Connect with us

ഉണ്ണി മുകുന്ദന്റെ ജീപ്പിനെ ഓവര്‍ടേക്ക് ചെയ്തു: ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് ക്യാമറാമാന്‍

Malayalam

ഉണ്ണി മുകുന്ദന്റെ ജീപ്പിനെ ഓവര്‍ടേക്ക് ചെയ്തു: ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് ക്യാമറാമാന്‍

ഉണ്ണി മുകുന്ദന്റെ ജീപ്പിനെ ഓവര്‍ടേക്ക് ചെയ്തു: ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് ക്യാമറാമാന്‍

അസിസ്റ്റന്റ് ക്യാമറമാന്‍ ആയിരുന്ന കാലത്ത് തനിക്കുണ്ടായ ഞെട്ടിപ്പിക്കുന്ന അനുഭവം പങ്കുവച്ച് ക്യാമറാമാന്‍ അജയ് ഡേവിഡ് കാച്ചപ്പിള്ളി. കൊച്ചിയില്‍ നടന്ന ഷൂട്ടിങ്ങിന് ശേഷം നടന്‍ ഉണ്ണി മുകുന്ദന്റെ കാറിനെ ഓവര്‍ടേക്ക് ചെയ്ത തങ്ങള്‍ നേരിട്ട രസകരമായ അനുഭവമാണ് അജയ് പങ്കുവച്ചിരിക്കുന്നത്.

അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ കുറിപ്പ്:

ഒരു അസിസ്റ്റന്റ് കാല നൊസ്റ്റു.
സംഗതി ഫ്‌ലാഷ്ബാക്ക് ആണ്. ഒരേഴ് വര്‍ഷം മുന്നത്തെ സംഭവം. ഞാന്‍ വേണു sir’ന്റെ സിനിമകള്‍ ഇല്ലാത്ത സമയത്ത് വിഷ്ണു ചേട്ടന്റെ (വിഷ്ണു നാരായണന്‍ DOP) സിനിമകളില്‍ അസ്സോസിയേറ്റ് ക്യാമറാമാന്‍ ആയി വര്‍ക്ക് ചെയ്യുന്ന സമയം. പതിവില്ലാതെ ഷൂട്ടിംഗ് നേരത്തെ കഴിഞ്ഞ സന്തോഷത്തിലായിരുന്നു ഞങ്ങള്‍ സംവിധാന സഹായികളും ഛായാഗ്രഹണ സഹായികളും അടങ്ങുന്ന അസിസ്റ്റന്റ് ശ്രേണിയില്‍ പെട്ട അടിമ തൊഴിലാളികള്‍. വൈകുന്നേരത്തെ ചായയും പഴംപൊരിയും അകത്താക്കി ധൃതിയില്‍ വണ്ടിയില്‍ ചാടിക്കയറി.

അല്‍പ്പം പരിഷ്‌കാരിയും വട്ടചിലവിനുള്ള സാമ്പത്തിക ഭദ്രതയും ഉള്ള സംവിധാന സഹായിയായ സുഹൃത്തിന്റെ സ്വന്തം കാര്‍ ആയതിനാല്‍ ഞങ്ങള്‍ നാലഞ്ചു പേര്‍ കേറിയ ഉടനെ ‘സീറ്റ് കാലിയാക്കി പോകല്ലേഡേയ് ‘ എന്നുള്ള പ്രൊഡക്ഷന്‍ മാനേജരുടെ സ്ഥിരം ഡയലോഗ് കേള്‍ക്കാന്‍ നില്‍ക്കാതെ താമസിക്കുന്ന ഹോട്ടല്‍ ലക്ഷ്യമാക്കി വണ്ടി കുതിച്ചു.

കൊച്ചിയിലെ FACT ഇന്റെ അകത്തുള്ള ഒരു ഒഴിഞ്ഞ ഗോഡൗണില്‍ ആയിരുന്നു അന്നത്തെ ഷൂട്ടിംഗ്. അത് കൊണ്ട് തന്നെ തിരിച്ചു മെയിന്‍ ഗേറ്റ് കടക്കുന്ന വരേയ്ക്കും ഉള്ള ഒരു 3-4 km വഴി വളരെ വിജനമായതും കാടിന്റെ പ്രതീതി തരുന്നതുമായിരുന്നു. വരുന്ന വഴിയില്‍ ഉണ്ണി മുകുന്ദനും പേര്‍ളി മാണിയും ഒക്കെ അഭിനയിക്കുന്ന മറ്റൊരു സിനിമയുടെ ഔട്‌ഡോര്‍ ഷൂട്ടിങ്ങും നടക്കുന്നത് കണ്ടു.

വര്‍ഗ്ഗത്തില്‍ പെട്ട മറ്റു പണിയെടുപ്പ് സഹായികളെ കണ്ട സന്തോഷത്തില്‍ അറിയാതെ കാര്‍ നിര്‍ത്തി ചാടിയിറങ്ങി. ജീപ്പില്‍ ക്യാമറയും മറ്റും റിഗ് ചെയ്യുന്ന തിരിക്കില്‍ ആയിരുന്നു അവര്‍. ഞങ്ങളുടെ ഇന്നത്തെ ഷൂട്ടിംഗ് കഴിഞ്ഞു, നീയൊക്കെ അനുഭവിക്കെടാ എന്നുള്ള പുച്ഛിസ്റ്റ് ചിരിയും ചിരിച്ചു ഞങ്ങള്‍ തിരിച്ചു ഹോട്ടലിലോട്ടു വിട്ടു.

സന്ധ്യ സമയം ആയതും കാട് പ്രതീതി ആയതു കൊണ്ടും പെട്ടന്നു തന്നെ വഴിയില്‍ ഇരുട്ട് വീണു തുടങ്ങി . മൊത്തത്തില്‍ ഒരു ശ്മശാനമൂകത കാറിന്റെ അകത്തും പുറത്തും. ഒരു വളവു തിരിഞ്ഞതും ഞങ്ങളാ കാഴ്ച്ച കണ്ടു. കുറച്ചു മാറി വെള്ള സാരി ഉടുത്ത ഒരു സ്ത്രീ കൈയ്യില്‍ എന്തോ ഒരു പൊതിയുമായി നില്‍ക്കുന്നു. മൊത്തത്തില്‍ ഒരു വശപിശക് ഫീല്‍.

ആരും ഒന്നും മിണ്ടുന്നില്ല. വണ്ടി മുന്നോട്ടു തന്നെ. കാര്‍ മുന്നോട്ടടുക്കുംതോറും റോഡിന്റെ ഒരു സൈഡില്‍ നിന്ന സ്ത്രീ പയ്യെ റോഡിലോട്ടു കേറി വരുന്ന പോലെ തോന്നി. എന്തോന്നെടേയ് ഇത് മാന്നാര്‍ മത്തായി സില്‌മേല് മുകേഷിന്റെ വണ്ടീടെ മുന്നിലോട്ടു ചാടാന്‍ വരുന്ന വാണി വിശ്വനാഥിനെ പോലെയുണ്ടല്ലോ എന്ന് മനസില്‍ തോന്നി.

കൂടെയുള്ള ഒരുത്തനും ഇപ്പഴും ഒന്നും മിണ്ടുന്നില്ല. ഇപ്പോള്‍ കാര്‍ ഏകദേശം അവരുടെ അടുത്തെത്താറായി കഴിഞ്ഞു. പെട്ടന്നു തന്നെ ആ സ്ത്രീ റോഡിലോട്ടു കേറി ഞങ്ങളുടെ കാറിന്റെ മുന്നിലോട്ടു അവരുടെ കൈയ്യിലെ ആ പൊതി തുറന്നു ഒരേറു. ഒരു കൊച്ചു കുഞ്ഞായിരുന്നു ആ പൊതിയില്‍. ഞങ്ങള്‍ വണ്ടിയില്‍ ഉള്ളവരെല്ലാം അയ്യോ എന്നൊരൊറ്റ അലര്‍ച്ച .! Cut to ഉടനെ തന്നെ പിന്നില്‍ നിന്നൊരു നിലവിളി ‘അയ്യോ ചേച്ചിയേ എറിയല്ലേ വണ്ടി അതല്ലാ… ‘.

അപ്പോഴാണ് ഞങ്ങള്‍ ആ സത്യം മനസിലാക്കുന്നത്. ഇത് നേരത്തെ കണ്ട സിനിമ ഷൂട്ടിംഗ് സെറ്റപ്പ് ആണെന്നും ഈ ചേച്ചി ഉണ്ണിമുകുന്ദന്റെ വണ്ടി ആണെന്നും കരുതിയാണ് കൈയ്യിലുള്ള കൊച്ചിന്റെ ‘ബൊമ്മയെ’ ഞങ്ങളുടെ വണ്ടിയിലോട്ടു എടുത്തിട്ടതെന്നും.

മാന്നാര്‍ മത്തായി സില്‌മേല് പ്രതാപചന്ദ്രന്റെ കാറിനെ ഓവര്‍ടേക്ക് ചെയ്തു വന്ന മുകേഷിന്റെ കാറിന്റെ നെഞ്ചത്തോട്ടു എടുത്തു ചാടിയ വാണി വിശ്വനാഥിന് പറ്റിയപോലൊരു അബദ്ധം മാത്രമാണ് ഉണ്ണിമുകുന്ദന്റെ ജീപ്പിനെ ഓവര്‍ടേക്ക് ചെയ്തു വന്ന ഞങ്ങളോട് ഈ ചതി ചെയ്യാന്‍ ചേച്ചിയെ പ്രേരിപ്പിച്ച ഘടകം. അന്ന് ഞങ്ങള്‍ നേരത്തെ ഷൂട്ടിംഗ് കഴിഞ്ഞു വന്ന സിനിമയുടെ പേര് ‘മാന്നാര്‍ മത്തായി സ്പീക്കിങ് 2’ എന്നുള്ളത് തികച്ചും യാദര്‍ശ്ചികം മാത്രം

Continue Reading
You may also like...

More in Malayalam

Trending

Recent

To Top