Connect with us

ഉണ്ണിമുകുന്ദന്റെ കുടവയറിന് പിന്നിലെ രഹസ്യം…നാല് മാസം കൊണ്ട് വന്ന രൂപമാറ്റം കണ്ടോ..

Malayalam

ഉണ്ണിമുകുന്ദന്റെ കുടവയറിന് പിന്നിലെ രഹസ്യം…നാല് മാസം കൊണ്ട് വന്ന രൂപമാറ്റം കണ്ടോ..

ഉണ്ണിമുകുന്ദന്റെ കുടവയറിന് പിന്നിലെ രഹസ്യം…നാല് മാസം കൊണ്ട് വന്ന രൂപമാറ്റം കണ്ടോ..

മലയാളക്കര ഏറെ ആകാംഷയോടെ കാത്തിരുന്ന് ഒടുവിൽ തീയ്യറ്ററുകളിൽ മികച്ച വിജയം കൈവരിച്ച മമ്മൂട്ടി ചിത്രമാണ് മാമാങ്കം.നൂറ്റാണ്ടുകൾക്ക് മുൻപ് തിരുനാവായയിൽ നടത്തിവരാറുണ്ടായിരുന്ന ഉത്സവമായ മാമാങ്കത്തെ ആസ്‌പദമാക്കി എം.പത്മകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട രണ്ടുപേരാണ് മാസ്റ്റർ അച്ചുതനും ഉണ്ണി മുകുന്ദനും.ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രമായി തന്നെയാണ് ഉണ്ണിമുകുന്ദൻ എത്തിയത്.തന്റെ കഥാപാത്രത്തെ വളരെ ഭംഗിയായി അഭിനയിച്ച് ഫലിപ്പിക്കാൻ ഉണ്ണി മുകുന്ദന് കഴിഞ്ഞിട്ടുമുണ്ട്. മാനസികമായും,ശാരീരികമായും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രമായി മാറിയ താരം ഇപ്പോൾ മേപ്പടിയാൻ എന്ന ചിത്രത്തിനുവേണ്ടി പുതിയ രൂപമാറ്റത്തിലേക്ക് എത്തിയിരിക്കുകയാണ്.

ഉണ്ണിമുകുന്ദൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ തന്റെ പുതിയ രൂപമാറ്റത്തിന്റെ ചിത്രം പങ്കുവെച്ചത്.തന്റെ ഏറ്റവും പുതിയ ചിത്രമായ മേപ്പടിയാനിൽ ജയകൃഷ്ണൻ എന്ന നാട്ടിൻപുറത്തുകാരനായ സാധാരണക്കാരനായാണ് എത്തുന്നതെന്നും തന്റെ മറ്റു ചിത്രങ്ങളെപ്പോലെ യാതൊരു തരത്തിലുള്ള ആക്ഷൻ രംഗങ്ങളും മേപ്പടിയാനിൽ പ്രതീക്ഷിക്കണ്ടന്നും ഉണ്ണിമുകുന്ദൻ കുറിപ്പിൽ പറയുന്നു.


കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്….

നമസ്കാരം, ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലേക്ക് എനിക്ക് എത്തിച്ചേരാൻ 11 മാസം വേണ്ടി വന്നു. ചന്ദ്രോത്ത് പണിക്കരെ ഹൃദയത്തിൽ ഏറ്റിയവർക്കും, സ്വീകരിച്ചവർക്കും നന്ദി. മാമാങ്കം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര പുതിയ കഥാപാത്രത്തിലേക്കുള്ളതാണ്. ചന്ദ്രോത്ത് പണിക്കർക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസിൽസ് എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾ ഈ കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത് എന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്. “മേപ്പടിയാൻ” എന്ന അടുത്ത ചിത്രത്തിലെ നായകൻ ജയകൃഷ്ണൻ ഒരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരനാണ്.

അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ രൂപത്തിലേക്ക് മാറേണ്ടത് ആവശ്യകതയാണെന്നു മനസിലാക്കിയതിനാലാണ് ഈ മുന്നൊരുക്കം. അത് ചിത്രത്തിലൂടെ നിങ്ങൾക്ക് ബോധ്യമാകുമെന്നു പ്രതീക്ഷയുണ്ട്. എന്റെ ഓരോ വിജയങ്ങൾക്ക് പിന്നിലും നിങ്ങൾ തന്ന വലിയ പിന്തുണ ഉണ്ടായിരുന്നു. അതിനു ഞാൻ നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. തുടർന്നും നിങ്ങളുടെ മനസ്സറിഞ്ഞ ഹൃദയത്തിൽ തൊട്ടുള്ള പിന്തുണ കൂടെയുണ്ടാകണം.

ഒരു സുപ്രധാന കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. എന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് “മേപ്പടിയാൻ” എന്ന ചിത്രത്തിൽ യാതൊരു തരത്തിലുള്ള ആക്ഷൻ രംഗങ്ങളും ഉണ്ടായിരിക്കുകയില്ല. ചിത്രം കുടുംബ പ്രേക്ഷകർക്കും, യുവാക്കൾക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും….നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും, പിന്തുണയും കൂടെയുണ്ടാകണം എന്ന് പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം… ഉണ്ണി മുകുന്ദൻ.

unni mukundan new look for his latest movie

Continue Reading
You may also like...

More in Malayalam

Trending

Recent

To Top