Connect with us

താന്‍ പറഞ്ഞ കാര്യങ്ങളല്ല ആ വീഡിയോയിലുള്ളത്; ഉണ്ണിമുകുന്ദനും വ്‌ലോഗറും തമ്മിലുള്ള പ്രശ്‌നത്തില്‍ ബാല

News

താന്‍ പറഞ്ഞ കാര്യങ്ങളല്ല ആ വീഡിയോയിലുള്ളത്; ഉണ്ണിമുകുന്ദനും വ്‌ലോഗറും തമ്മിലുള്ള പ്രശ്‌നത്തില്‍ ബാല

താന്‍ പറഞ്ഞ കാര്യങ്ങളല്ല ആ വീഡിയോയിലുള്ളത്; ഉണ്ണിമുകുന്ദനും വ്‌ലോഗറും തമ്മിലുള്ള പ്രശ്‌നത്തില്‍ ബാല

കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദനും വ്‌ളോഗറും തമ്മിലുള്ള സംഭാഷണം വൈറലായത്. ഇതില്‍ ബാലയുടെ പ്രതികരണമെന്ന തലക്കെട്ടിലുള്ള വീഡിയോയും സാമൂഹ്യമാധ്യമത്തില്‍ പ്രചരിച്ചു. എന്നാല്‍ ഇപ്പോഴിതാ താന്‍ പറഞ്ഞ കാര്യങ്ങളല്ല വീഡിയോയിലുള്ളത് എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ബാല. തന്റെ പഴയ അഭിമുഖങ്ങളിലെ ശകലങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ വീഡിയോയാണ് അത് എന്ന് ബാല പറഞ്ഞു.

എല്ലാവര്‍ക്കും നമസ്‌കാരം. കുറച്ചുനേരം മുമ്പ് ഒരു വീഡിയോ കണ്ട് ഞാന്‍ ചിരിച്ചുപോയി. ഞാന്‍ എന്തൊക്കെയോ പറഞ്ഞുവെന്ന് പറഞ്ഞിട്ട് ഒരു ന്യൂസ് ഇട്ടിരിക്കുകയാണ്. ഞാന്‍ വളരെ വ്യക്തമായിട്ട് എന്റെ ഒരു സ്‌റ്റേറ്റ്‌മെന്റ് കൊടുത്തിരുന്നു. ഞാന്‍ പറഞ്ഞത് മീഡിയയില്ലെങ്കില്‍ നടനില്ല, അല്ലെങ്കില്‍ നടനില്ലെങ്കില്‍ മീഡിയ എല്ല എന്നാണ്.

നമ്മള്‍ എല്ലാവരും ഫാമിലിയായിട്ട് ഒന്നിച്ചുപോകണം എന്ന തരത്തിലാണ് ഞാന്‍ സംസാരിച്ചത്. എന്തൊക്കെയോ ഞാന്‍ പറയാത്ത കാര്യങ്ങള്‍ ഞാന്‍ അവര്‍ക്ക് ഇന്റര്‍വ്യു കൊടുത്തതുപോലെ എന്റെ പഴയ വീഡിയോയിലുള്ളത് കട്ട് ചെയ്ത് ഇട്ടിരിക്കുകയാണ്. അവര്‍ തന്നെ ഞാന്‍ പറഞ്ഞതുപോലെ ഒരു സ്‌ക്രിപ്റ്റ് ഉണ്ടാക്കിയെന്നും പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് ബാല പറഞ്ഞു.

അതേസമയം, സിനിമയെ വിമര്‍ശിച്ച് യുട്യൂബില്‍ വീഡിയോ ഇട്ട വ്യക്തിയുമായി നടന്‍ ഉണ്ണി മുകുന്ദന്‍ നടത്തിയ ഫോണ്‍ സംഭാഷണമായിരുന്നു വിവാദമായത്. ‘മാളികപ്പുറം’ എന്ന സിനിമയെയും നടനെയും വിമര്‍ശിക്കുന്ന വീഡിയോയെ ചൊല്ലി ഇരുവരും നടത്തിയ അരമണിക്കൂര്‍ ഫോണ്‍ സംഭാഷണമാണ് വലിയ തര്‍ക്കമായത്. തന്റെ യുട്യൂബ് ചാനലിലൂടെ ആണ് മലപ്പുറം സ്വദേശി ‘മാളികപ്പുറം’ സിനിമയെ വിമര്‍ശിച്ചത്.

തുടര്‍ച്ചയായി മൂന്ന് വീഡിയോകളില്‍ ഇയാള്‍ ഉയര്‍ത്തിയ വിമര്‍ശനം നടനെ ചൊടിപ്പിച്ചു. നമ്പര്‍ തെരഞ്ഞു പിടിച്ച് ഇയാളെ ഫോണില്‍ വിളിച്ചു. ശബരിമലയെയും അയ്യപ്പനെയും പ്രമേയമാക്കിയ സിനിമ വിശ്വാസത്തെ വിറ്റ് കാശാക്കിയെന്ന ആരോപണത്തിന് നടന്‍ നല്‍കിയ മറുപടി എന്നാല്‍ കൈവിട്ട് പോയി. വ്യക്തിപരമായ വൈരാഗ്യമാണോ റിവ്യൂവിന് കാരണമെന്ന ചോദ്യത്തില്‍ തുടങ്ങിയ തര്‍ക്കം ഒടുവില്‍ പലഭാഷകളിലുള്ള അസഭ്യവര്‍ഷമായി അവസാനിച്ചു.

പ്രകോപനം തുടര്‍ന്ന ഇയാള്‍ സംഭാഷണം മുഴുവന്‍ റെക്കോര്‍ഡും ചെയ്തു. പിന്നാലെ ഫോണ്‍ റെക്കോര്‍ഡിംഗും പുറത്തുവിട്ടു. വ്‌ളോഗറെ അസഭ്യം പറഞ്ഞതിലടക്കം വിശദീകരണവുമായി നടന്‍ ഫേസ്!ബുക്കിലൂടെ രംഗത്തെത്തി. ംഭാഷണം ചര്‍ച്ചയായതോടെ നടന്‍ ഫേസ്!ബുക്കില്‍ കുറിപ്പ് എഴുതുകയാിരുന്നു. തെറ്റ് സംഭവിച്ചു എന്ന് പറയുന്നില്ല. പക്ഷേ ആ വ്യക്തിയെ 15 മിനിറ്റിന് ശേഷം താന്‍ വിളിച്ച് മാപ്പു ചോദിച്ചിരുന്നു. ഫ്രീഡം ഓഫ് സ്!പീച്ച് എന്ന് പറഞ്ഞ് വീട്ടുകാരെ മോശമായി കാണിക്കരുത്.സിനിമയില്‍ അഭിനയിച്ച ദേവു എന്ന കുട്ടിയെയും. സിനിമയെ വിമര്‍ശിക്കാം. എന്നാല്‍ ഇവരെ അനാദരവോടെ സംസാരിക്കുന്നത് തനിക്ക് സ്വീകരിക്കാന്‍ കഴിയില്ല.

More in News

Trending

Recent

To Top