Connect with us

“മരിക്കും മുൻപ് ആ പിണക്കം മാറ്റാൻ സാധിച്ചില്ല ” – കല്പനയുമായുള്ള പിണക്കത്തിനു പിന്നിലെ കാരണം വെളിപ്പെടുത്തി ഉർവശി

Malayalam Breaking News

മലയാള സിനിമയുടെ പ്രിയ നായികമാരായിരുന്നു കലാരഞ്ജിനി , കല്പന , ഉർവശി . സഹോദരിമാരായ ഇവർ മൂന്നുപേരും മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ടവരാണ്. കല്പനയും ഉര്വശിയും സഹോദരിമാരെന്ന നിലയിൽ ഒരുപാട് അടുപ്പം കത്ത് സൂക്ഷിച്ചിരുന്നവരാണ്. എന്നാൽ കല്പനയുടെ അവസാന കാലത്ത് ഇരുവരും പിണക്കമായിരുന്നു . അതിനെ പറ്റി ഉർവശി മനസ് തുറക്കുന്നു.

“കൊച്ചിലേ മുതലേ തന്നെ അവള്‍ തന്നെ ഭരിക്കുമായിരുന്നു. പിണക്കവും ഇണക്കവുമൊക്കെ സ്വഭാവികമായിരുന്നു. അവളുടെ താഴെയുള്ളയാളെന്ന രീതിയില്‍ എല്ലാ കാര്യവും അനുസരിക്കുമായിരുന്നു. വ്യക്തി ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യം സ്വന്തമായി തീരുമാനിച്ചതിനെത്തുടര്‍ന്നാണ് തങ്ങള്‍ പിണങ്ങിയത്. കല്‍പന ചേച്ചി മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് ഒരു പരിപാടിക്കായി പോയിരുന്നു.

ഇനി നേരെ കൊച്ചിയിലേക്ക് പോവാമെന്നും മോനെ അവിടെ നിര്‍ത്തണമെന്നും ചേച്ചി അനിയത്തി പിണക്കം മാറ്റണമെന്നും പറഞ്ഞിരുന്നു. അമ്മയോടും തന്റെ വരവിനെക്കുറിച്ച്‌ പറഞ്ഞിരുന്നു. ചേച്ചി ഹൈദരാബാദില്‍ പോവാനായി നില്‍ക്കുകയാണെന്നും ഒരു ദിവസം കഴിഞ്ഞ് തിരിച്ചെത്തുമെന്നുമായിരുന്നു അന്ന് അമ്മ പറഞ്ഞത്. എന്നാല്‍ പറഞ്ഞ ദിവസം താന്‍ ചെല്ലുമ്ബോള്‍ ഡെഡ് ബോഡിയാണ് കണ്ടതെന്നും ഉര്‍വശി പറയുന്നു. കുറേ കാര്യങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന വിഷമം ഇപ്പോഴുമുണ്ട്.” – ഉർവശി പറയുന്നു.

urvashi about kalpana

Continue Reading
You may also like...

More in Malayalam Breaking News

Trending