Actress
മാ റിടം മറയ്ക്കാതെ പുതിയ വീഡിയോയുമായി ഉര്‍ഫി ജാവേദ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
മാ റിടം മറയ്ക്കാതെ പുതിയ വീഡിയോയുമായി ഉര്‍ഫി ജാവേദ്; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
വസ്ത്രധാരണത്തിന്റെ പേരില്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുന്ന നടിയാണ് ഉര്‍ഫി ജാവേദ്. ഉര്‍ഫിയുടെ വസ്ത്രധാരണം പലപ്പോഴും ട്രോളുകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാകാറുണ്ട്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ വസ്ത്രധാരണത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താറുണ്ട് അവര്‍.
ഇപ്പോഴിതാ മാ റിടം മറയ്ക്കാതെ സാമൂഹിക മാധ്യമങ്ങളില്‍ ഉര്‍ഫി പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. വീഡിയോ പങ്കുവച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെ രണ്ട് ലക്ഷത്തിലധികം ലൈക്കാണ് ലഭിച്ചത്. നിരവധി പേര്‍ നടിയെ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ രൂക്ഷവിമര്‍ശനമായും ചിലര്‍ രംഗത്തെത്തുന്നുണ്ട്.
അടുത്തിടെ ഉര്‍ഫി തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞതും ഏറെ വാര്‍ത്തയായിരുന്നു. ലഖ്‌നൗവിലെ ഒരു യഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചത്. അഞ്ച് മക്കളില്‍ രണ്ടാമത്തെ കുട്ടിയായിരുന്നു. പിതാവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു എന്നാണ് ഉര്‍ഫി പറയുന്നത്. ‘അമ്മയെ അടക്കം അച്ഛന്‍ ഒരുപാട് അടിക്കുമായിരുന്നു. രണ്ട് തവണ ഞാന്‍ ആ ത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു.’
‘വല്ലപ്പോഴും മാത്രമേ ഞാന്‍ ആ വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടുള്ളു. പക്ഷെ ഞാന്‍ ഒരുപാട് ടിവി കാണുമായിരുന്നു. എനിക്ക് എപ്പോഴും ഫാഷനില്‍ താല്‍പര്യമുണ്ടായിരുന്നു. ഫാഷനില്‍ വലിയ പരിജ്ഞാനം ഒന്നുമില്ല. എന്നാല്‍ ഞാന്‍ എന്താണ് ധരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. ഏറ്റവും മികച്ചതായും ഏറ്റവും വ്യത്യസ്തമായും വസ്ത്രം ധരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എങ്ങനെയാണെന്ന് വച്ചാല്‍ ഇപ്പോള്‍ ഒരു പാര്‍ട്ടിക്ക് പോകുമ്പോള്‍ എല്ലാവരും എന്നെ തിരിഞ്ഞ് നോക്കുന്നത് പോലെ’ എന്നാണ് ഉര്‍ഫി പറയുന്നത്.
അടുത്തിടെ ഉര്‍ഫിയ്‌ക്കെതിരെ ഫത്വ പുറപ്പെടുപ്പിക്കണമെന്ന് നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഫൈസന്‍ അന്‍സാരി പറഞ്ഞിരുന്നു. ഉര്‍ഫിയുടെ വസ്ത്രധാരണ രീതി മുസ്ലീം സമുദായത്തെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് ഫത്വ പുറപ്പെടുവിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്.
എന്നാല്‍ താന്‍ ഇസ്ലാം മതത്തേയോ മറ്റേതെങ്കിലും മതത്തേയോ പിന്തുടരുന്നില്ലെന്ന് ഉര്‍ഫി പറഞ്ഞിരുന്നു. ആളുകള്‍ അവരുടെ മതത്തിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നും ഉര്‍ഫി ഒരു ട്വീറ്റിലൂടെ അറിയിച്ചിരുന്നു. ഈ ട്വീറ്റിന് താഴെയും നിരവധി വിദ്വേഷ കമന്റുകളാണ് എത്തിയത്.
അതേസമയം, മുംബൈ നഗരത്തില്‍ തനിക്ക് വീടോ അപ്പാര്‍ട്ട്‌മെന്റോ വാടകക്ക് ലഭിക്കുന്നില്ലെന്ന് ഉര്‍ഫി ജാവേദ് പറഞ്ഞിരുന്നു. തന്റെ വസ്ത്രധാരമാണ് മുസ്ലിം ഉടമകളുടെ പ്രശ്‌നമെങ്കില്‍ ഹിന്ദു ഉടമകള്‍ വീട് തരാത്തത് താന്‍ മുസ്ലിമായത് കൊണ്ടാണെന്നും ഉര്‍ഫി ആരോപിച്ചിരുന്നു.
