Malayalam
ഗുരുവായൂരപ്പനോട് നന്ദി പറയാനായി രണ്ടുപേരും കൂടി പോയിരുന്നുവെന്ന് ഊർമ്മിള ഉണ്ണി! ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷം ഗുരുവായൂർ സന്ദർശിച്ച് താരദമ്പതികൾ
ഗുരുവായൂരപ്പനോട് നന്ദി പറയാനായി രണ്ടുപേരും കൂടി പോയിരുന്നുവെന്ന് ഊർമ്മിള ഉണ്ണി! ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷം ഗുരുവായൂർ സന്ദർശിച്ച് താരദമ്പതികൾ
വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത അഭിനയത്തിലേക്കുള്ള നടി സംയുക്ത വർമ്മയുടെ തിരിച്ചുവരവിന് വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്. അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തിരുന്ന സമയത്ത് യോഗയില്‍ സജീവമാവുകയായിരുന്നു സംയുക്ത. ബിജു മേനോന്റെയും സംയുക്തയുടേയും വിശേഷങ്ങൾ ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്.
സംയുക്തയും ബിജു മേനോനും ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയതിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഗുരുവായൂരപ്പനോട് നന്ദി പറയാനായി രണ്ടുപേരും കൂടി പോയിരുന്നു. രണ്ടുപേരും ഗുരുവായൂരപ്പന്റെ ഭക്തരാണ് എന്നുമായിരുന്നു സംയുക്തയേയും ബിജു മേനോനെയും കുറിച്ച് ഊര്‍മ്മിള ഉണ്ണി കുറിച്ചത്. ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയതിന് ശേഷമായാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും ഗുരുവായൂരും മമ്മിയൂരും സന്ദര്‍ശിച്ചത്. ക്ഷേത്ര സന്ദര്‍ശനത്തിനിടയിലെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.
കുടുംബത്തിലെ ആദ്യത്തെ ദേശീയ പുരസ്‌കാരമാണ് ബിജു മേനോന്റേതെന്ന് നേരത്തെ ഊര്‍മ്മിള ഉണ്ണി പറഞ്ഞിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെയായാണ് ബിജു മേനോന് പുരസ്‌കാരം ലഭിച്ചത്. അവാര്‍ഡ് സ്വീകരിക്കാനായി പോവുമ്പോള്‍ എന്താണ് ധരിക്കുന്നതെന്ന് താന്‍ ചോദിച്ചിരുന്നുവെന്നും തനി കേരളീയരാണ് തങ്ങള്‍ പോവുന്നതെന്നുമാണ് ഇരുവരും പറഞ്ഞതെന്നും ഊര്‍മ്മിള ഉണ്ണി പറഞ്ഞിരുന്നു.
ആഭരണങ്ങളോട് പ്രത്യേകമായൊരു താല്‍പര്യമുണ്ടെന്നും അക്കാര്യത്തില്‍ താന്‍ ഓവറാണെന്ന് അറിയാമെന്നും എന്നാലും അത് പ്രശ്‌നമില്ലെന്നുമായിരുന്നു സംയുക്ത വര്‍മ്മ പറഞ്ഞിരുന്നു. ഒരു വെണ്‍ചാമരം കൂടി ആവാമായിരുന്നു എന്നൊക്കെ ബിജു ചേട്ടന്‍ പറയാറുണ്ട്. അദ്ദേഹം മേടിക്കുകയാണെങ്കില്‍ വളരെ സിംപിളായ ലൈറ്റ് ഓര്‍ണ്ണമെന്‍സേ മേടിക്കുകയുള്ളൂവെന്നും താരം പറഞ്ഞിരുന്നു.
