Connect with us

കുടു കൂടെ ചിരിപ്പിച്ചു കരയിച്ചും മലയാളിയുടെ പഴയ ലേഡി മോഹൻലാൽ ഉർവശി സജീവമായി തിരിച്ചു വരുമ്പോൾ!!

Malayalam Breaking News

മലയാളികൾക്ക്ഏറെ പ്രിയങ്കരിയായ നടിയാണ് ഉർവശി.  ഉർവശിയെ ഇതുവരെയും കാണാതെ ഇരിക്കേണ്ട അവസ്ഥ  മലയാളികൾക്ക്  വന്നിട്ടില്ല. കാരണം ടെലിവിഷനുകളിലും മറ്റും സജീവമാണ് താരം. മലയാള സിനിമയ്ക്ക് ലഭിച്ച ചുരുക്കം ചില നല്ല നടിമാരിലൊരാളാണ് ഉർവശി. അഭിനയ മികവ് കൊണ്ട് പേര് കേട്ട നടി . സ്നേഹിച്ചും തലോടിയും ചിരിപ്പിച്ചും കരയിപ്പിച്ചുമൊക്കെ മലയാളികൾക്കൊപ്പം  എപ്പോഴും ഒരുപോലെ കൂടെയുള്ള നടിയാണ് ഉർവശി.

നടി ഉര്‍വശിയും ടൊവിനോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എന്റെ ഉമ്മാന്റെ പേര് ന്റെ ട്രെയ്‌ലർ  ഈ കഴിഞ്ഞ ദിവസം ഇറങ്ങി . ഐഷുമ്മ എന്ന കഥാപാത്രത്തെയാണ് ഉര്‍വശി ഇതില്‍ അവതരിപ്പിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ഉര്‍വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

അമ്മയെ അന്വേഷിച്ചു നടക്കുന്ന മകന്റെ കഥ പറയുന്ന രസകരമായ കുടുംബ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്.ടോവിനോയാണ് മകനായി വേഷമിടുന്നത്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

ടൊവിനോ തോമസ് ഇന്‍സ്റ്റാഗ്രാമിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ‘മലയാളത്തിന്റെ ജനപ്രിയ നടി ഉര്‍വശി നമ്മുടെ സ്വന്തം ഐഷുമ്മയായി എത്തുന്നു’ എന്ന അടികുറിപ്പോടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. ടൊവിനോയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ഹമീദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജോസ് സെബാസ്റ്റ്യന്‍ ആണ്‌ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്നത്.

urvashi is coming back in ente ummante peru

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top