Connect with us

എത്രയോ ആളുകളാണ് വൈകുന്നേരം സീരിയലുകള്‍ ആസ്വദിച്ച് കാണുന്നത്, സീരിയലുകളെ എന്തിനാണ് ഡീഗ്രേഡ് ചെയ്യുന്നതെന്ന് വാരിസ് സംവിധായകന്‍ വംശി പൈഡിപ്പള്ളി

News

എത്രയോ ആളുകളാണ് വൈകുന്നേരം സീരിയലുകള്‍ ആസ്വദിച്ച് കാണുന്നത്, സീരിയലുകളെ എന്തിനാണ് ഡീഗ്രേഡ് ചെയ്യുന്നതെന്ന് വാരിസ് സംവിധായകന്‍ വംശി പൈഡിപ്പള്ളി

എത്രയോ ആളുകളാണ് വൈകുന്നേരം സീരിയലുകള്‍ ആസ്വദിച്ച് കാണുന്നത്, സീരിയലുകളെ എന്തിനാണ് ഡീഗ്രേഡ് ചെയ്യുന്നതെന്ന് വാരിസ് സംവിധായകന്‍ വംശി പൈഡിപ്പള്ളി

പൊങ്കല്‍ റിലീസായി എത്തിയ വിജയ് ചിത്രമായിരുന്നു വാരിസ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ വംശി പൈഡിപ്പള്ളി. നിരൂപകരെ തൃപ്തിപ്പെടുത്താനല്ല സാധാരണപ്രേക്ഷകര്‍ക്കുവേണ്ടിയാണ് താന്‍ സിനിമ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കണ്ട് വിലയിരുത്താതെ സിനിമ തിയേറ്ററിലെത്തി ആളുകള്‍ കാണട്ടെയെന്നും സീരിയലുകളെ എന്തിനാണ് ഡീഗ്രേഡ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. എത്രയോ ആളുകളാണ് വൈകുന്നേരം അത് ആസ്വദിച്ച് കാണുന്നതെന്ന് അറിയാമോ നിങ്ങളുടെ അമ്മയും അമ്മൂമ്മയുമൊക്കെ ഇത് കാണുന്നുണ്ടാകും. വീട്ടില്‍ പോയി നോക്കൂ.

സീരിയലുകള്‍ കാരണം അവരുടെ ജീവിതം മനോഹരമായി മുന്നോട്ടുപോകുന്നു. എന്തിനാണ് അതിനെ ഡീഗ്രേഡ് ചെയ്യുന്നത്. ഒന്നിനേയും താഴ്ത്തിക്കെട്ടരുത്. അതും ഒരു ക്രിയേറ്റീവ് ജോലിയാണ്. മറ്റൊരാളെ ഇകഴ്ത്താന്‍ നോക്കുമ്പോള്‍ നിങ്ങള്‍ തന്നെ സ്വയം ഇകഴ്ത്തപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘നിരൂപകരോടുള്ള ആദരം നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, അവരെ തൃപ്തിപ്പെടുത്താനല്ല ഞാന്‍ സിനിമ ചെയ്യുന്നത്. ഞാന്‍ ചെയ്യുന്നത് സാധാരണ പ്രേക്ഷകര്‍ക്കുവേണ്ടിയുള്ള കമേഴ്‌സ്യല്‍ സിനിമകളാണ്. നിരൂപകര്‍ സിനിമ കണ്ട് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ മോശമാണെന്ന് എഴുതുന്നു. അത് അവരുടെ മാത്രം അഭിപ്രായമാണ്.

ഞാന്‍ കണ്ട തിയേറ്ററിലെല്ലാം ചിത്രം കണ്ടശേഷം എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. ഇതാണ് എന്റെ ഓഡിയന്‍സ്. ഈ റിവ്യൂവിലാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ റിവ്യൂ വായിക്കാറുമില്ല, അതിനെക്കുറിച്ച് അറിയാനും ശ്രമിക്കാറില്ല’ എന്നാണ് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത്.

More in News

Trending

Recent

To Top