ ആറ് വയസുള്ള മകന്‍ കോളേജിലേക്ക് എത്തുമ്പോള്‍ മാറും. പത്ത് വര്‍ഷം മുമ്പ് നമ്മള്‍ കണ്ടതല്ല ഇപ്പോള്‍. ഇനിയും പത്ത് വര്‍ഷം കഴിയുമ്പോള്‍ വീണ്ടും മാറും.വരും തലമുറയ്ക്കാണ് മാറ്റം വരുത്താന്‍ സാധിക്കുക. ഇപ്പോഴത്തെ തലമുറയ്ക്ക് ഒന്നും സാധിക്കില്ല. വരും തലമുറയ്ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കുക. സെക്‌സ് എജ്യുക്കേഷന്‍ കൊടുക്കണമെന്ന് പറയുന്നത് ഇതിന്റെ വരുംവരായികകള്‍ അറിയാനാണ്. സ്ത്രീകളെ ബഹുമാനിക്കാനും പുരുഷന്മാരെ ബഹുമാനിക്കാനും പരസ്പരം ബഹുമാനിക്കാനും അവനവനെ ബഹുമാനിക്കാനും കുട്ടികളെ അടിസ്ഥാനമായി പഠിപ്പിക്കണം.

കുട്ടികളെ ഗുഡ് ടച്ചും ബാഡ് ടച്ചും ചെറുപ്പത്തില്‍ തന്നെ പറഞ്ഞു കൊടുത്ത് വേണം വളര്‍ത്താന്‍. എന്ത് കാര്യവും പറയാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഇടയില്‍ വേണമെന്നും വീണ പറയുന്നു.വരും തലമുറയെങ്കിലും സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം എന്നാണ് വീണ പറയുന്നത്. പെണ്‍കുട്ടികളോട് സന്ധ്യയായി കേറിക്കോ അകത്ത്, അവന്‍ ആണാണ് എന്ന് പറയരുതെന്നും വീണ പറയുന്നു. അത് കേള്‍ക്കുന്ന ആണ്‍കുട്ടി വളര്‍ന്നു വരുമ്പോള്‍ മനസില്‍ അത് കിടക്കും. എന്നിട്ട് സ്വന്തം കാമുകിയോടും ഭാര്യയോടും അതേപോലെ പെരുമാറുമെന്നും വീണ ചൂണ്ടിക്കാണിക്കുന്നു.

ഞാന്‍ രാത്രി പുറത്ത് പോകുന്നയാളാണ്. എന്റെ ടെന്‍ഷന്‍ പ്രേതമോ കോക്കാച്ചിയോ അല്ല. ഞാന്‍ വണ്ടിയില്‍ കത്തിയും പെപ്പര്‍ സ്‌പ്രേയും വച്ചിട്ടുണ്ട്. വന്ന് കഴിഞ്ഞാല്‍ ചെറിയൊരു സുരക്ഷയ്ക്ക് വേണ്ടി. തനിച്ച് യാത്ര ചെയ്യുമ്പോള്‍ നമ്മളാണ് സുരക്ഷ നോക്കേണ്ടത്. നമ്മളുടെ സുരക്ഷ നമ്മള്‍ തന്നെ നോക്കണമെന്നാണ് വീണ നായർ പറയുന്നത്. സ്വയം നോക്കുകയും പിന്നീട് ചുറ്റുപാടിനെ നോക്കുകയും വേണമെന്നാണ് വീണ പറയുന്നത്.സുരക്ഷിതമല്ലെന്ന് തോന്നുന്നിടത്ത് നില്‍ക്കാതിരിക്കുക എന്നാണ് വീണ പറയുന്നത്. ചുറ്റുപാട് മാറുമെന്നും വീണ അഭിപ്രായപ്പെടുന്നുണ്ട്. എന്തെങ്കിലും സംഭവിച്ചാല്‍ സ്പോട്ടില്‍ തന്നെ പ്രതികരിക്കണമെന്നും വീണ പറയുന്നുണ്ട്. മാറ്റം വന്നിട്ടുണ്ടെന്നും താരം പറയുന്നു. മോശമായി പെരുമാറിയാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കണം. തല്ലിയാ തിരിച്ചു തല്ലണമെന്നും വീണ തറപ്പിച്ചു പറയുകയാണ്.

More in Movies

Trending

Malayalam