TV Shows
‘നിന്റെ തകരാറ് വേറെയാണ് അത് തീര്‍ത്താല്‍ നീ ചാകും’ ഈ വാക്കിന് മുന്നിലാണ് ലക്ഷ്മി കാര്‍ക്കിച്ചു തുപ്പിയത്… ഒരുവന്‍ നിങ്ങളുടെ അമ്മയോടോ പെങ്ങളോടോ ഇത്തരം വാക്കുകള്‍ പറയുന്നതെങ്കില്‍ നിങ്ങളവനെ കെട്ടിപിടിച്ചു ഉമ്മ വെക്കുമോ? കുറിപ്പ് വൈറൽ
‘നിന്റെ തകരാറ് വേറെയാണ് അത് തീര്‍ത്താല്‍ നീ ചാകും’ ഈ വാക്കിന് മുന്നിലാണ് ലക്ഷ്മി കാര്‍ക്കിച്ചു തുപ്പിയത്… ഒരുവന്‍ നിങ്ങളുടെ അമ്മയോടോ പെങ്ങളോടോ ഇത്തരം വാക്കുകള്‍ പറയുന്നതെങ്കില്‍ നിങ്ങളവനെ കെട്ടിപിടിച്ചു ഉമ്മ വെക്കുമോ? കുറിപ്പ് വൈറൽ
ബിഗ് ബോസ്സിലെ ഏറ്റവും ശക്തയായ മത്സരാർഥിയാണ് ലക്ഷ്മിപ്രിയ. റിയാസും ലക്ഷ്മിപ്രിയയും തമ്മിലാണ് ഇപ്പോൾ വീട്ടിൽ ഏറ്റവും കൂടുതൽ വഴക്കുകൾ നടക്കുന്നത്. റിയാസിന്റെ ചിന്തകളും ലക്ഷ്മിപ്രിയയുടെ ചിന്തകളും തമ്മിലുള്ള വ്യത്യാസമാണ് ഇരുവരും തമ്മിലുള്ള വഴക്കുകൾക്ക് എപ്പോഴും കാരണമാകുന്നത്.റിയാസ് നിരന്തരം ലക്ഷ്മിപ്രിയയെ പ്രവോക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. പ്രധാനമായും റിയാസ് ലക്ഷ്മിപ്രിയയെ പ്രകോപിപ്പിക്കാൻ ഉപയോഗിക്കുന്നത് കുലസ്ത്രീ എന്ന പ്രയോഗമാണ്.
അടുത്തിടെ സോഷ്യൽ മീഡിയയിലടക്കം നടിയ്ക്ക് എതിരെ വിമർശനം തല പൊക്കിയിരുന്നു. ബിഗ് ബോസിനുള്ളില്‍ റിയാസുമായിട്ടുള്ള വാക്ക് തര്‍ക്കത്തിനിടയിൽ ലക്ഷ്മി പ്രിയ പരസ്യമായി തുപ്പിയിരുന്നു. ഇതാണ് വലിയ വിമർശനങ്ങൾക്ക് വഴിതെളിയിച്ചത്
ഇപ്പോഴിതാ ലക്ഷ്മിപ്രിയയയെ കുറിച്ചുള്ള ഒരു കുറിപ്പ് വൈറലായി മാറുകയാണ്
മോശം സ്ത്രീയാണെന്നും ഭര്‍ത്താവിന് ആണത്തമില്ലാത്തത് കൊണ്ടാണെന്നുമൊക്കെ ലക്ഷ്മിയ്ക്ക് കേള്‍ക്കേണ്ടി വന്നതിനെയാണ് വൈറലാവുന്ന കുറിപ്പിൽ പറയുന്നത്
ലക്ഷ്മിപ്രിയയെ കുറിച്ച് റിയാസ് ഉയര്‍ത്തിയ ആരോപണങ്ങളെ പറ്റിയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. ‘നാടകത്തിന് ആടി നടന്ന മോശം സ്ത്രീയാണ് നിങ്ങള്‍, നിങ്ങളുടെ ഭര്‍ത്താവ് ഒരു ആണ് ആണോ? ബുള്‍ ഷിറ്റ് ചവിട്ടു നാടകകാരി, ശപിക്കുന്ന, പ്രാകുന്ന, ശകുനം കെട്ടവള്‍, നിങ്ങള്‍ക്ക് പലതിന്റെയും തകരാറാണ്. അതിനുള്ള മരുന്ന് തന്നാല്‍ നീ ചാവും. ബിഗ് ബോസ് വീട്ടില്‍ ഒരു സ്ത്രീയ്ക്ക് കേള്‍ക്കേണ്ടി വന്ന നല്ല വാക്കുകളാണിത്. പക്ഷേ അവള് മാത്രം തിരിച്ചു പ്രതികരിക്കാന്‍ പാടില്ല.
ഒറ്റപ്പെടുത്തുന്നവര്‍ ഒറ്റപ്പെടുത്തട്ടെ. ഇതുവരെയും ഗെയിം കണ്ടവരും ലക്ഷ്മി ചേച്ചിയെ തന്നെ സപോര്‍ട്ട് ചെയ്തവവരും അവര്‍ക്ക് തന്നെ വോട്ട് ചെയ്യുകയും സ്‌പോര്‍ട്ട് കൊടുക്കുകയും ചെയ്യും. ഈ ഗെയിയിമില്‍ ഒറ്റക്ക് നിന്ന് പോരാടിയ ഒരേ ഒരാള്‍ ലക്ഷ്മിപ്രിയ ആണ്. അകത്ത് എല്ലാവരും തന്നെ ക്രൂരമായി ഒറ്റപെടുത്തുന്നുണ്ടെന്ന് അവര്‍ക്ക് നേരത്തെ അറിയാം. ഗെയിം തുടങ്ങിയ നാള്‍ മുതല്‍ തന്നെ പുറത്തും പല വിഭാഗം ആളുകളും മുന്‍വിധിയോടെ ലക്ഷ്മി പ്രിയയ്ക്ക് എതിരാണ്.
റോബിന്‍ രാധാകൃഷ്ണന്‍ ആരായിരുന്നു എന്ന് നമുക്ക് അറിയം. ഇങ്ങനെ പുറത്തു പോയെന്നും അറിയാം. അദേഹത്തിന്റെ ആഹാരത്തില്‍ പോലും എച്ചിലിട്ട് ആക്ഷേപിച്ചത് നമ്മള്‍ കണ്ടതാണ്. ആ വീട്ടില്‍ ഒരു സ്ത്രീയെ മറ്റൊരുത്തന്റെ എച്ചിലെന്നും വിളിച്ചു. ലക്ഷ്മി പ്രിയ നാടകമാടി നടന്ന ചീത്തസ്ത്രീ ആണെന്നും അവരുടെ ഭര്‍ത്താവ് ഒരു ആണ് തന്നെ ആണോ എന്നും ചോദിച്ചു.
‘നിന്റെ തകരാറ് വേറെയാണ് അത് തീര്‍ത്താല്‍ നീ ചാകും’ ഈ വാക്കിന് മുന്നിലാണ് ലക്ഷ്മി കാര്‍ക്കിച്ചു തുപ്പിയത്. ഒരുവന്‍ നിങ്ങളുടെ അമ്മയോടോ പെങ്ങളോടോ ഇത്തരം വാക്കുകള്‍ പറയുന്നതെങ്കില്‍ നിങ്ങളവനെ കെട്ടിപിടിച്ചു ഉമ്മ വെക്കുമോ? ഇത്തരം വാക്കുകള്‍ പറഞ്ഞാല്‍ ആരാണെങ്കിലും തുപ്പുകയല്ലേ ചെയ്യുക എന്നാണ് ആരാധിക ചോദിക്കുന്നത്.
ലക്ഷ്മി തിരിച്ചു രണ്ടു വാക്ക് സംസാരിച്ചു. അതോടെ ആ വീട്ടിലുള്ളവരെല്ലാം പ്രതികരണവുമായി വന്നു. ശരിക്കും ലക്ഷ്മിപ്രിയ അനുഭവിച്ചത് പോലെയുള്ള ഒറ്റപ്പെടല്‍ മറ്റാരും അനുഭവിച്ചിട്ടില്ല. സ്‌ട്രോങ്ങ് ആയി നിന്ന് പൊരുതി ഈ ഗെയിം എന്താണോ അതില്‍ അക്ഷരാര്‍ഥം ലക്ഷ്മി ചേച്ചി വിജയിച്ചു എന്ന് തന്നെയാണ് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്.
