Actor
ആ നടൻ അതിസുന്ദരനായതുകൊണ്ട് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടാറില്ല; ഉണ്ണി മുകുന്ദൻ
ആ നടൻ അതിസുന്ദരനായതുകൊണ്ട് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടാറില്ല; ഉണ്ണി മുകുന്ദൻ
ഉത്തരേന്ത്യൻ ബോക്‌സ് ഓഫീസുകളിൽ ഉൾപ്പെടെ വൻ ചലനം സൃഷ്ടിച്ച് മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സിനിമയുടെ ഹിന്ദി വേർഷൻ റിലീസിന് പിന്നാലെ ഹിന്ദി ചാനലിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
അഭിനേതാക്കളിലെ ഏറ്റവും പ്രിയപ്പെട്ട കാര്യത്തെ കുറിച്ച് പറയാനുള്ള ചോദ്യമുണ്ടായിരുന്നു. മമ്മൂട്ടി, മോഹൻലാൽ, ഷാരൂഖ് ഖാൻ, ഹൃത്വിക് റോഷൻ എന്നിവരെ കുറിച്ചാണ് അവതാരക ചോദിച്ചത്. ഇതിൽ ഹൃത്വിക് റോഷനെ കുറിച്ച് ഉണ്ണി മുകുന്ദൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ഹൃത്വിക് കഠിനാധ്വാനത്തിന്റെ ഏറ്റവും ഉയർന്ന പ്രതീകമാണെന്ന് തന്നെ പറയാം. പക്ഷെ അതിസുന്ദരനായതുകൊണ്ട് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടാറില്ല. എപ്പോഴും അതിനെ കാണാതെ പോകും എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. മമ്മൂക്ക സ്‌പെഷ്യൽ ആണ്. കാരണം അദ്ദേഹം വളരെ മനോഹരമായി കുടുംബത്തെയും ജോലിയെയും ബാലൻസ് ചെയ്യും.
എനിക്കും അങ്ങനെ ചെയ്യാൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹമുണ്ട്. മോഹൻലാൽ ആകട്ടെ പ്രെസെന്റിൽ ജീവിക്കുന്ന ആളാണ്. സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് ഇന്ത്യയ്ക്കും ലോകത്തിനും മുന്നിൽ കാണിച്ചു കൊടുത്ത നടനാണ് ഷാരൂഖ് ഖാൻ എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
