Connect with us

പാർവതി, നിലപാട് എന്തും ആയിക്കോട്ടെ നിങ്ങൾ എന്നും മലയാള സിനിമയുടെ മുൻനിരയിൽ വേണം കാണണം ഇതേ ആവേശത്തോടെ എന്നും, അത്യുഗ്രൻ പ്രകടനം ; ഉയരെ സിനിമ ആളും ആരവങ്ങളും ഇല്ലാതെ മുങ്ങി പോവേണ്ട ചിത്രം അല്ലെന്ന് ആരാധകർ !!

Malayalam Breaking News

പാർവതി, നിലപാട് എന്തും ആയിക്കോട്ടെ നിങ്ങൾ എന്നും മലയാള സിനിമയുടെ മുൻനിരയിൽ വേണം കാണണം ഇതേ ആവേശത്തോടെ എന്നും, അത്യുഗ്രൻ പ്രകടനം ; ഉയരെ സിനിമ ആളും ആരവങ്ങളും ഇല്ലാതെ മുങ്ങി പോവേണ്ട ചിത്രം അല്ലെന്ന് ആരാധകർ !!

പാർവതി, നിലപാട് എന്തും ആയിക്കോട്ടെ നിങ്ങൾ എന്നും മലയാള സിനിമയുടെ മുൻനിരയിൽ വേണം കാണണം ഇതേ ആവേശത്തോടെ എന്നും, അത്യുഗ്രൻ പ്രകടനം ; ഉയരെ സിനിമ ആളും ആരവങ്ങളും ഇല്ലാതെ മുങ്ങി പോവേണ്ട ചിത്രം അല്ലെന്ന് ആരാധകർ !!

അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിന് ശേഷം പാർവതി തിരുവോത്ത് പ്രധാന വേഷത്തിൽ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ സിനിമയാണ് ഉയരെ. ഇന്നായിരുന്നു ചിത്രത്തിന്റെ റിലീസ്. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരുന്നത്. പാർവതിയുടെ അഭിനയത്തിന് ഇത്തവണയും ഫുൾ മാർക്കാണ് ആരാധകർ നൽകിയിരിക്കുന്നത്. മലയാള സിനിമയുടെ അഭിമാന നടിയാണ് പാർവതി എന്നാണ് ആരാധകർ പറയുന്നത്. അത്രക്ക് മികച്ച അഭിനയമാണ് അവർ ഓരോ സിനിമയിലും കാഴ്ച വയ്ക്കുന്നത്.

അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ടൊവീനോ, ആസിഫലി, പാര്‍വതി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ കഥയാണ് ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു എങ്കിലും അതിനും അപ്പുറമാണ് ഉയരെയെന്ന് ആദ്യ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു സ്വപ്നത്തിന്റെ, വ്യക്തിസ്വാതന്ത്ര്യത്തിന്റെ, ഉപാധികളില്ലാത്ത പ്രണയത്തിന്റെ, സ്വയം കണ്ടെത്തലിന്റെയെല്ലാം മനോഹരമായ ആവിഷ്കാരമെന്ന് കണ്ടവര്‍ പറയുന്നു. മികച്ച തിരക്കഥയും അഭിനയിക്കുന്നവരുടെ മികച്ച പ്രകടനവും കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഉയരെ.

നവാഗതനായ മനു അശോകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പാര്‍വതി അവതരിപ്പിക്കുന്ന പല്ലവി രവീന്ദ്രനിലൂടെയാണ് ഉയരെ പറന്നുയരുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി, സിദ്ദിഖ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഒരച്ഛനും മകളും തമ്മിലുള്ള ശക്തമായ ബന്ധവും ഉയരെയില്‍ കാണാം.

സഞ്ജയ് ബോബിയുടെ കഥയും മനുവിന്റെ സംവിധാനവും ചിത്രത്തെ മികവുറ്റതാക്കി. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദര്‍. റിലീസിന് മുന്‍പ് പുറത്തുവന്ന ‘നീ മുകിലോ’ എന്ന ഗാനം ഇതിനകം തന്നെ ഹിറ്റായിക്കഴിഞ്ഞു. ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ തുടക്കം മുതല്‍ അവസാനം വരെ മികച്ച ആസ്വാദനമാണ് ഉയരെ സമ്മാനിക്കുന്നത്.

മുതിര്‍ന്ന നിര്‍‌‌മാതാവ് പി വി ഗംഗാധരന്റെ മക്കളായ ശേണുക, ശേഘ്ന, ശേര്‍ഖ എന്നിവരൊന്നിക്കുന്ന എസ് ക്യൂബ് ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണഇ് ഉയരെ. മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് നിര്‍മിക്കുന്ന മലയാളത്തിലെ ആദ്യചിത്രം കൂടിയാണ് ഉയരെ. പാര്‍വതിയുടെ തന്നെ ഹിറ്റ് ചിത്രമായ ടേക്ക് ഓഫിന്റെ സംവിധായകന്‍ മഹേഷ് നാരായണ്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

പ്രേഷകരുടെ റിവ്യൂ

nikhil niks

ഉയരെ
# Spoiler Alert!!

*ആദ്യമേ പറയട്ടെ ഇവിടുത്തെ സ്ഥിരം റിവ്യൂ എഴുത്തുകാരൻ അല്ല ഞാൻ പക്ഷേ താനൂർ pvs തീയറ്ററിൽ 4 പേരോടൊപ്പം മാത്രമിരുന്നു ഒരു മികച്ച ചിത്രം കണ്ടിറങ്ങിയപ്പോൾ ഉള്ള നിരാശ ഇല്ലാതാക്കാൻ ഇങ്ങനെ ഒരു റിവ്യൂ ആവശ്യമാണെന്ന് കരുതി.. കാരണം ആളും ആരവങ്ങളും ഇല്ലാതെ മുങ്ങി പോവേണ്ട ചിത്രം അല്ല ഉയരെ 
*ചിത്രത്തിലേക്ക് കടന്നാൽ പറയാനുള്ളതെല്ലാം പോസിറ്റീവ്സ് ആണ്‌.. മനു അശോകന്റെ അത്യുഗ്രൻ സംവിധാനം,ബോബി സഞ്ജയ്‌ ടീമിന്റെ സ്ക്രിപ്റ്റ്, മഹേഷ്‌ നാരായണന്റെ ക്രിസ്പ് എഡിറ്റിംഗ്, താരങ്ങളുടെ പ്രകടനം, ഗോപിയുടെ BGM.. എല്ലാം ചിത്രത്തിന്റെ ജീവനായിരുന്നു 
*എനിക്ക് തോന്നിയ ആകെ നെഗറ്റീവ് പാർവതിയുടെ ആസിഡ് victim ആയ ശേഷം ഉള്ള make അപ്പ് ആണ്‌ ചില സമയത്തൊക്കെ മുഖത്തോട്ട് ശരിക്കു നോക്കാൻ പോലും തോന്നാത്ത വിധം മനസ്സിനെ disturb ചെയ്തു ഫലത്തിൽ എനിക്ക് മാത്രം തോന്നിയ നെഗറ്റീവ് പോലും ചിത്രത്തിന്റെ angle ഇൽ പോസിറ്റീവ് ആണ്‌ 
*പാർവതി നിലപാട് എന്തും ആയിക്കോട്ടെ നിങ്ങൾ എന്നും മലയാള സിനിമയുടെ മുൻനിരയിൽ വേണം കാണണം ഇതേ ആവേശത്തോടെ എന്നും, അത്യുഗ്രൻ പ്രകടനം 
*ആസിഫ് അലി വളരെ matured പ്രകടനം ഈയടുത്ത വർഷങ്ങൾ ആയി ഏറ്റവും അധികം improve ചെയ്ത മലയാള നടൻ ആസിഫ് ആണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.. ടോവിനോ തോമസ് കാണുന്നവരിൽ പുഞ്ചിരി നിറച്ചുകൊണ്ട് അഭിനയിച്ചു തകർത്തു.. മറ്റു താരങ്ങൾ എല്ലാം തന്നെ നന്നായിരുന്നു 
*കഥയുടെ തീം അറിയാവുന്നത് കൊണ്ട് തന്നെ അല്പം സ്ലോ paced നറേഷൻ മനസ്സിൽ കണ്ടിരുന്നു പക്ഷേ ആ പ്രതീക്ഷകൾ എല്ലാം തെറ്റിച്ചു ഒരു സെക്കന്റ്‌ പോലും സ്ലോ ആയി തോന്നിയില്ല മടുപ്പ് തോന്നിക്കില്ല.. അതിന്റെ ക്രെഡിറ്റ്‌ സ്ക്രിപ്റ്റ് writers നും എഡിറ്റർ നും ഉള്ളതാണ്. 
*ദൃശ്യങ്ങളും ഷോട്ടുകളും എല്ലാം ഒന്നിനൊന്നു മെച്ചം അവസാനം ഒരു ചെറിയ ത്രില്ലും ഒക്കെയായി എന്നിലെ സിനിമാപ്രേമിക്ക് so called goosebumbs മൊമെൻസ്റ് സമ്മാനിച്ചാണ് ചിത്രം അവസാനിക്കുന്നത് 
*കൂടുതൽ വലിച്ചു നീട്ടി മുഷിപ്പിക്കുന്നില്ല ചിരിക്കാൻ മാത്രമായി തിയേറ്ററിൽ പോവണം എന്നു നിർബന്ധം പിടിക്കുന്നവർ ഒഴിവാക്കേണ്ട എന്നാൽ മികച്ച മലയാള ചിത്രം കാണണം എന്നു ആഗ്രഹമുള്ള എല്ലാവർക്കും ധൈര്യമായി suggest ചെയ്യാവുന്ന ക്വാളിറ്റി ചിത്രം.

Nb: അഭിപ്രായം തീർത്തും വ്യക്തിപരം തീയേറ്ററിൽ കണ്ടു വിലയിരുത്തുക

written by nikhil niks

rahul mvr

ഉയരേ വളരെ അതികം ഹൃദയസ്പർശിയായ ഒരു സിനിമ …
ജീവിതത്തിൽ നമ്മൾ പലരും കണ്ടുവരുന്ന സാഹചര്യങ്ങളും അവരുടെ കഷ്ടപ്പാടുകളും എല്ലാം വളരെ നല്ലവണ്ണം ചിത്രീകരിച്ചിട്ടുണ്ട് 😍
ഒരു നല്ല മോട്ടിവേഷണൽ മൂവി തന്നെയാണ് .
Bgm 😍
പാർവതി ഇപ്രാവശ്യം ഒരു അവാർഡ് വാങ്ങിയേ പോവൂ ❤️✌🏻
ആസിഫ് 😍❤️ടോവിനോ 
ഉയരേ must watch ✌🏻

written by rahul mvr

syam suresh v

ചില സിനിമകൾക്ക് എങ്ങനെ റിവ്യൂ എഴുതും എന്ന് കൺഫ്യൂഷൻ ആകാറുണ്ട്…

കാരണം, അവ കണ്ട് ബോധ്യപ്പെടേണ്ടവ ആയതിനാൽ തന്നെയാണ്.

ആ ഗണത്തിൽ ഒരു സിനിമ കൂടി ‘ഉയരേ’

ഒറ്റവാക്കിൽ ”#അതിമനോഹരം” 👏👏👏👏😍😍😍😍😍

പാർവതി 👏👏👏👏👏👏👏👏👏👏👏👏👏

written by syam suresh v

uyare movie fans reviews

More in Malayalam Breaking News

Trending

Recent

To Top