ബാബുരാജും ചേര്‍ന്നാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തതെങ്കില്‍ അത് തെറ്റ് തന്നെയാണ് ,ഇതിൽ കുടുംബം ഇല്ല – ഭർത്താവിനെതിരെ വാണി വിശ്വനാഥ്
By
ബാബുരാജും ചേര്‍ന്നാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തതെങ്കില്‍ അത് തെറ്റ് തന്നെയാണ് ,ഇതിൽ കുടുംബം ഇല്ല – ഭർത്താവിനെതിരെ വാണി വിശ്വനാഥ്
ദിലീപ് സംഘടനയിലേയ്ക്കില്ലന്നറിയിച്ചിട്ടും ചർച്ചകൾ സജീവമാണ്. അമ്മയുടെ തീരുമാനത്തെ ഒന്നടങ്കം പേരും വിമർശിക്കുകയാണ്. ബാബുരാജ് കൂടി ഉൾപ്പെട്ട കമ്മീറ്റയുടെ തീരുമാനത്തിനെതിരെ ബാബുരാജിന്റെ ഭാര്യയും നടിയുമായ വാണി വിശ്വനാഥ് രംഗത്ത്.
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തത് ശരിയായില്ലെന്ന് വാണി വിശ്വനാഥ്.ദിലീപ് ജാമ്യത്തിലാണ് പുറത്തിറങ്ങിയത്. അതുകൊണ്ട് കുറ്റവിമുക്തനായതിന് ശേഷം ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്താല്‍ മതിയായിരുന്നു. പുതിയ നേതൃത്വത്തിന്റെ തീരുമാനം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും വാണി പറഞ്ഞു.
അമ്മയുടെ യോഗത്തില്‍ ഡബ്ല്യുസിസിയിലെ അംഗങ്ങള്‍ പങ്കെടുക്കണമായിരുന്നു.അവര്‍ അമ്മയുടെയും അംഗങ്ങളാണല്ലോ. എന്ത് പറയാനുണ്ടെങ്കിലും അവര്‍ യോഗത്തിനകത്ത് പറയാമായിരുന്നു. മാറി നില്‍ക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും വാണി കൂട്ടിച്ചേര്‍ത്തു.
ബാബുരാജും ചേര്‍ന്നാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തതെങ്കില്‍ അത് തെറ്റ് തന്നെയാണ്. ഈ വിഷയത്തില്‍ കുടുംബം എന്നൊന്നും ഇല്ല. തെറ്റ്, തെറ്റ് തന്നെയാണ്. വാണി വിശ്വനാഥ് പറഞ്ഞു.
Vani vishwanath against amma association