Connect with us

ഉപ്പും മുളകും നിര്‍ത്തുന്നു! ലച്ചു പരമ്പരയിലേക്ക് തിരിച്ചെത്തുമോ? മറുപടിയുമായി ചാനൽ മേധാവി ശ്രീകണ്ഠൻ നായർ

Malayalam

ഉപ്പും മുളകും നിര്‍ത്തുന്നു! ലച്ചു പരമ്പരയിലേക്ക് തിരിച്ചെത്തുമോ? മറുപടിയുമായി ചാനൽ മേധാവി ശ്രീകണ്ഠൻ നായർ

ഉപ്പും മുളകും നിര്‍ത്തുന്നു! ലച്ചു പരമ്പരയിലേക്ക് തിരിച്ചെത്തുമോ? മറുപടിയുമായി ചാനൽ മേധാവി ശ്രീകണ്ഠൻ നായർ

അഞ്ചുവർഷം കൊണ്ട് മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറുകയായിരുന്നു ഉപ്പും മുളകും. പരമ്പരയിൽ ലച്ചുവിന്റെ പിന്മാറ്റത്തോടെ റേറ്റിംഗിൽ കുറച്ച് ഇടിവ് വന്നിരുന്നു. ആ കുറവ് നികത്തികൊണ്ടായിരുന്നു പുതിയ താരങ്ങളുടെ കടന്നുവരവ്. എന്നാൽ പരമ്പര ഇനിയില്ല എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ ചർ‍ച്ചകള്‍ വന്ന് തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ചാനൽ ഫേസ്ബുക്ക് പേജിലേയും യൂ ട്യൂബ് ചാനലിന്റെയും കമന്റ് ബോക്സിൽ അടക്കം നിരവധി ഫാൻസ് പേജുകളിലൂടെയും, ഉപ്പും മുളകും നിർത്തിയതാണോ, എന്ന രീതിയിലുള്ള ചർച്ചകളും സജീവമായിരുന്നു. എന്നാൽ ഇപ്പോൾ ഉപ്പും മുളകും പരമ്പരയെ കുറിച്ചുയർന്നുവന്ന പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നല്കിയിരിക്കുകയാണ് ചാനൽ മേധാവി ശ്രീകണ്ഠൻ നായർ.

ഉപ്പും മുളകിനെക്കുറിച്ചും ആരാധകരുടെ സംശയങ്ങൾക്ക് മോണിംഗ് ഷോയിലായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ഉപ്പും മുളകും ഞങ്ങളുടെ പ്രസ്റ്റേജ്യസ് പരിപാടിയാണ്. അതുകൊണ്ടുതന്നെ ഉപ്പും മുളകും നിര്‍ത്തുന്ന പ്രശ്നമില്ല. ചക്കപ്പഴം കണ്ടിട്ടാണ് നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ അത് തെറ്റാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ മാറ്റം കൊണ്ടു വന്ന പരിപാടിയാണ് അത് അങ്ങനെയൊന്നും നിര്‍ത്തുന്ന പ്രശ്നമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടൈംസ് ഓഫ് ഇന്ത്യക്കു നൽകിയ പ്രത്യേക ഇന്റർവ്യൂവിൽ ഉപ്പും മുളകും ഷൂട്ടിംഗ് സെറ്റിലെ പുതിയ വിശേഷങ്ങൾ ബാലുവും പങ്കുവെച്ചിരുന്നു. കോവിഡും ലോക്ക് ഡൗണും പരമ്പരയെയും ബാധിച്ചിരുന്നു. ഉപ്പും മുളകും ഒരു ചെറിയ സെറ്റിൽ നടക്കുന്ന സീരിയൽ ആയതുകൊണ്ടു തന്നെ പെട്ടെന്ന് തന്നെ ഷൂട്ടിംഗ് തുടങ്ങാൻ ഞങ്ങൾക്ക് കഴിഞ്ഞു. പരിമിതികളിൽ നിന്ന് കൊണ്ട് തന്നെ വളരെ മികച്ച ഔട്ട്പുട്ട് നൽകുവാൻ ടെലിവിഷൻ ടീമുകൾ ശ്രമിക്കുന്നുണ്ടെന്നും ബിജു സോപാനം പറയുന്നു

പുതിയ മാർഗ നിർദേശങ്ങൾ കാരണം ഒട്ടനവധി മാറ്റങ്ങൾ സെറ്റുകളിൽ വന്നു എല്ലാവരും സ്വന്തം കാറുകളിൽ സെറ്റിലേക്ക് വരുന്നത് മുതൽ, ഗ്ലൗസ് ധരിച്ച മേക്കപ്പ് മാൻ വരെ, സെറ്റുകളിൽ സർവത്ര മാറ്റമാണെന്നാണ് ബിജു പറയുന്നത്. “എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുവാൻ ഒരു സേഫ്റ്റി ഓഫീസർ ഉണ്ട് സെറ്റിൽ. മാസ്ക് നിർബന്ധമാണ് ഇവിടെയും. അഭിനയിക്കുമ്പോൾ മാത്രമേ അത് ഊരുവാൻ പാടുള്ളു. സെറ്റിലെ സ്ഥിരം തമാശ പറച്ചിലും കളിചിരികളും എല്ലാം കുറഞ്ഞു, സോഷ്യൽ ഡിസ്റ്റൻസിങ് പാലിക്കണമല്ലോ,” താരം കൂട്ടിചേർത്തു.

More in Malayalam

Trending

Recent

To Top