Connect with us

അയ്യയ്യോ ആ കിളവി ഒന്നും വേണ്ട…; തന്നെ കുറിച്ച് പ്രമുഖ സ്ത്രീ പറഞ്ഞത്; അവരുടെ പ്രായം 55 ആണ്; ഉമ നായർക്ക് ഉണ്ടായ അനുഭവം !

serial news

അയ്യയ്യോ ആ കിളവി ഒന്നും വേണ്ട…; തന്നെ കുറിച്ച് പ്രമുഖ സ്ത്രീ പറഞ്ഞത്; അവരുടെ പ്രായം 55 ആണ്; ഉമ നായർക്ക് ഉണ്ടായ അനുഭവം !

അയ്യയ്യോ ആ കിളവി ഒന്നും വേണ്ട…; തന്നെ കുറിച്ച് പ്രമുഖ സ്ത്രീ പറഞ്ഞത്; അവരുടെ പ്രായം 55 ആണ്; ഉമ നായർക്ക് ഉണ്ടായ അനുഭവം !

വാനമ്പാടി സീരിയലിലെ കേന്ദ്രകഥാപാത്രമായിട്ടെത്തി ശ്രദ്ധേയായി മാറിയ നടിയാണ് ഉമ നായര്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടിയുടെ പേരില്‍ വലിയൊരു വിവാദം ഉയര്‍ന്ന് വന്നിരുന്നു. അന്തരിച്ച മുന്‍കാല നടന്‍ ജയന്‍ തന്റെയും വല്യച്ഛനാണെന്ന് ഉമ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പിന്നീട് അത് വലിയൊരു ചര്‍ച്ചകള്‍ക്ക് കാരണമായി.

കൃഷ്ണന്‍നായര്‍ എന്ന ജയന്റെ അനിയന്റെ മക്കള്‍ ഞങ്ങളാണെന്നും ഇങ്ങനൊരാള്‍ ഞങ്ങളുടെ കുടുംബത്തില്‍ ഇല്ലെന്നുമൊക്കെ വാദിച്ച് സീരിയല്‍ നടന്‍ ആദിത്യന്‍ ജയന്‍ രംഗത്ത് വന്നു. ആദിത്യന്റെ സഹോദരിയും ഈ വിഷയത്തില്‍ ഇടപ്പെട്ടിരുന്നു. എന്നാൽ അതിനെല്ലാം ഉമാ നായർക്ക് വ്യക്തമായ മറുപടിയുണ്ടായിരുന്നു.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് ഉമ നായർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സീരിയലുകൾക്കെതിരെയുള്ള വിമർശനത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ നിന്നും വരുന്ന മോശം കമന്റുകളെക്കുറിച്ചും ഉമ നായർ സംസാരിച്ചു. ഒരു പ്രമുഖ മലയാളം ചാനലിനോടായിരുന്നു പ്രതികരണം.

സിനിമയിൽ ഒരു മണിക്കൂറിൽ ഒരു മനുഷ്യന്റെ ജീവിതം വരച്ച് കാണിക്കുകയാണ്. അത് വളരെ സൂക്ഷ്മമായി ചെയ്യുന്ന ഒന്നാണ്. ഒരു ദിവസം ചിലപ്പോൾ ഒരു സീൻ ആയിരിക്കും എടുക്കുക. സീരിയൽ എന്ന് പറയുമ്പോൾ ദിവസേന ടെലികാസ്റ്റ് ചെയ്യേണ്ട എപ്പിസോഡ് ആണ്. അതിന് ഒരുപാട് പ്രായോ​ഗിക പ്രശ്നങ്ങൾ പിറകിലുണ്ട്. ഒരു ദിവസം ചിലപ്പോൾ 14 സീൻ ഒക്കെ ഷൂട്ട് ചെയ്ത് പെട്ടെന്ന് ചെയ്യുന്നതാണ് സീരിയിൽ. അതിൽ 100 ശതമാനം പെർഫെക്ഷൻ വരണമെന്നില്ല

സീരിയലിൽ ഞാൻ ഹാപ്പിയാണ്. ലക്ഷങ്ങളിൽ ഒരാളായി എനിക്ക് തുടരാൻ കഴിയുന്നത് സീരിയലിലൂടെ ആണല്ലോ. ഫാമിലിയെ ഞാൻ മുന്നോട്ട് കൊണ്ട് പോവുന്നത് സീരിയൽ കൊണ്ടാണ്. കാണുന്നവരിൽ എന്ത് ബോറാണ് എന്ന് പറയുന്നവരുണ്ട്. അത് ആസ്വദിക്കുന്നവരും ഉണ്ട്.

സീരിയലിന്റെ പ്രേക്ഷകരെ ആണ് നമ്മൾ കണക്കിലെടുക്കേണ്ടത്. ചെറുപ്പക്കാർ അല്ല സീരിയൽ കാണുന്നത്. വീട്ടിലെ ജോലിയൊക്കെ കഴിഞ്ഞ് വരുന്നവരും ജോലി കഴിഞ്ഞ് ക്ഷീണിച്ച് വരുന്നവരും ആണ്. സീരിയലിൽ ഒരു ദിവസം എട്ടോ ഒമ്പതോ ഡ്രസ് ചെയ്ഞ്ച് ഉണ്ടാവും. അതെല്ലാം വേ​ഗത്തിൽ ചെയ്യണം. ഒരു സീൻ തന്നാൽ പെട്ടെന്ന് അത് ഉൾക്കൊണ്ട് ചെയ്യേണ്ടി വരും. അങ്ങനെയല്ല സിനിമ. പിന്നെ സീരിയൽ ഒരുപാട് വർഷം നീളുമ്പോൾ ഒരുപാട് പേർ ജീവിക്കുകയാണ്. ട്രോളുന്നവർക്കെന്താണ്. മഹത്തരമായ സൃഷ്ടികൾ ഇവിടെ ട്രോളുന്നില്ലേ.

എനിക്ക് മനസ്സിലായത് ട്രോൾ ചെയ്തും കുറേപ്പേർ ജീവിക്കുന്നുണ്ട്. അവരും ജീവിക്കട്ടേ. ഈ മേഖല ഒരുപാട് പേരുടെ ഉപജീവനമാണ്. സീരിയൽ രണ്ട് വർഷവും മൂന്ന് വർഷവും ഒക്കെ പോവുമ്പോൾ ആ അത്രയും പേരുടെ കുടുംബം ജീവിക്കുകയാണ്. എന്തിനാണ് അത് നശിപ്പിക്കുന്നത്,’ ഉമ നായർ ചോദിക്കുന്നു.

സോഷ്യൽ മീഡിയയിൽ ഭയങ്കര മോശമായ കമന്റുകൾ കാണാം, അമ്മൂമ്മ, കിളവി എന്നൊക്കെ പറഞ്ഞ്. ഇതൊന്നും എന്നെ ബാധിക്കില്ല. എന്റെ പ്രായത്തിന് രണ്ടോ മൂന്നോ വയസ് വ്യത്യാസമുള്ളവരുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്. അതിൽ വേദനയുണ്ടോ എന്ന് ചോദിച്ചാൽ അങ്ങനെ ഒന്നുമില്ല. ഞാൻ വളരെ ഹാപ്പി ആയാണ് അഭിനയിക്കുന്നത്.

പക്ഷെ ജനങ്ങൾ നമ്മളെ കാണുന്നത് 55 വയസ്സൊക്കെയുള്ള പ്രായമുള്ള മധ്യവയസ്കയായ സ്ത്രീ ആയാണ്. അതിൽ ചിലപ്പോൾ എനിക്ക് ചിരി വരും. ഒരിക്കൽ ഉദ്ഘാടനത്തിന് വേണ്ടി പ്രമുഖ സ്ത്രീ വിളിച്ചിരുന്നു, അപ്പോൾ സുഹൃത്ത് എന്റെ പേര് പറഞ്ഞു. അയ്യയ്യോ ആ കിളവി ഒന്നും വേണ്ടെന്നാണ് അവർ പറഞ്ഞത്. ആ പറഞ്ഞ സ്ത്രീക്ക് 55 വയസ്സാണ് എന്നും ഉമ നായർ പറഞ്ഞു.

about uma nair

Continue Reading
You may also like...

More in serial news

Trending