Social Media
‘ഇത് ഞാനല്ല’; പൊട്ടിത്തെറിച്ച് ഉണ്ണി മുകുന്ദൻ
‘ഇത് ഞാനല്ല’; പൊട്ടിത്തെറിച്ച് ഉണ്ണി മുകുന്ദൻ
ഡേറ്റിങ് സൈറ്റിൽ തന്റെ ചിത്രം ഉപയോഗിച്ചതിൽ രോഷം കൊണ്ട് നടന്‍ ഉണ്ണി മുകുന്ദൻ രംഗത്ത്. ചെറി എന്ന അക്കൗണ്ടിലാണ് ഉണ്ണിയുടെ ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് ഡേറ്റിങ്ങിനായി പെണ്‍കുട്ടികളെ തേടുന്നുവെന്നാണ് പോസ്റ്റിൽ പറയുന്നത്. പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് പ്രതികരിക്കുകയായിരുന്നു താരം.
‘അബദ്ധത്തില്‍ ആരെങ്കിലും ഈ അക്കൗണ്ടില്‍ കയറിപ്പോവുകയാണെങ്കില്‍ ഞാനിപ്പോഴേ പറയുകയാണ്. ഇത് ഞാനല്ല. എനിക്ക് 25 വയസ്സുമല്ല പ്രായം. ബിരുദധാരിയുമല്ല. ഈ ഡേറ്റിങ്ങ് പരിപാടികള്‍ക്കു പോകാന്‍ എനിക്കു വട്ടൊന്നുമില്ല. എന്റെ പേര് ചെറി എന്നല്ല.’ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
എന്നാൽ ഇത് ആദ്യ തവണയല്ല. ഇതിന് മുൻപും ഉണ്ണിയുടെ ഫോട്ടോയും പേരും ദുരൂപയോഗം ചെയിതിട്ടുണ്ട്. തന്റെ ഫോട്ടോ വച്ച് വൈവാഹിക വെബ്സൈറ്റുകളില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെയും നടന്‍ പരാതി നല്‍കിയിരുന്നു.
unni mukundhan