Connect with us

പേരകുട്ടിയോടൊപ്പം 97-ാം പിറന്നാളാഘോഷിച്ച് മുത്തച്ഛന്‍

Actor

പേരകുട്ടിയോടൊപ്പം 97-ാം പിറന്നാളാഘോഷിച്ച് മുത്തച്ഛന്‍

പേരകുട്ടിയോടൊപ്പം 97-ാം പിറന്നാളാഘോഷിച്ച് മുത്തച്ഛന്‍

മലയാള സിനിമയുടെ മുത്തച്ഛൻ ആരാണെന്ന് ചോദിച്ചാൽ മലയാളികൾക്ക് ഒരു ഉത്തരമേ ഉളളൂ. പി.വി.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി. 97-ാംമത്തെ പിറന്നാൾ ആഘോഷിച്ച് മലയാളികളുടെ മുത്തച്ഛൻ. കോറോത്തെ വീട്ടില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു മുത്തച്ഛന്റെ പിറന്നാൾ ആഘോഷം. പേരക്കുട്ടി നിഹാരയുടെ ഒന്നാം പിറന്നാളളിനൊപ്പമാണ് മുത്തച്ഛന്റേയും പിറന്നാൾ ആഘോഷം.

ദേശാടനം, കല്യാണരാമൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാള സിനിമയുടെമുത്തച്ഛനായി മാറിയത്. രജനികാന്തിനും കമലഹാസനുമൊപ്പവും ഉണ്ണിയകൃഷ്ണൻ നമ്പുതിരി അഭിനയിച്ചിട്ടുണ്ട്. തുലാമാസത്തിലെ തിരുവോണം നാളായ തിങ്കളാഴ്ച ഇല്ലത്ത് പ്രത്യേക പൂജകള്‍ നടന്നു. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ വീട്ടിലെത്തി ആശംസ നേരുകയും മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ഇ.പി.ജയരാജന്‍, എം.വി.ഗോവിന്ദന്‍ തുടങ്ങിയവര്‍ ഫോണിലൂടെ ആശംസകൾ നേരുകയും ചെയ്തു. കോറോം ദേവീസഹായം യു.പി. സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി പായസവിതരണം നടത്തി.

Unnikrishnan Namboothiri actor celebrate 97th birthday

More in Actor

Trending

Recent

To Top