Connect with us

മാറുകയാണ് , പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും കാഴ്ചപ്പാടുകൾ ! ഉയരെ , ഉയരെ , ഉയരങ്ങളിലേക്ക് ! – റിവ്യൂ !

Malayalam Movie Reviews

മാറുകയാണ് , പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും കാഴ്ചപ്പാടുകൾ ! ഉയരെ , ഉയരെ , ഉയരങ്ങളിലേക്ക് ! – റിവ്യൂ !

മാറുകയാണ് , പ്രണയത്തിന്റെയും സൗന്ദര്യത്തിന്റെയും കാഴ്ചപ്പാടുകൾ ! ഉയരെ , ഉയരെ , ഉയരങ്ങളിലേക്ക് ! – റിവ്യൂ !

പ്രതീക്ഷകൾ വാനോളം ഉയർത്തി എത്തുന്ന ചിത്രങ്ങൾ മലയാള സിനിമയിൽ വളരെ കുറവാണ് . എന്നാൽ പാർവതിയുടെ ചിത്രങ്ങൾ മലയാളികൾ കാത്തിരിക്കാറുണ്ട്. ചിലർക്ക് വിമർശിക്കാനും ചിലർക്ക് സൈബർ ഇടങ്ങളിൽ അതിക്രമിക്കാനും ആണ് ഈ കാത്തിരിപ്പ്. എന്നാൽ ഉയരെ തിയേറ്ററുകളിൽ എത്തിയപ്പോൾ ട്രോളാൻ കാത്തിരുന്നവരുടെ വായടപ്പിച്ചിരിക്കുകയാണ് പാർവതി.

അക്ഷരത്തിൽ ഉയരെ ആ പേര് തന്നെ അന്വര്ഥമാക്കിയിരിക്കുകയാണ്. ഹിറ്റ് എന്നല്ല , സൂപ്പർ ഡ്യുപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ് ചിത്രം. മലയാളത്തിൽ ഇന്ന് ഇത്രയും കഴിവുള്ള വേറൊരു നടി ഇല്ല എന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണ് പാർവതി വീണ്ടും ഉയരെയിലൂടെ . പാർവതി മാത്രമല്ല, ബോബി – സഞ്ജയ് കൂട്ടുകെട്ടിൽ ഒരുങ്ങിയ തിരക്കഥയും ഉയരെ എന്ന ചിത്രത്തിന് പ്രതീക്ഷ നൽകി. എല്ലാ ചേരുവയും ഒന്നിച്ച ചിത്രം എന്ന് വേണം പറയാൻ.

മലയാള സിനിമ ലോകത്തിന്റെ നിറുകയിൽ അറിയപ്പെടുന്നത് ഇനി ഉയരെ എന്ന ചിത്രത്തിന്റെ പേരിൽ കൂടി ആകും. കാരണം അത്രക്ക് മികച്ച തിരക്കഥ , മികച്ച കാസ്റ്റിംഗ് , മികച്ച അഭിനേക്കൾ , മലയാളികൾ ഇന്ന് വരെ കാണാത്ത പ്രമേയം.

സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ പലപ്പോളും ആസ്വാദകരിൽ വലിയ ചലനമൊന്നും സൃഷ്ടിക്കാറില്ല . എന്നാൽ എന്താണോ പറയാൻ ഉദ്ദേശിച്ചത് , അത് കൃത്യമായി പ്രേക്ഷകരുടെ പൾസ്‌ അറിഞ്ഞു ബോറടിപ്പിക്കാതെ അവതരിപ്പിച്ചു ഉയരെ.

സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം അതിന്റെ ആസ്വാദന നിലവാരം ഒട്ടും ചോരാതെ തന്നെ എഴുതുകയും മനു അശോകൻ എന്ന പുതുമുഖ സംവിധായകൻ അത് അതിലും മനോഹരമായി തന്നെ സ്‌ക്രീനിൽ എത്തിക്കുകയും ചെയ്തു .എല്ലാ മേഖലയിലും മികച്ചു നിൽക്കുന്ന ഒരു കലാസൃഷ്ടി തന്നെ ആണ് ഉയരെ അത് അഭിനയം ആയാലും സംഗീതം ആയാലും എല്ലാം .എടുത്തു പറയേണ്ടത് പാർവ്വതിയുടെയും ആസിഫ് അലിയുടെയും ടോവിനോയുടെയും സിദ്ദിഖ്ന്റെയും പ്രകടനങ്ങൾ ആണ് .

പ്രണയവും ജീവിതവും വീഴ്ചകളും ഒപ്പം അതിജീവനവും മനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രം.ആണധികാരത്തിന്റെ ശൗര്യവും വെറും വാശിയും ആസിഫ് അലിയുടെ കഥാപാത്രം വെളിവാക്കുന്നുണ്ട്. പ്രണയത്തിൽ സ്ത്രീക്ക് വേണ്ട സ്വാതന്ത്ര്യം പാർവതി ശക്തമായി പല്ലവിയുടെ അവതരിപ്പിക്കുന്നു.

എടുത്ത് പറയേണ്ടത് പാർവതിയുടെ കുട്ടിക്കാലം അഭിനയിച്ച കുട്ടിയുടെ പ്രകടനമാണ്. ഇത്രക്ക് മനോഹരമായി ഒരു സിനിമയിലും ചെറുപ്പത്തിന് കാസ്റ്റിംഗ് നടന്നിട്ടില്ല എന്ന് പറയാം. പാർവതിയുടെ മാനറിസങ്ങൾ അതുപോലെ തന്നെ പകർത്തിയാടുകയായിരുന്നു കുട്ടി.

പാർവതിയുടെ കാര്യം പറയുകയാണെങ്കിൽ  മൊയ്‌ദീന്റെ കാഞ്ചനയും ടേക്ക് ഓഫിലെ സമീരയും നമുക്ക് സമ്മാനിച്ച നടിയിൽ നിന്നും ഇതിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കാനും ഇല്ല.
രാജേഷ് പിള്ളയുടെ ശിഷ്യൻ മനു അശോകന്റെ ആദ്യ സംവിധാനം.. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം.. മഹേഷ് നാരായണന്റെ എഡിറ്റിങ് തുടങ്ങി സിനിമക്ക് അലങ്കാരങ്ങൾ ഏറെയാണ്.

സൗന്ദര്യത്തിന്റെ കാഴ്ചപ്പാടുകൾ 2019 ൽ മാറുകയാണെന്ന് ഉയരെയിലൂടെ പറയാം. അതിക്രമവും അതിരു കടന്ന വിമർശനവുമൊക്കെ ആയി പാർവതിയെ കടന്നാക്രമിക്കുന്നവർ അത് തുടരുക. അവർ സിനിമയിൽ തന്റെ കഴിവ് കൊണ്ട് ഇടം സൃഷ്ടിച്ചു കൊണ്ടേ ഇരിക്കുകയാണ്.

uyare movie review

More in Malayalam Movie Reviews

Trending

Recent

To Top