Actor
ഒരുപാട് ചിന്തകള്‍ക്കും ആലോചനകള്‍ക്കും ശേഷം അമ്മയിലെ ട്രഷറര്‍ സ്ഥാനം ഒഴിയാനുള്ള പ്രയാസകരമായ തീരുമാനം ഞാന്‍ എടുത്തു; കുറിപ്പുമായി ഉണ്ണി മുകുന്ദൻ
ഒരുപാട് ചിന്തകള്‍ക്കും ആലോചനകള്‍ക്കും ശേഷം അമ്മയിലെ ട്രഷറര്‍ സ്ഥാനം ഒഴിയാനുള്ള പ്രയാസകരമായ തീരുമാനം ഞാന്‍ എടുത്തു; കുറിപ്പുമായി ഉണ്ണി മുകുന്ദൻ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ് ഉണ്ണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മല്ലൂസിംഗ് എന്ന് വൈശാഖ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് ഒരു ബ്രേക്ക് കിട്ടിയത്. തന്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും തുറന്ന് പറയന്നതിലൂടെ ഉണ്ണി മുകുന്ദനെതിരെ സൈബർ ആക്രമണങ്ങളും നടക്കാറുണ്ട്. ഇടയ്ക്കിടെ വിവാദങ്ങളിലും ഗോസിപ്പ് കോളങ്ങളിലും ചെന്ന് വീഴാറുണ്ട് ഉണ്ണി.
ഇപ്പോഴിതാ അമ്മയുടെ ട്രഷറര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുകയാണ് വെക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പുതിയ കുറിപ്പിലൂടെയാണ് നടന്‍ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടും മറ്റും തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിന് ആരാണ് അമ്മയുടെ നേതൃത്വത്തില്‍ നിന്ന് ഇങ്ങനെയൊരു രാജിയ്ക്ക് ഒരുങ്ങിയതെന്നാണ് നടന്‍ പറയുന്നത്.
ഉണ്ണി മുകുന്ദന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു;
പ്രിയപ്പെട്ടവരെ… ഈ സന്ദേശം നിങ്ങളെല്ലാവരും നല്ലതായി കാണുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരുപാട് ചിന്തകള്‍ക്കും ആലോചനകള്‍ക്കും ശേഷം അമ്മയിലെ ട്രഷറര്‍ സ്ഥാനം ഒഴിയാനുള്ള പ്രയാസകരമായ തീരുമാനം ഞാന്‍ എടുത്തിരിക്കുകയാണ്. ഈ സ്ഥാനത്ത് ഉണ്ടായിരുന്ന സമയം ഞാന്‍ ശരിക്കും ആസ്വദിച്ചു. ഇത് ശരിക്കും ആവേശകരവും പ്രതിഫലദായകവുമായ അനുഭവമായിരുന്നു.
എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് മാസങ്ങളില്‍, എന്റെ ജോലികള്‍ കൂടി വരുന്നതിന് അനുസരിച്ചും പ്രത്യേകിച്ച് മാര്‍ക്കോയും മറ്റ് നിര്‍മ്മാണ ഉത്തരവാദിത്തങ്ങളും എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. എന്റെ പ്രൊഫഷണല്‍ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം ഈ ഉത്തരവാദിത്തങ്ങളും ഒരുമിച്ച് കൊണ്ടു പോവുക എന്നത് വളരെ വലിയ കാര്യമാണ്. എന്റെയും എന്റെ കുടുംബത്തിന്റെയും ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യം ഞാനിപ്പോള്‍ മനസ്സിലാക്കുന്നു.
എനിക്ക് ലഭിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ ഞാന്‍ എല്ലായ്‌പ്പോഴും എന്റെ പരമാവധി നല്‍കിയിട്ടുണ്ടെങ്കിലും, വര്‍ദ്ധിച്ചു വരുന്ന പ്രതിബദ്ധതകള്‍ കണക്കിലെടുക്കുമ്പോള്‍ എനിക്ക് എന്റെ കടമകള്‍ നല്ലത് പോലെ നിറവേറ്റാന്‍ കഴിഞ്ഞേക്കില്ലെന്ന് ഞാന്‍ തന്നെ തിരിച്ചറിഞ്ഞു. വളരെ വിഷമത്തോട് കൂടിയാണ് ഞാന്‍ രാജി സമര്‍പ്പിക്കുന്നത്. എന്നിരുന്നാലും, സുഗമമായ പരിവര്‍ത്തനം ഉറപ്പാക്കിക്കൊണ്ട് ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ ഞാന്‍ സേവനം തുടരും.
എന്റെ ഭരണകാലത്ത് എനിക്ക് ലഭിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും ഞാന്‍ വളരെയധികം നന്ദിയുള്ളവനാണ്, ഈ റോളിന്റെ ഉത്തരവാദിത്തങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ എന്റെ പിന്‍ഗാമിക്ക് എല്ലാ വിജയവും നേരുന്നു. നിങ്ങളെല്ലാവരും എന്നെ മനസിലാക്കിയതിനും തുടര്‍ച്ചയായി പിന്തുണ നല്‍കിയതിനും ആത്മാര്‍ത്ഥമായ നന്ദി, ഉണ്ണി മുകുന്ദന്‍- എന്നാണ് നടൻ കുറിച്ചത്.
അതേസമയം, മാർക്കോ എന്ന ചിത്രമാണ് നടന്റേതായി പുറത്തെത്തിയത്. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ‘മാർക്കോ’ ലോകമാകെ തരംഗമായിരിക്കുകയാണ്. ഹെവി മാസ് വയലൻസ് മൂവി എന്നാണ് ഏവരും ചിത്രത്തെ വാഴ്ത്തുന്നത്. സിനിമയുടെ രണ്ടാം ഭാഗമായെത്താനിരിക്കുന്ന ‘മാർക്കോ 2’ -ൽ തമിഴ് സൂപ്പർതാരം ചിയാൻ വിക്രം വില്ലനായെത്തുന്ന രീതിയിലുള്ള അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.
