Malayalam Breaking News
” പ്രേമം എന്ന് പറഞ്ഞതിന് അച്ഛൻ കല്പനയെ തല്ലി ,വായിൽ നിന്ന് രക്തമൊക്കെ വന്നു ” – ഉർവശി
” പ്രേമം എന്ന് പറഞ്ഞതിന് അച്ഛൻ കല്പനയെ തല്ലി ,വായിൽ നിന്ന് രക്തമൊക്കെ വന്നു ” – ഉർവശി
By
” പ്രേമം എന്ന് പറഞ്ഞതിന് അച്ഛൻ കല്പനയെ തല്ലി ,വായിൽ നിന്ന് രക്തമൊക്കെ വന്നു ” – ഉർവശി
മലയാളത്തിന്റെ പ്രിയ സഹോദരിമാരായിരുന്നു കലാരഞ്ജിനി , കല്പന , ഉർവശി എന്നിവർ. ഇവരുടെ സൗഹൃദവും ഒപ്പം പിണക്കവുമെല്ലാം വാർത്തകളിൽ നിരയാറുമുണ്ടായിരുന്നു. കല്പനയുടെ വിയോഗം ഈ കുടുംബത്തിൽ നൊമ്പരമാക്കിയെങ്കിലും ഒരുപാട് ഓർമകളിലൂടെ അവർ സഹോദരങ്ങളിൽ ജീവിക്കുകയാണ്.
കല്പനയെ പറ്റി ചെറുപ്പത്തിലുണ്ടായ ഒരു സംഭവത്തെ ഓർത്തെടുക്കുകയാണ് ഉർവശി . പ്രേമം എന്ന് പറഞ്ഞതിന് കല്പനയെ അച്ഛൻ തള്ളിയ കഥയാണ് ഉർവശി പങ്കു വച്ചത്.
‘പ്രേമം എന്ന് കല്‍പനചേച്ചി പറഞ്ഞതിന് അച്ഛന്‍ ഒരു അടികൊടുത്തിട്ട് വായില്‍ നിന്നും ചോര വന്നതൊക്കെ ഇപ്പോഴും ഓര്‍ക്കുന്നു’.- ഉര്‍വശി പറയുന്നു. പുതിയ ചിത്രം എന്റെ ഉമ്മാന്റെ പേരിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് നടി മനസ്സുതുറന്നത്.
അന്ന് ചേച്ചിക്ക് ഒരു 12 വയസ് പ്രായം കാണും. കല്‍പന ചേച്ചി സിനിമയുടെ കഥ പറയുകയാണ്, ശിവാജിഗണേശന്‍ അവരെ പ്രേമിക്കും എന്നൊക്കെ പറഞ്ഞു, ഉടനെ പ്രേമം എന്നു പറഞ്ഞാന്‍ എന്താണ് എന്ന് അച്ഛന്‍ ചോദിച്ചു. അപ്പോള്‍ അച്ഛാ രണ്ടുപേരും ഭയങ്കര പ്രേമമായിട്ട് കല്യാണം കഴിക്കും അതാണ് പ്രേമം എന്നു ചേച്ചി പറഞ്ഞു. അതു പറഞ്ഞപ്പോള്‍ അച്ഛന്‍ അടിവച്ചു കൊടുത്തു. വായില്‍ നിന്നു ചോര വരെ വന്നുവെന്ന് ഉര്‍വശി പറയുന്നു.
urvashi about kalpana