Malayalam
എന്റെ സ്റ്റാഫുകൾക്കൊന്നും കല്യാണമാണെന്ന് അറിയില്ലായിരുന്നു, ഷൂട്ട് ആണെന്നാണ് പറഞ്ഞത്, ബന്ധുക്കളോട് പുറത്ത് നിൽക്കാൻ പറഞ്ഞു; ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് ഉണ്ണി പിഎസ്
എന്റെ സ്റ്റാഫുകൾക്കൊന്നും കല്യാണമാണെന്ന് അറിയില്ലായിരുന്നു, ഷൂട്ട് ആണെന്നാണ് പറഞ്ഞത്, ബന്ധുക്കളോട് പുറത്ത് നിൽക്കാൻ പറഞ്ഞു; ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് ഉണ്ണി പിഎസ്
കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് ഉണ്ണി പിഎസ്. നടി കാവ്യ മാധവൻ അടക്കമുള്ള ഒരുപിടി താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റാണ് ഉണ്ണി. താരങ്ങളോടൊപ്പം നിരന്തരം ചിത്രങ്ങളും മറ്റും പ്രത്യക്ഷപ്പെടുന്നത് കൊണ്ട് തന്നെ ഉണ്ണിയ്ക്ക് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഉണ്ണി പിഎസ്. കാവ്യ-ദിലീപ് വിവാഹ ശേഷമാണ് ഉണ്ണി ശ്രദ്ധിക്കപ്പെടുന്നത്. വിവാഹത്തിന് കാവ്യയെ ഒരുക്കിയത്.
വിവാഹദിനത്തിലെ കാവ്യയുടെ മേക്കപ്പ് ചർച്ചയായതോടെയാണ് ഉണ്ണി മേക്കപ്പ് രംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് മിക്കപ്പോഴും ഉണ്ണിയാണ് കാവ്യയ്ക്കും മീനാക്ഷിയ്ക്കുമെല്ലാം മേക്കപ്പ് ചെയ്യുന്നത്. ഇപ്പോഴിതാ കാവ്യ-ദിലീപ് വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ഉണ്ണി. ഒരു യൂട്യൂബ് ടാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉണ്ണി.
കാവ്യ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. കല്യാണ ദിവസം നല്ല ടെൻഷനായിരുന്നു. കാവ്യയും ദിലീപേട്ടനുമായുള്ള കല്യാണമാണ്. ഞാനാണ് ആദ്യം പോയി റൂം എടുക്കുന്നത്. എന്റെ സ്റ്റാഫുകൾക്കൊന്നും കല്യാണമാണെന്ന് അറിയില്ലായിരുന്നു. ഷൂട്ട് ആണെന്നാണ് ഞാൻ പറഞ്ഞത്. കാവ്യയുടെ ബന്ധുക്കൾ പുറത്ത് നിൽക്കുന്നുണ്ട്. അവരെ കണ്ട് സ്റ്റാഫുകൾ വിചാരിച്ചത് ജൂനിയർ ആർട്ടിസ്റ്റുകൾ ആണെന്നാണ്.
അടുത്ത മേക്കപ്പ് ഇപ്പോൾ വേണ്ട, മെയിൻ ആർട്ടിസ്റ്റ് ചെയ്തിട്ട് മതിയെന്ന് പറഞ്ഞ് അവരെ പുറത്തേയ്ക്ക് നിർത്താൻ നോക്കി. അത് കഴിഞ്ഞ് ദിലീപേട്ടൻ മാലയും ബൊക്കയുമായി വന്നു. അപ്പോൾ ഞാൻ പറയട്ടെ എന്ന് കാവ്യ ചോദിച്ചു. അങ്ങനെ പറഞ്ഞു. എല്ലാവർക്കും ഭയങ്കര ഷോക്കായിരുന്നു അത്. സാരിയുടുപ്പിക്കാൻ ഇൻഡസ്ട്രിയിലുള്ള ബെൻസി ചേച്ചിയെയാണ് ഏൽപ്പിച്ചിരുന്നത്.
ഷൂട്ടാണെന്ന് കരുതി അവർ ആദ്യം സൽവാർ ഇട്ട് ഷൂട്ട് ചെയ്യ്, ഉച്ചയാകുമ്പോഴേയ്ക്കും എത്തിക്കോളാമെന്ന് പറഞ്ഞു. പക്ഷെ പുള്ളിക്കാരി വന്നില്ല. പിന്നെയാണ് കല്യാണമാണെന്ന് അവർ അറിയുന്നത്. തനിക്ക് മേക്കപ്പ് ചെയ്യണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹമുള്ളത് നയൻതാരയെയാണ്. ഒരിക്കൽ എയർപോർട്ടിൽ വെച്ച് കണ്ടപ്പോൾ അവരോട് സംസാരിച്ചിരുന്നു. അവരെക്കുറിച്ച് പറയുന്ന ഇന്റർവ്യൂ ഞാൻ കാണിച്ച് കൊടുത്തു.
സോ സ്വീറ്റ് എന്ന് പറഞ്ഞു. എപ്പോഴെങ്കിലും തന്റെ ആഗ്രഹം സഫലമാകുമെന്നാണ് പ്രതീക്ഷയെന്നും ഉണ്ണി പിഎസ് വ്യക്തമാക്കി. കാവ്യയുമായുള്ള സൗഹൃദത്തെക്കുറിച്ച് നേരത്തെയും ഉണ്ണി സംസാരിച്ചിട്ടുണ്ട്. കാവ്യയുടെ ജീവിതത്തിൽ മോശം കാലം വന്നപ്പോൾ പിന്തുണയുമായി ഒപ്പമുണ്ടാകണമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലായിരുന്നു. കാവ്യ ആരാണെന്നും എന്താണെന്നും എനിക്കറിയാം.
അവർ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും പകരമായി ചെയ്യാനാകുന്നതിന്റെ പകുതി പോലും ചെയ്തിട്ടില്ലെന്നും ഉണ്ണി അന്ന് പറഞ്ഞിരുന്നു. മേക്കപ്പിലും ജീവിതത്തിലും കാവ്യ പെർഫെക്ഷന് പ്രാധാന്യം നൽകുന്നു. ഒരു സൂചി പോലും എടുത്ത സ്ഥലത്ത് വെക്കും. കണ്ണെഴുതുന്നത് അൽപ്പം പോലും മാറാൻ പാടില്ലെന്നും ഉണ്ണി പിഎസ് പറഞ്ഞിരുന്നു.
2016 നവംബർ 25 ന് ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.
എന്നാൽ ദിലീപുമായുള്ള വിവാഹശേഷം അഭിനയ ജീവിതം കാവ്യ അഭിനയം പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. അടുത്തിടെ കാവ്യ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചു വരാൻ പോകുന്നതായുള്ള ചില റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ തിരിച്ചെത്തില്ലെന്നാണ് കാവ്യ ഒരു പരിപാടിയിൽ പങ്കെടുക്കവെ പറഞ്ഞിരുന്നത്.
