Connect with us

ചോക്ലേറ്റ് പരിവേഷത്തിൽ നിന്നും മാർക്കോ ജൂനിയറിലേക്കുള്ള ഉണ്ണി മുകുന്ദന്റെ പരകായ പ്രവേശത്തിന് പിന്നിലെ രഹസ്യം !

Malayalam Breaking News

ചോക്ലേറ്റ് പരിവേഷത്തിൽ നിന്നും മാർക്കോ ജൂനിയറിലേക്കുള്ള ഉണ്ണി മുകുന്ദന്റെ പരകായ പ്രവേശത്തിന് പിന്നിലെ രഹസ്യം !

ചോക്ലേറ്റ് പരിവേഷത്തിൽ നിന്നും മാർക്കോ ജൂനിയറിലേക്കുള്ള ഉണ്ണി മുകുന്ദന്റെ പരകായ പ്രവേശത്തിന് പിന്നിലെ രഹസ്യം !

ഹനീഫ് അദനി – നിവിൻ പോളി കൂട്ടുകെട്ടിൽ എത്തിയ മിഖായേൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. തിയേറ്ററിൽ ആഘോഷങ്ങൾക്ക് തിരികൊളുത്തിയ മിഖായേൽ നിവിൻ പൊളിയുടെയും ഉണ്ണി മുകുന്ദന്റെയും ഇഞ്ചോടിഞ്ചു നായക – പ്രതിനായക പോരാട്ടമാണ് കാഴ്ചവച്ചത്.

ചോക്ലേറ്റ് നായകൻ പരിവേഷം അഴിച്ചു വച്ച് ഉണ്ണി മുകുന്ദൻ തന്റെ മാസ്സ് വില്ലനിസം മിഖായേലിൽ കാഴ്ച വച്ചു .കിടിലൻ ലുക്കിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത് .ആ ലുക്കിന് പിന്നിൽ ഉണ്ണിയുടേയും ഹനീഫ് അദനിയുടെയും നിരീക്ഷണമുണ്ട്.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെയാണ് ..”കഥാപാത്രം ഞാൻ ചെയ്യാമെന്നു ധാരണയായതിനു ശേഷം മാർകോ ജൂനിയറിന്റെ വേഷത്തെക്കുറിച്ചും രൂപത്തെക്കുറിച്ചുമായി ചർച്ചകൾ. മാർകോ ജൂനിയറിന്റെ കുറെ സ്കെച്ചുകൾ ഞാൻ ഹനീഫിന് അയച്ചുകൊടുക്കും. ഹനീഫ് എനിക്കും അയച്ചു തരും. അങ്ങനെയുള്ള ചർച്ചകളിലൂടെയാണ് ആ കഥാപാത്രത്തിന്റെ ലുക്ക് പരുവപ്പെട്ടത്.

താടി, മുടിയുടെ സ്റ്റൈൽ… അങ്ങനെ ഓരോ ചെറുതും വലുതുമായ കാര്യങ്ങൾ ഈ ചർച്ചയിൽ വന്നു. എന്നെ ഇതുവരെ ആളുകൾ കണ്ടിട്ടില്ലാത്ത രീതിയിൽ അവതരിപ്പിക്കണമെന്നായിരുന്നു ആഗ്രഹം. വ്യക്തിജീവിതത്തിലായാലും സിനിമയിലായാലും വളരെ സ്റ്റൈലിഷ് ആയി ഞാൻ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതും ഈ കഥാപാത്രത്തിനു ഗുണകരമായി. – ഉണ്ണി മുകുന്ദൻ പറയുന്നു .

unni mukundans look in mikhael movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top