Connect with us

ഉർഫി ജാവേദിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു; റിപ്പോർട്ടുകൾ ഇങ്ങനെ

News

ഉർഫി ജാവേദിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു; റിപ്പോർട്ടുകൾ ഇങ്ങനെ

ഉർഫി ജാവേദിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു; റിപ്പോർട്ടുകൾ ഇങ്ങനെ

അഭിനേത്രിയും, ബിഗ് ബോസ് മുൻ മത്സരാർത്ഥിയുമായ ഉർഫി ജാവേദിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തുവെന്ന് റിപ്പോർട്ട്. ദുബായിൽ ഒരു വീഡിയോ ഷൂട്ട് ചെയ്തതാണ് ഉര്‍ഫിയെ കുഴപ്പത്തിലാക്കിയത് എന്നാണ്. നിലവിൽ ഉർഫിയെ അധികൃതർ ചോദ്യം ചെയ്തു വരികയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

അതേസമയം, ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് പ്രകാരം “ഉര്‍ഫി നിർമ്മിച്ച ഒരു വസ്ത്രത്തിൽ അവളുടെ ഇൻസ്റ്റാഗ്രാമിനായി ഒരു വീഡിയോ ഷൂട്ട് ചെയ്തിരുന്നു. വസ്‌ത്രത്തിന് പ്രശ്‌നമൊന്നുമില്ല, എന്നാൽ അവൾ വീഡിയോ ഷൂട്ട് ചെയ്‌തത് ഒരു പൊതു ഇടത്ത് വച്ചായിരുന്നു. പൊതുസ്ഥലത്ത് അനുവദനീയമല്ലാത്ത വേഷമായിരുന്നു അത്. ഉര്‍ഫിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം.” എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതിനിടെ, ദുബായിൽ വെച്ച് ഉർഫിക്ക് ലാറിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി ഇന്ന് രാവിലെയും വാർത്തകൾ വന്നിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ ഒരു വീഡിയോ ഇടുന്നതിലൂടെ നടി ഇക്കാര്യം സ്ഥിരീകരിച്ചു, “ഈ ഡോക്ടർ ഒടുവിൽ എനിക്ക് ലാറിഞ്ചൈറ്റിസ്, ടോൺസിലൈറ്റിസ് എന്നിവയാണെന്ന് കണ്ടെത്തി.

വ്യത്യസ്തമായ വസ്ത്രധാരണ ശൈലികൾ വഴി ആരാധകരെ എന്നും അമ്പരപ്പിച്ചിട്ടുള്ള താരമാണ് ഉർഫി ജാവേദ്. ശരീര പ്രദർശനത്തിന്റെ പരിധികൾ ലംഘിച്ചതിന് ഇതിനു മുൻപും ഉർഫി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്.

ഉർഫി ജാവേദിനെ അടുത്തിടെ സ്പ്ലിറ്റ്‌സ് വില്ലയിൽ കണ്ടു. ഇതിന് മുമ്പ്, ഹേ ഹേ യേ മജ്ബൂരി എന്ന സംഗീത വീഡിയോയിലും അവർ പ്രത്യക്ഷപ്പെട്ടു. മേരി ദുർഗ, ബേപ്പന്ന, പഞ്ച് ബീറ്റ് സീസൺ 2, ചന്ദ്ര നന്ദിനി, സാത് ഫെറോ കി ഹെരാ ഫെറി, യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ, കസൗട്ടി സിന്ദഗി കേ എന്നിവയുൾപ്പെടെ നിരവധി ഷോകളിലും ഉർഫി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ബിഗ് ബോസ് ഒടിടിയിലും അവർ പങ്കെടുത്തിരുന്നു.

More in News

Trending

Recent

To Top