Connect with us

സധൈര്യം മുന്നോട്ടു കാമ്പയിന്റെ ഭാഗമായി കുട്ടികൾക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ച്‌ ‘ ഉയരെ’ ടീം

Malayalam Articles

സധൈര്യം മുന്നോട്ടു കാമ്പയിന്റെ ഭാഗമായി കുട്ടികൾക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ച്‌ ‘ ഉയരെ’ ടീം

സധൈര്യം മുന്നോട്ടു കാമ്പയിന്റെ ഭാഗമായി കുട്ടികൾക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ച്‌ ‘ ഉയരെ’ ടീം

ഇപ്പോൾ തീയറ്ററിൽ വലിയ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് പാർവതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സാമൂഹിക പ്രതിബദ്ധത ഉള്ള ‘ഉയരെ’ എന്ന ചിത്രം . മനു അശോകൻ സംവിധാനം ചെയ്ത ഉയരെ വളരെ മികച്ച പ്രകടനവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്.

ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ഇതൊരു സ്ത്രീയുടെ അതിജീവനകഥയാണ്. ചിത്രത്തെക്കുറിച്ച് നാനാഭാഗത്തുനിന്നും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതിജീവനത്തിന്റെ കഥയാണ് ഉയരെ പറയുന്നത്. ആസിഡ് അക്രമണത്തിനിരിയായ പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.വളരെ മികച്ച പ്രകടനമാണ് ചിത്രത്തിൽ പാർവതിയും ടോവിനോയും ആസിഫ് അലിയും കാഴ്ചവെച്ചിരിക്കുന്നത്. പ്രേഷകരുടെ കയ്യടി നേടി ഓരോ നിമിഷവും ആരാധകരുടെ പ്രിയ താരമായിമാറിയിരിക്കുകയാണ് ചിത്രത്തിൽ ടൊവിനോ . വളരെ നല്ല കാസ്റ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രം ഇതിനോടകം പ്രേഷകരുടെ ഹൃദയം കവർന്നിരിക്കുകയാണ്.

ഇത്രയും സമകാലിക പ്രസക്തിയും സാമൂഹിക പ്രതിബദ്ധതയും ഉള്ള ചിത്രത്തിന്റെ പ്രതേക പ്രദർശനം കുട്ടികൾക്കായി ഒരുക്കിയിരിക്കുകയാണ് ഉയരെ ടീം . പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ‘ഉയരെ’ എന്ന സിനിമയുടെ കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനം മേയ് 3-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം കൈരളി തീയറ്ററില്‍ സംഘടിപ്പിക്കുന്നു. വനിതാശിശു വികസന വകുപ്പാണ് സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കുന്നത്.

ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി തിരുവോത്ത്, നിര്‍മ്മാതാക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. ഇവര്‍ കുട്ടികളുമായി സംവദിക്കുകയും ചെയ്യും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും സന്നിഹിതയാകും.

സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് എതിരായും വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ചു വരുന്ന തുടര്‍ കാമ്പയിനാണ് ‘സധൈര്യം മുന്നോട്ട്’. ആസിഡ് ആക്രമണത്തിന് വിധേയയായ ഒരു പെണ്‍കുട്ടി ജീവിതത്തില്‍ നിന്നുതന്നെ തികച്ചും പിന്‍വാങ്ങി അവഗണനയുടെ ഇരുട്ടില്‍ മറഞ്ഞ് പോകുന്നതിന് പകരം അന്തസോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ കഥപറയുന്ന ഈ സിനിമ പെണ്‍കുട്ടികള്‍ക്ക് സധൈര്യം മുന്നോട്ട് പോകാന്‍ ഊര്‍ജം പകരുന്നതാണ്. കുട്ടികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുമെന്നതിനാലാണ് സധൈര്യം മുന്നോട്ട് കാമ്പയിന്റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം ഒരുക്കുന്നത്.

ചിത്രത്തില്‍ ആസിഫ് അലി ഗോവിന്ദ് എന്ന കഥാപാത്രത്തെയും ടൊവിനോ വിശാല്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുമ്പോള്‍ പല്ലവി എന്ന കഥാപാത്രമായാണ് പാര്‍വതി എത്തുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്. സംയുക്ത മേനോന്‍, അനാര്‍ക്കലി മരയ്ക്കാര്‍, പ്രതാപ് പോത്തന്‍, സിദ്ധിഖ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

uyare team arrange special shows of ‘uyare’ movie for children

More in Malayalam Articles

Trending

Recent

To Top