Connect with us

ഉണ്ണി ചേട്ടാ, എപ്പോഴാ കല്യാണം, ഈ ഫോട്ടോയിലുള്ള ആരെയാണെന്ന് പറയട്ടേ, സിനിമാ നടി തന്നൊണ് കാമുകിയെന്ന് ഉറപ്പായി; വൈറലായി ഉണ്ണി മുകുന്ദന്റെ മാനേജരുടെ കമന്റ്

Actor

ഉണ്ണി ചേട്ടാ, എപ്പോഴാ കല്യാണം, ഈ ഫോട്ടോയിലുള്ള ആരെയാണെന്ന് പറയട്ടേ, സിനിമാ നടി തന്നൊണ് കാമുകിയെന്ന് ഉറപ്പായി; വൈറലായി ഉണ്ണി മുകുന്ദന്റെ മാനേജരുടെ കമന്റ്

ഉണ്ണി ചേട്ടാ, എപ്പോഴാ കല്യാണം, ഈ ഫോട്ടോയിലുള്ള ആരെയാണെന്ന് പറയട്ടേ, സിനിമാ നടി തന്നൊണ് കാമുകിയെന്ന് ഉറപ്പായി; വൈറലായി ഉണ്ണി മുകുന്ദന്റെ മാനേജരുടെ കമന്റ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ് ഉണ്ണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മല്ലൂസിംഗ് എന്ന് വൈശാഖ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് ഒരു ബ്രേക്ക് കിട്ടിയത്. തന്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും തുറന്ന് പറയന്നതിലൂടെ ഉണ്ണി മുകുന്ദനെതിരെ സൈബർ ആക്രമണങ്ങളും നടക്കാറുണ്ട്. ഇടയ്ക്കിടെ വിവാദങ്ങളിലും ഗോസിപ്പ് കോളങ്ങളിലും ചെന്ന് വീഴാറുണ്ട് ഉണ്ണി. ‌

ഉണ്ണി നിരന്തരം കേൾക്കുന്ന ചോദ്യമാണ് എന്നാണ് കല്യാണമെപ്പോഴാണെന്ന്. പലപ്പോഴും പല നടിമാരുടെയും പേരുകൾ ഉണ്ണിയുടെ കാമുകി എന്ന രീതിയ്ക്ക് പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഇതിലൊന്നും വാസ്തവമില്ലെന്ന് ഉണ്ണി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ഒരുസമയത്ത് നടി അനുശ്രീ ആണ് ഉണ്ണി മുകന്ദന്റെ കാമുകി എന്ന ​ഗോസിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ വീണ്ടും ഉണ്ണി മുകുന്ദന്റെ വിവാഹം ചർച്ചയാകുകയാണ്. ഉണ്ണിയുടെ മാനേജരും അഭിനേതാവുമായ വിപിൻ കുമാർ ഉണ്ണി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ ഇട്ട കമന്റാണ് ഈ ചർച്ചകൾക്ക് പിന്നിൽ. വിപിന് പിറന്നാൾ ആശംസിച്ചാണ് ഉണ്ണി വീഡിയോ പോസ്റ്റ് ചെയ്തത്. കൺഫ്യൂഷൻ തീർക്കണമെ എന്ന പാട്ട് നൽകി വിപിൻ പ്രമുഖ താരങ്ങൾക്കൊപ്പം ഉള്ള ഫോട്ടോ കോളാഷ് ചെയ്ത വീഡിയോയാണ് പങ്കുവെച്ചത്.

നിരവധി പ്രമുഖ നടിമാർ കൊളാഷിലുണ്ട്. മഞ്ജു വാര്യർ, മീര ജാസ്മിൻ, അനുശ്രീ, നിഖില വിമൽ, മംമ്ത മോഹൻദാസ് എന്നിവരും വീഡിയോയിലുണ്ട്. പിന്നാലെ നിരവധി കമന്റുകളാണ് വീ‍ഡിയോയ്ക്ക് താഴെ വന്ന് കൊണ്ടിരിക്കുന്നത്. പിന്നാലെ വിപിനും കമന്റുമായി രം​ഗത്തെത്തി. ഉണ്ണി ചേട്ടാ, എപ്പോഴാ കല്യാണം, ഈ ഫോട്ടോയിലുള്ള ആരെയാണെന്ന് പറയട്ടേ എന്നാണ് വപിൻ കമന്റ് ഇട്ടത്.

പിന്നാലെ വൻ ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ആരാണെന്ന് വേ​ഗം പറ, ഞാൻ ഉദ്ദേശിക്കുന്ന ആൾ ആയിരിക്കും, അങ്ങനെ ഉണ്ണി മുകുന്ദനും വിവാഹം ആയി അല്ലേ, സിനിമാ നടി തന്നൊണ് ഉണ്ണിയുടെ കാമുകി എന്ന് ഉറപ്പായി, ഇതൊക്കെ നമ്മൾ എപ്പോളെ അറിഞ്ഞു എന്നിങ്ങനെയാണ് കമന്റുകൾ. ഇതോടെ ഉണ്ണിയുടെ വാവാഹം വീണ്ടും ചർച്ചയായിരിക്കുകയാണ്.

ഫ്രണ്ട്സ് തമ്മിലുള്ള തമാശ മാത്രമായി ഇതിനെ കണ്ടാൽ പോരെ, നി ഇതിന്റെ പേരിൽ ഉണ്ണിയുടെ പേര് മറ്റ് നടിമാരുമായി പറയേണ്ട, വിപിന് ഉണ്ണി ഒരു പണി കൊടുത്തപ്പോൾ‌, ചെറിയൊരു പണി വിപിനും കൊടുത്തു ഇതൊക്കെ അത്രേയെയുള്ളൂവെന്നുമാണ് ചിലർ കമന്റ് ബോക്സിൽ കുറിച്ചിരിക്കുന്നത്.

അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ് തന്റെ പ്രണയത്തെ കുറിച്ച് ഉണ്ണി പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. എത്ര പ്രണയം ഉണ്ടായിരുന്നെന്ന് എണ്ണാൻ പറ്റില്ല. ഓരോ പ്രായത്തിലും ഉണ്ടായിട്ടുണ്ട്. ഒരുപാട് നല്ല ഓർമ്മകൾ ഉണ്ടായ സംഭവങ്ങളുണ്ട്. എനിക്ക് ഇഷ്ടം തോന്നിയവർ ഓരോരുത്തരായി കല്യാണം കഴിച്ച് പോയി കൊണ്ടേയിരുന്നു. വീട്ടിൽ അച്ഛനും അമ്മയ്ക്കുമൊക്കെ ആഗ്രഹമുണ്ട്. അറേഞ്ച്‌ഡോ അല്ലാതെയോ വിവാഹം നടന്നാൽ മതിയെന്നേയുള്ളു.

എന്നാൽ ഞാനത്രയും സീരിയസായിട്ട് ചിന്തിച്ചിട്ടില്ല. അമ്മയിങ്ങനെ പറഞ്ഞോണ്ട് ഇരിക്കുമ്പോൾ നോക്കിക്കോ, ഏതെങ്കിലും റെഡിയാവുകയാണെങ്കിൽ നോക്കാമെന്നേ ഞാൻ പറഞ്ഞിട്ടുള്ളു. അല്ലാതെ അയ്യോ, സമയം പോയി. ഇനിയും കല്യാണം കഴിച്ചില്ലെങ്കിൽ കുഴപ്പമാവും എന്നൊന്നും ചിന്തിക്കുകയോ പേടിയോ ഇല്ല. നടക്കേണ്ട സമയത്ത് നടക്കും എന്നേ വിചാരിക്കുന്നുള്ളു എന്നും ഉണ്ണി മുകുന്ദൻ പറയുന്നു.

അതേസമയം, മലയാളത്തിൽ ജയ് ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി ഒടുവിൽ പുറത്തെത്തിയ ചിത്രം. ജയ് ഗണേഷ് എന്ന പേര് ആദ്യം പുറത്തുവന്നപ്പോഴും മാളികപ്പുറത്തിനോട് ഉപമിച്ചും ഉണ്ണി മുകുന്ദൻ ഇത്തരം സിനിമകളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്ന വിമർശനങ്ങളും ഉയർന്നിരുന്നു.

More in Actor

Trending