Health
അനാവശ്യ മറുകുകൾ നീക്കം ചെയ്യാം , വീട്ടിൽ തന്നെ !!!
അനാവശ്യ മറുകുകൾ നീക്കം ചെയ്യാം , വീട്ടിൽ തന്നെ !!!
By
അനാവശ്യ മറുകുകൾ നീക്കം ചെയ്യാം , വീട്ടിൽ തന്നെ !!!
മറുകുകളും കാക്കപ്പുള്ളികളും പലരുടേയും സൗന്ദര്യത്തിന് മാറ്റ് കൂട്ടാറുണ്ട്. എന്നാല്‍ ചിലര്‍ക്ക് അവ അനാവശ്യ സ്ഥലങ്ങളിലാണെങ്കില്‍ സൗന്ദര്യത്തിന്‍റെ മാറ്റ് കുറക്കും. ഇത്തരത്തില്‍ സ്ത്രീ ശരീരത്തിലുണ്ടാവുന്ന ഭാഗ്യമറുകുകള്‍ മാറ്റാനുള്ള പല വഴികളും പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടാക്കാറുണ്ട്.
എന്നാല്‍ ഇനി പാര്‍ശ്വഫലങ്ങളില്ലാതെ തന്നെ അനാവശ്യ മറുകുകളെ നമുക്ക് വീട്ടില്‍ നിന്നും തന്നെ പല മാര്‍ഗ്ഗങ്ങളിലൂടെ ഇല്ലാതാക്കാം. അതിനുള്ള മാര്‍ഗങ്ങളാണ് ഇനി ചുവടെ പറയുന്നത്.
ആപ്പിള്‍ സിഡാര്‍ വിനീഗറാണ് അനാവശ്യ മറുകുകളെ ഇല്ലാതാക്കാൻ നാം ഉപയോഗിക്കേണ്ടത്. അല്‍പം പഞ്ഞിയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ മുക്കി ഇത് മറുകുള്ള ഭാഗത്ത് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് വെക്കുക. ഒരു മണിക്കൂറിന് ശേഷം ഇതെടുത്ത് മാറ്റാം. 10 ദിവസം തുടര്‍ച്ചയായി ഇത് ചെയ്താല്‍ മറുകിനെ നിഷ്പ്രയാസം ഇല്ലാതാക്കാൻ സാധിക്കും.
ബേക്കിംഗ് സോഡയും മറ്റൊരു പരിഹാര മാര്‍ഗ്ഗമാണ്. അല്‍പം ബേക്കിംഗ് സോഡ ആവണക്കെണ്ണയില്‍ മിക്‌സ് ചെയ്ത് മറുകിനു മുകളില്‍ തേച്ച് പിടിപ്പിച്ച് രാത്രി മുഴുവന്‍ വെച്ച് പിറ്റേ ദിവസം രാവിലെ നല്ലതു പോലെ കഴുകിക്കളയുക. അല്‍പദിവസം ഇത്തരത്തില്‍ ചെയ്താല്‍ മറുക് ഇല്ലാതാവുന്നത് നിങ്ങൾ അത്ഭുതത്തോടെ നോക്കിക്കാണും.
അയോഡിനും മറ്റൊരു പ്രതിവിധി ആണ്. അയോഡിൻ തേച്ച ശേഷം അല്‍പം പെട്രോളിയം ജെല്ലി അതിനു മുകളിലായി തേച്ച് പിടിപ്പിച്ചാല്‍ അനാവശ്യമറുകുകൾ ഇല്ലാതാകും.വെളുത്തുള്ളിയുടെ ആരോഗ്യ സൗന്ദര്യ ഗുണങ്ങളും നിരവധിയാണ്. വെളുത്തുള്ളി അരച്ച് പേസ്റ്റാക്കി മറുകിനു മുകളില്‍ തേച്ച് പിടിപ്പിച്ച് പിറ്റേന്ന് രാവിലെ കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാം. ഇത് മറുകിനെ ഇല്ലാതാക്കും.
അല്‍പം ചണവിത്ത് അരച്ച് പേസ്റ്റാക്കി തേനില്‍ ചാലിച്ച് മറുകിനു മുകളില്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുന്നതും മറുകിനെ ഇല്ലാതാക്കാൻ പ്രയോജനകരമാണ്. പഴത്തൊലിയും മറുകിനെ ഇല്ലാതാക്കാന്‍ പറ്റിയതാണ്. പഴത്തൊലി ഉപയോഗിച്ച് മറുകുള്ള സ്ഥലത്ത് ടേപ്പുപയോഗിച്ച് പൊതിഞ്ഞ് വെച്ച് അടുത്ത ദിവസം രാവിലെ എടുത്ത് കളയുക. ഇത് 10 ദിവസം സ്ഥിരമായി ചെയ്യുന്നതും പ്രയോജനകരമാണ്.
ടീ ട്രീ ഓയില്‍ ആണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ടീ ട്രീ ഓയില്‍ മറുകിന് മുകളില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. മറുകും അപ്രത്യക്ഷമാകും. ഉള്ളി നീരാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഉള്ളി നീര് ഉപയോഗിച്ച് മറുകിനെ എളുപ്പത്തില്‍ കളയാം. മറുകില്‍ ഉള്ള നീര് തേച്ച് പിടിപ്പിക്കുക. ഇത് ദിവസവും അരമണിക്കൂര്‍ തേച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മറുക് നിഷ്പ്രഭമാകും.